രണ്ടാമൂഴം സംവിധാനം ചെയ്യാൻ ശ്രീകുമാർ മേനോന് കഴിയില്ല; എം ടിക്ക് അനുകൂല വിധിയുമായി കോടതി..!!

10

ഇന്ത്യൻ സിനിമയിൽ തന്നെ ഞെട്ടിച്ച പ്രഖ്യാപനം ആയിരുന്നു മോഹൻലാൽ ഭീമനായി എത്തുന്ന ബി ആർ ഷെട്ടി 1000 കോടി മുതൽ മുടക്കി നിർമ്മിക്കുന്ന രണ്ടാമൂഴം. എന്നാൽ രണ്ടാമൂഴം എന്ന ചിത്രത്തിന്റെ വിവാദങ്ങൾക്ക് ഏറെക്കുറെ തിരശീല വീഴുകയാണ്. ഒടിയൻ സംവിധായകൻ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യാൻ ഇരുന്ന ചിത്രം പ്രഖ്യാപിച്ചിട്ടും 4 വർഷങ്ങൾ പിന്നിടുമ്പോഴും ഒരു പുരോഗതിയും ലഭിക്കാത്തത് മൂലം ആണ് എം ടി വാസുദേവൻ നായർ തിരക്കഥ തിരികെ ആവശ്യപ്പെട്ടും കൂടെ ചിത്രത്തിന്റെ കൂടുതൽ പ്രവർത്തനങ്ങൾ നിർത്താൻ ആവശ്യപ്പെടുകയും ആയിരുന്നു.

ഇപ്പോഴിതാ, കേസ് കോഴിക്കോട് കോടതിയിൽ പുരിഗമിക്കുമ്പോൾ എം ടിക്ക് അനുകൂലമായ വിധി കോടതി നടപ്പിൽ ആക്കി ഇരിക്കുന്നത്.

എംടി വാസുദേവന്‍ നായര്‍ നൽകിയ കേസിൽ മധ്യസ്ഥനെ (ആർബിട്രേറ്റർ) നിയോഗിക്കണമെന്ന സംവിധായകൻ വിഎ ശ്രീകുമാർ മേനോന്റെ ആവശ്യം ഫാസ്റ്റ്ട്രാക്ക് കോടതി തള്ളി.

ഇതോടെ എംടിയുടെ തിരക്കഥ ഉപയോഗിക്കരുതെന്ന ഉത്തരവ് നിലനിൽക്കും. നേരത്തെ ഇതേ ആവശ്യം കോഴിക്കോട് അഡീഷനൽ മുൻസിഫ് കോടതിയും തള്ളിയിരുന്നു. മേല്‍ക്കോടതിയെ സമീപിക്കാനാണ് ശ്രീകുമാര്‍ മേനോന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

നാലുവര്‍ഷം മുമ്പാണ് എംടി രണ്ടാമൂഴത്തിന്റെ തിരക്കഥ ശ്രീകുമാര്‍ മേനോന് കൈമാറിയത്. മൂന്നു വര്‍ഷത്തേക്കായിരുന്നു കരാര്‍. ഇക്കാലയളവിനുള്ളില്‍ സിനിമ പൂര്‍ത്തിയാക്കുമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞിരുന്നത്. എന്നാല്‍ മൂന്നുവര്‍ഷത്തിനു ശേഷവും സിനിമയുടെ ചിത്രീകരണം പോലും തുടങ്ങിയില്ല. തുടര്‍ന്നാണ് തിരക്കഥ തിരികെ നല്‍കണമെന്ന് എം.ടി ആവശ്യപ്പെട്ടതും നിയമനടപടികള്‍ സ്വീകരിച്ചതും.

You might also like