സിനിമ എന്നത് കലാകാരന്മാരുടെ കലയാണ് എങ്കിൽ കൂടിയും ആ കലക്ക് ഇത്ര വലിയ വളർച്ച ഉണ്ടാക്കിയത് ഒരിക്കലും ഈ കലാകാരൻമാർ മാത്രമുള്ള ശ്രമങ്ങൾ കൊണ്ടായിരുന്നില്ല.
പണം മുടക്കാൻ ഉള്ള ഒരാൾ ഉണ്ടായിരുന്നത് കൊണ്ട് തന്നെ ആയിരുന്നു. എന്നാൽ കാലം മാറിയതോടെ കാലഘട്ടങ്ങൾ മാറിയതോടെ ഓരോ സിനിമകൾ കഴിയുംന്തോറും നിർമാതാക്കളെക്കാൾ സമ്പന്നരായി താരങ്ങൾ മാറിക്കഴിഞ്ഞു.
എന്നാൽ തങ്ങൾക്ക് യാതൊരു വിധ പരിഗണനങ്ങളും നൽകുന്നില്ല എന്നാണ് തമിഴ് നടനും നിർമാതാവുമായ കെ രാജൻ പറയുന്നത്. നിർമാതാക്കളോട് ഇത്തരത്തിൽ ഉള്ള ശാട്യങ്ങൾ നടത്തിയാൽ ഒരു നിർമാതാവിന് എന്ത് നിലനിൽപ്പ് ആണ് ഉള്ളതെന്ന് കെ രാജൻ ചോദിക്കുന്നു.
നിങ്ങൾ കാണിക്കുന്ന ഈ കോപ്രായങ്ങൾ കൊണ്ട് നിർമാതാക്കൾ അവസാനം തെരുവിലേക്ക് ഇറങ്ങേണ്ട അവസ്ഥയാണ് ഉള്ളത്. നിങ്ങൾ ഇല്ലാതെയാക്കിയ എത്രയോ നിർമാതാക്കൾ ഈ നാട്ടിൽ ഉണ്ട്. വേണം എങ്കിൽ കണക്കുകൾ കാണിക്കാം.
മുടക്കു മുതൽ തിരികെ ലഭിച്ചാൽ വീണ്ടും സിനിമ ചെയ്യാൻ ശ്രമിക്കും. എന്നാൽ ഒരു സിനിമക്ക് ലാഭം ലഭിക്കുന്നത് വെറും പത്ത് ശതമാനം മാത്രമാണ്. ഒരു നടനെ ആദ്യ സിനിമയിൽ കൊണ്ടുവരുന്ന നിർമാതാവ് എന്തൊരു റിസ്ക് ആയിരിക്കും എടുത്തിരിക്കുകയാണ്.
അജിത് എന്ന നടൻ ഒക്കെ വന്നപ്പോൾ അങ്ങനെ തന്നെയല്ലേ.. എന്നാൽ ഇപ്പോൾ സൂപ്പർ സ്റ്റാർ ഒക്കെ ആയി. അതുകൊണ്ട് അജിത് ഒരു ഓഡിയോ ലോഞ്ചിന് പോലും വരില്ല. വന്ന വഴി മറക്കരുത്. ഇത്തരത്തിൽ ഉള്ള നിലപാടുകൾ എടുക്കുന്ന താരം ആയാലും അയാൾ അഹങ്കാരികൾ ആണ്.
ചുരുക്കം ചില താരങ്ങൾ മാത്രമാണ് ഇപ്പോൾ ഭക്ഷണം കൊണ്ടുവരുന്നത്. എംജിആർ ഒക്കെ വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുവരും. അദ്ദേഹത്തിന് മാത്രമല്ല. അവർ കൊണ്ട് വരുന്ന ഭക്ഷണം ലൊക്കേഷനിൽ ഒരു 15 പേർക്കെങ്കിലും കഴിക്കാൻ ഉണ്ടാവും. ഒരുമിച്ച് ഭക്ഷണം കഴിക്കും.
എന്നാൽ ഇപ്പോൾ ഉള്ള താരങ്ങൾ ഭക്ഷണം കൊണ്ടുവരുന്നില്ല എന്ന് മാത്രമല്ല. അവർ പറയുന്ന മുന്തിയ ഹോട്ടലിൽ നിന്നും ഭക്ഷണമാണ് വാങ്ങേണ്ടത്. കോടികളുടെ പ്രതിഫലം വാങ്ങണം. എന്നിട്ട് മുന്തിയ ഹോട്ടലിൽ നിന്നും നിർമാതാവ് തന്നെ ഭക്ഷണവും വാങ്ങണം.
തൃഷയെ പോലെ ചില ആളുകൾ ഉണ്ട്. സ്വന്തം സിനിമയുടെ ഓഡിയോ ലോഞ്ചിന് വരണം എങ്കിൽ പതിനഞ്ച് ലക്ഷം വാങ്ങും. നയൻതാര ഷൂട്ടിംഗ് ലൊക്കേഷനിൽ വരുമ്പോൾ കൂടെ ഏഴ് ആളുകൾ ഉണ്ടാവും. ഓരോ ആളുകളും പ്രതിദിനം വാങ്ങുന്നത് പതിനയ്യയിരം രൂപയാണ്.
കൂടെ ഉള്ളവർക്ക് മാത്രം നയൻതാരയുടെ പ്രതിഫലം കൂടാതെ ഒരു ലക്ഷം നൽകണം. അമ്പത് ദിവസം ഷൂട്ടിംഗ് ഉണ്ടായാൽ അമ്പത് ലക്ഷം രൂപ കൂടെ ഉള്ളവർക്ക് നൽകണം.
നേരത്തെ ഒന്നും രണ്ടും കാരാവാൻ ആയിരുന്നു വേണ്ടിയിരുന്നത് എങ്കിൽ ഇപ്പോൾ എല്ലാവർക്കും വേണം കാരവാൻ. ആൻഡ്രിയക്ക് മേക്കപ്പ് ചെയ്യാൻ ഉള്ള ആൾ വരുനന്ത മുമ്പൈയിൽ നിന്നും ആണ് അയാൾ വരുന്നതിനും പോകുന്നതിനും അടക്കം എല്ലാ ചിലവുകളും കൊടുക്കണം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…