രണ്ടാമൂഴം വാർത്തകൾ എത്തുന്നു, ചിത്രം എത്തുന്നു എന്ന രീതിയിൽ ആണ് ഇപ്പോൾ വാർത്തകൾ എത്തിയിരിക്കുന്നത്. 1000 കോടി ബഡ്ജറ്റിൽ രണ്ട് ഭാഗങ്ങൾ ആയി എത്തും എന്നു പ്രഖ്യാപിച്ചിരുന്ന ചിത്രം പിന്നീട് ചിത്രത്തിന്റെ തിരക്കഥാകൃത്ത് എം ടി വാസുദേവൻ നായർ നൽകിയ കേസിൽ കുടുങ്ങി കിടക്കുകയാണ്. എന്നാൽ വീണ്ടും രണ്ടാമൂഴം എത്തുന്ന തരത്തിൽ വാർത്തകൾ പുനർജനിക്കുന്നത്.
അഭയ കേസുമായി ബന്ധപ്പെട്ട് നിയമ പോരാട്ടം നടത്തിയ ജോമോൻ പുത്തൻപുരക്കൽ ആണ് ഇത് സംബന്ധിച്ച് വാർത്തകൾ പുറത്ത് വിട്ടിരിക്കുന്നത്. കോടതിയും കേസും വിവാദവും ആയപ്പോൾ ചിത്രത്തിന്റെ നിർമ്മാണത്തിൽ നിന്നും ബി ആർ ഷെട്ടി പിന്മാറിയിരുന്നു. പകരം, ഡോ. എസ് കെ നാരായണൻ ആണ് ചിത്രത്തിന്റെ പുതിയ നിർമാതാവ്.
ചിത്രത്തെ സംബന്ധിച്ച് ഉള്ള അവസാന ചർച്ചകൾ കഴിഞ്ഞു എന്നാണ് ജോമോൻ പറയുന്നത്. ഇരുവരും ഒന്നിച്ചു ചർച്ച നടത്തുന്ന ഫോട്ടോയും ജോമോൻ ഇട്ടിട്ടുണ്ട്. സിംഗപ്പൂർ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ബിസിനെസ്സ് ഉള്ള പ്രവാസി മലയാളി ആണ് ഡോ എസ് കെ നാരായണൻ. വർക്കലയിൽ വെച്ചാണ് ചർച്ച നടത്തിയത് എന്നും ജോമോൻ പറയുന്നു.
എന്നാൽ ഇതിനെ കുറിച്ചുള്ള സ്ഥിരീകരണം ശ്രീകുമാർ മേനോനും പുതിയ നിർമാതാവും നടത്തിയിട്ടില്ല. കൃത്യ സമയത്തു ഷൂട്ടിംഗ് തുടങ്ങാത്തത്തിൽ പ്രതിഷേധിച്ച് എം ടി നൽകിയ കേസിനും ഇടതുവരെ വിധി വന്നട്ടില്ല.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…