1000 കോടി ബഡ്ജെറ്റിൽ മോഹൻലാലിനെ പ്രധാന വേഷത്തിൽ എത്തിച്ച് ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യും എന്ന് പ്രഖ്യാപിച്ച ചിത്രമാണ് എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഉള്ള രണ്ടാമൂഴം.
എന്നാൽ, എം ടി ചിത്രം പൂർത്തിയാക്കുന്നതിനായി നാല് വർഷത്തെ കരാറിൽ ഇംഗ്ലീഷ് മലയാളം തിരക്കഥകൾ ശ്രീകുമാർ മേനോന് പറഞ്ഞ സമയത്ത് ചിത്രത്തിന്റെ ചിത്രീകരണം പോലും തുടങ്ങാൻ കഴിഞ്ഞില്ല.
ഈ സാഹചര്യത്തിൽ ആണ് എം ടി തിരക്കഥാ തിരികെ ആവശ്യപ്പെട്ട് കൊണ്ട് കഴിഞ്ഞ വർഷം കോഴിക്കോട് ജില്ലാ കോടതിയെ സമീപിച്ചത്. തുടർന്ന്, കേസിൽ മധ്യസ്ഥൻ വേണമെന്ന് ആവശ്യപ്പെട്ടു ശ്രീകുമാർ മേനോൻ കോടതിയിൽ അപേക്ഷ നൽകി എങ്കിലും കോടതി തള്ളുക ആയിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസം വീണ്ടും ശ്രീകുമാർ മേനോൻ ചിത്രം താൻ തന്നെ സംവിധാനം ചെയ്യും എന്നുള്ള പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ, രണ്ടാമൂഴത്തിന്റെ തിരക്കഥ ശ്രീകുമാർ മേനോന് നൽകില്ല എന്നുള്ള നിലപാടിൽ തന്നെയാണ് എം ടി.
മധ്യസ്ഥൻ വേണം എന്നുള്ള ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ശ്രീകുമാർ മേനോൻ, എന്നാൽ കേസ് കോടതി ജൂണ് 12ലേക്ക് മാറ്റി.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…