ബിഗ് ബോസ് സീസൺ 2 ൽ കൂടി ഏറ്റവും കൂടുതൽ ആരാധകർ നേടിയ താരം ആണ് രജിത് കുമാർ. ബിഗ് ബോസിന് മുന്നേ തന്നെ പല അവഗണകളും അധിക്ഷേപങ്ങളും നേരിട്ടിട്ടുണ്ട്. എന്നാൽ അതെല്ലാം ആളുകൾ മറക്കുന്ന രീതിയിൽ ഉള്ള പെർഫോമൻസ് തന്നെ ആണ് രജിത് കുമാർ ബിഗ് ബോസ്സിൽ കാഴ്ചവെച്ചത്. ഒറ്റയാൻ ആയി ആയിരുന്നു രജിത് ബിഗ് ബോസ് വീട്ടിൽ നിന്നത്.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തനിക്ക് ബിഗ് ബോസ്സിൽ ഉണ്ടായ അനുഭവങ്ങൾ താരം പങ്കു വെച്ചിരിക്കുകയാണ്. ബിഗ് ബോസ് ഒരിക്കൽ പോലും എഴുതി തയ്യാറാക്കിയ ഒരു തിരക്കഥയിൽ നടന്ന ഒന്ന് ആയിരുന്നില്ല എന്ന് രജിത് പറയുന്നു. ദിവസങ്ങൾ നമ്മെ ഒരു റൂമിൽ പൂട്ടിയിട്ടാൽ നമ്മുടെ യഥാർത്ഥ സ്വഭാവം പുറത്തു വരും എന്നതാണ് ബിഗ് ബോസ്സിന്റെ സത്യം എന്ന് രജിത് പറയുന്നു.
ഇപ്പോഴിതാ ‘ഇവർ വിവാഹിതരായി..’ എന്ന ക്യാപ്ഷനോടെ ഒരു യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ രജിത് കുമാറും നടി കൃഷ്ണപ്രഭയും നിൽക്കുന്ന ചിത്രങ്ങൾ കണ്ട് ശരിക്കും ആരാധകരും പ്രേക്ഷകരും ഞെട്ടിയിരിക്കുകയാണ്. വധുവരന്മാരെ പോലെ കൈയിൽ മാലയുമായി നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ശരിക്കും രജിതിന്റെ വിവാഹമാണോ നടന്നതെന്ന് വീഡിയോയുടെ താഴെ കമന്റ് ഇട്ടവർക്ക് സംശയമാണ്. പലരും ഇത് ഏതോ പുതിയ സീരിയലോ മറ്റോ ആണെന്ന് സംശയം ഉന്നയിക്കുന്നുണ്ട്. റിയൽ ആണോ ഫേക്ക് ആണോ അതോ സീരിയൽ തന്നെയാണോ എന്നൊക്കെ വഴിയേ അറിയേണ്ടി വരും. എന്തായാലും ആരാധകരെ പോലെ തന്നെ പ്രേക്ഷകരും കാത്തിരിപ്പിലാണ് സത്യം അറിയാൻ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…