മലയാളത്തിൽ ഏറ്റവും മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്ന നിർമാണ കമ്പനികളിൽ ഒന്നാണ് ഫ്രൈഡേ ഫിലിം ഹൌസ്.
വിജയ് ബാബു ആണ് ഇപ്പോൾ ഇതിന്റെ ഉടമസ്ഥൻ എങ്കിൽ കൂടിയും ആദ്യ കാലങ്ങളിൽ നടി സാന്ദ്ര തോമസും ഈ നിർമാണ കമ്പനിയുടെ ഭാഗമായിരുന്നു. വിവാഹത്തിന് ശേഷം സാന്ദ്ര ഫ്രൈഡേ ഫിലിം ഹൗസിൽ നിന്നും പിന്മാറുന്നത്.
എന്നാൽ നടിയായും അതോടൊപ്പം നിർമാതാവ് ആയും സാന്ദ്ര എത്തിയ സിനിമ ആയിരുന്നു ആട്. തീയേറ്ററിൽ പരാജയമായ ചിത്രത്തിന് പിന്നീട് വലിയ ആരാധകർ ഉണ്ടായിരുന്നു. ആട് എന്ന സിനിമയിൽ കൂടുതലും പുരുഷന്മാർ ആയിരുന്നു.
ശ്രിന്ദയും സാന്ദ്രയും മാത്രം ആയിരുന്നു സ്ത്രീകൾ ആയി ഉണ്ടായിരുന്നത്. എന്നാൽ നിർമാതാവ് കൂടി ആയിരുന്ന താൻ ലൊക്കേഷനിൽ മുഴുവൻ സമയവും ഉണ്ടായിരുന്നു. അന്ന് താൻ നേരിട്ട വെല്ലുവിളികളെ കുറിച്ച് പറയുകയാണ് സാന്ദ്ര ഇപ്പോൾ.
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്തു ജയസൂര്യ ഷാജി പാപ്പൻ ആയി എത്തിയ ആട് ചിത്രീകരണം നടക്കുന്നത് ഇടുക്കിയിൽ ആയിരുന്നു. താൻ മാത്രം ആയിരുന്നു ആ ലൊക്കേഷനിൽ സ്ത്രീ ആയി ഉണ്ടായിരുന്നത്. ശ്രിന്ദ ഒറ്റ ദിവസം കൊണ്ട് ഷൂട്ടിംഗ് പൂർത്തിയാക്കി പോയി.
ആട് ചിത്രീകരണം നടക്കുമ്പോൾ ഇടുക്കി ജില്ലയിലെ എല്ലാ വീടുകളിലെയും ബാത്ത് റൂമിൽ ഞാൻ പോയിട്ടുണ്ട്. ഞാൻ നിർമാതാവ് ആയതുകൊണ്ട് ആണ് അവിടെ സിനിമ തീരുംവരെ തുടരേണ്ടി വന്നത്. ഷൂട്ടിങ്ങിൽ ശ്രിന്ദ വന്നെങ്കിൽ കൂടിയും ഒരു ദിവസം ആണ് ഷൂട്ടിംഗ് ഉണ്ടായിരുന്നത്.
അങ്ങനെ ഒരു നടി ഒരു ദിവസം മാത്രം ഉള്ളപ്പോൾ കാരാവാൻ വേണ്ട എന്നാണ് തീരുമാനിച്ചത്. അങ്ങനെ ആ സ്ഥലത്തെ എല്ലാ വീടുകളിലെ ബാത്ത് റൂമുകളിലും എനിക്ക് പോകേണ്ടി വന്നിട്ടുണ്ട്.
അന്ന് അതാണ് അവസ്ഥ. സിനിമയിൽ നമ്മുടെ പ്രശ്നങ്ങൾ പറയാനും കേൾക്കാനും ആരുമില്ല. സാന്ദ്ര തോമസ് പറയുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…