Categories: Gossips

യുവയെയും മൃദുലയെയും ഒന്നിപ്പിച്ചത് ഞാൻ; പക്ഷെ വിവാഹത്തിന് ക്ഷണിച്ചില്ല; രേഖ രതീഷിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..!!

അങ്ങനെ ഏറെ കൊട്ടിഘോഷിച്ചു തന്നെ യുവ കൃഷ്ണയുടെയും മൃദുല വിജയിയുടെയും വിവാഹം കഴിഞ്ഞിരിക്കുകയാണ്. സിനിമ താരങ്ങൾക്ക് പോലും ലഭിക്കാത്ത വാർത്ത പ്രാധാന്യം ആണ് ഇപ്പോൾ സീരിയൽ താരങ്ങൾക്ക്.

കാരണം ആരാധകർ കൂടുതലും സീരിയൽ താരങ്ങൾക്ക് തന്നെ. താരങ്ങളുടെ യഥാർത്ഥ പേരുകൾ അറിയില്ല എങ്കിൽ കൂടിയും കഥാപാത്രങ്ങൾ നോക്കി എല്ലാവരെയും പ്രേക്ഷകർ ഇഷ്ടപ്പെടുന്നു. എന്നാൽ കാലം മാറിയതോടെ സിനിമ താരങ്ങളേക്കാൾ സാമൂഹിക മാധ്യമങ്ങളിൽ കൂടുതൽ സജീവമായി നിൽക്കുന്നത് സീരിയൽ താരങ്ങൾ ആണ്.

അവരുടെ വിശേഷങ്ങൾ അറിയാനും ചാറ്റ് ചെയ്യാനും ഒക്കെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടവുമാണ്.അത്തരത്തിൽ ഒട്ടേറെ ആരാധകർ ഉള്ള താരം ആണ് യുവ കൃഷ്ണയും അതുപോലെ മൃദുല വിജയിയും. സീരിയൽ താരങ്ങൾ ജോഡികൾ ആയി എത്തുമ്പോൾ പ്രത്യേക ഇഷ്ടമുള്ള പ്രേക്ഷകർക്ക് ഏറെ സന്തോഷമുള്ള കാര്യം ആണ് അവർ ജീവിതത്തിൽ ഒന്നിക്കുമ്പോൾ ഉള്ളത്.

2015 മുതൽ അഭിനയ ലോകത്തിൽ സജീവമായി നിൽക്കുന്ന താരം ആണ് തിരുവനന്തപുരം സ്വദേശികൂടിയായ മൃദുല വിജയ്‌. വിജയകുമാറിന്റെയും റാണിയുടേയും രണ്ടു പെൺമക്കളിൽ ഒരാൾ ആണ് മൃദുല , മറ്റൊരാൾ പാർവതി. യുവ കൃഷ്ണക്ക് രണ്ടു സഹോദരിമാർ ആണ് ഉള്ളത്. സംഗീത നൃത്ത അദ്ധ്യാപികയാണ് അമ്മ കൃഷ്ണ വേണി.

നന്ദിനി , നദിത എന്നിവരാണ് സഹോദരിമാർ. യുവ കൃഷ്ണയും മൃദുലയും വിവാഹം കഴിച്ചിരിക്കുകയാണ്. സീരിയൽ മേഖലയിലുള്ള രണ്ടു പേരുടെ വിവാഹമാണെങ്കിലും ഇതൊരു പ്രണയവിവാഹമല്ല. രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹം ആണ് ഇരുവരുടെയും.

യുവയുടേയും മൃദുലയുടേയും ഒരു കോമൻ സുഹൃത്ത് ആയ സീരിയൽ താരം രേഖ വഴി വന്ന ആലോചന രണ്ട് കുടുംബക്കാർക്കും ഇഷ്ടമായി ഉറപ്പിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ വിവാഹം കഴിഞ്ഞതോടെ വിവാദ പ്രസ്താവന നടത്തുകയാണ് രേഖ രതീഷ്. തന്നെ വിവാഹം അറിയിക്കുകയോ ക്ഷണിക്കുകയോ ചെയ്തില്ല എന്നാണ് രേഖ പറയുന്നത്.

വിവാഹത്തിന് കുറച്ചു കാലങ്ങൾക്ക് മുന്നേ മൃദുല നൽകിയ അഭിമുഖത്തിൽ പറഞ്ഞത് രേഖ തനിക്ക് അമ്മക്ക് തുല്യം എന്നായിരുന്നു. എന്നാൽ ആ അമ്മയെ തന്റെ വിവാഹ വേദിയിൽ കാണാതെ ആയതോടെ ആണ് നിരവധി ആളുകൾ ചോദ്യങ്ങളും സംശയങ്ങളും ആയി എത്തിയത്. ഇപ്പോൾ ഈ സംശയങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് രേഖ. താരത്തിന്റെ മറുപടി ഇങ്ങനെ..

ഓൺ സ്‌ക്രീനിൽ എന്റെ മക്കളായി അഭിനയിക്കുന്ന മൃദുലയുടെയും യുവയുടെയും വിവാഹത്തിൽ ഞാൻ പങ്കെടുക്കാത്തത് എന്താണെന്ന് ചോദിച്ച്‌ നിരവധി മെസേജുകൾ എനിക്ക് വന്നിരുന്നു. ഇപ്പോൾ അതിനുള്ള ഉത്തരം നൽകാനുള്ള സമയമാണ്, ഉത്തരം വളരെ ലളിതമാണ്. ‘എന്നെ അവർ വിവാഹം അറിയിക്കുകയോ, ക്ഷണിക്കുകയോ ചെയ്തിട്ടില്ല’.

ചിലപ്പോൾ ഞാൻ അത്തരം ചടങ്ങുകളിൽ പങ്കെടുക്കില്ല എന്ന് അവർക്ക് നന്നായി അറിയാവുന്നത് കൊണ്ടാവാം എന്നെ അറിയിക്കാതിരുന്നത്. എന്നിരുന്നാലും അവരെ രണ്ട് പേരെയും ഒന്നിപ്പിച്ചെന്ന കാരണത്താൽ ഞാൻ വളരെ സന്തുഷ്ടയാണ്. എന്റെ കുട്ടികൾക്ക് എല്ലാ സന്തോഷങ്ങളും നേരുന്നു. എന്റെ പ്രാർത്ഥന എപ്പോഴും അവരോടൊപ്പം ഉണ്ടാകുമെന്നും രേഖ പറയുന്നു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago