സ്ത്രീകളെ അപമാനിക്കുന്നത് നിർത്താൻ സൂപ്പർസ്റ്റാറുകൾ തയ്യാറാകണം; മോഹൻലാലിനെ കളിയാക്കി രഞ്ജിനി..!!

173

ട്രോളുകൾ, കേരളത്തിൽ ഇപ്പോൾ നല്ലതും മോശവും ഒക്കെ വന്നാലും എല്ലാം തകർക്കാൻ കഴിവുള്ളതാണ് ട്രോളുകൾ. എന്തിന് കേരള പൊലീസ് വിവരങ്ങൾ പൊതുജനങ്ങളിലേക്ക് അറിയിക്കുന്നത് പോലും ട്രോളുകളിലൂടെയാണ്.

ഇപ്പോഴിതാ കഴിഞ്ഞ ദിവസം മോഹൻലാലിന്റെ നായികയായി എത്തിയ രഞ്ജിനിയുടെ ഫോട്ടോ വെച്ചുള്ള ട്രോൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

പ്രായക്കൂടുതലാണെന്ന് പറഞ്ഞ് പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ ( ചിത്രം1) അവളുടെ വിവാഹം കഴിഞ്ഞ് രണ്ടു വര്‍ഷത്തിനു ശേഷം കാണുന്ന പുരുഷന്‍ (ചിത്രം 2) എന്ന തലക്കെട്ടോടെയാണ് ട്രോള്‍. ആദ്യ ഫോട്ടോയില്‍ ‘ചിത്രം’ എന്ന സിനിമയിലെ ഇരുവരുടെയും ചിത്രങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.

രണ്ടാമത്തേതിലാകട്ടെ, മോഹന്‍ലാലിന്റെ അതേ ഫോട്ടോയും രഞ്ജിനിയുടെ സിനിമയിലേതല്ലാത്ത പുതിയ രൂപവവും.

തടിച്ചുരുണ്ട രഞ്ജിനിയുടെ പുതിയ ഫോട്ടോക്ക് ഒപ്പം പഴയ മോഹൻലാൽ ഫോട്ടോ വെച്ചത് രഞ്ജിനിക്കു അത്ര രസിച്ചില്ല. ദേ വന്നു രഞ്ജിനിയുടെ പോസ്റ്റ്, കൂടെ മോഹൻലാലിനെതിരെ ഒരു കൊട്ടും.

പോസ്റ്റ് ഇങ്ങനെ,

ട്രോളുകൾ തൻ ആസ്വദിക്കാറുണ്ടെങ്കിലും  സ്ത്രീകളെ അപഹസിച്ചുകൊണ്ടുള്ള ട്രോളുകളില്‍ നിന്ന് ആരാധകരെ പിന്തിരിപ്പിക്കേണ്ടതിന്റെ ഉത്തരവാദിത്തം സൂപ്പര്‍ താരങ്ങള്‍ക്കാണെന്ന് നടി രഞ്ജിനി. ഒപ്പം ട്രോളിനു മറുട്രോളായി മോഹന്‍ലാലിന്റെ ഫോട്ടോകളും ചേര്‍ത്തുവെച്ചു കൊണ്ടാണ് രഞ്ജിനി പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഈ  ട്രോള്‍ തയ്യാറാക്കാന്‍ സഹായിച്ചത് ഭര്‍ത്താവാണെന്നും രഞ്ജിനി പറയുന്നു.

You might also like