മലയാള സിനിമക്ക് മറ്റുള്ള ഇന്ഡസ്ട്രികൾ പോലെ വളരാൻ കഴിയാത്തതിനുള്ള കാരണവും അതുപോലെ തന്നെ മലയാള സിനിമക്ക് ബാധ്യതകൾ സൃഷ്ടിക്കുന്നത് നടീനടന്മാരുടെ ഉയർന്ന പ്രതിഫലാമണ് എന്നുള്ള വാദം ഫിലിം ചേംബർ നടത്തിയിരുന്നു. അതിനൊപ്പം മലയാളത്തിലെ നടന്മാർക്കും നടിമാർക്കും തുല്യ വേദനം നൽകണം എന്നുള്ള വാദം വനിതാ താരങ്ങൾ നടത്തുകയും ചെയ്തിരുന്നു.
ഈ വിഷയങ്ങൾ എല്ലാം മിന്നൽ നിൽക്കുമ്പോൾ കടുവ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി എത്തിയ പൃഥ്വിരാജ് ഈ വിഷയത്തിന്റെ കുറിച്ച് മനസ്സ് തുറന്നത്. സിനിമയിൽ താരമൂല്യം നോക്കിയാണ് ഓരോ ആളുകൾക്കും പ്രതിഫലം നൽകുന്നത്. മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി മഞ്ജു വേരിയർ ആണ്.
ഒരു സിനിമയിൽ ഒരു നടൻ അല്ലെങ്കിൽ നടി വാങ്ങുന്ന പ്രതിഫലം കൂടുതൽ ആണെന്ന് തോന്നിയാൽ അവരെ ആ സിനിമയിൽ നിന്നും ഒഴിവാക്കണം എന്നും പൃഥ്വിരാജ് പറയുന്നു. ഇത്തരത്തിൽ ഉള്ള പ്രശ്നങ്ങൾ ഭാവിയിൽ ഉണ്ടാവാതെ ഇരിക്കാൻ ഉള്ള പോംവഴിയും താരം പറയുന്നുണ്ട്. താരങ്ങൾ അഭിനയിക്കുന്ന ചിത്രങ്ങളിൽ അവരെ കൂടെ നിർമാണ പങ്കാളി ആക്കിയാൽ കുറച്ചുകൂടി നല്ലതാണെന്നു ആണ് തനിക്ക് തോന്നിയിട്ടുള്ളത്.
ഒരു സിനിമയ്ക്ക് വേണ്ടി തിരഞ്ഞെടുക്കപ്പെടുന്ന താരം കൂടുതൽ പ്രതിഫലം വാശ്യപ്പെട്ടാൽ അയാളെ നിർമാണ പങ്കാളി ആക്കാൻ കഴിഞ്ഞാൽ അതൊരു നല്ല കാര്യമായി ആണ് തനിക്ക് തോന്നിയിട്ടുള്ളത്. അപ്പോൾ ചിത്രം വിജയിച്ചാലും ഇല്ലെങ്കിലും അതിനനുസരിച്ച് പ്രതിഫലം നൽകാൻ കഴിയും. താൻ അങ്ങനെയാണ് പരമാവധി ചിത്രങ്ങളിലും ചെയ്യുന്നത് എന്നും പൃഥ്വിരാജ് പറയുന്നു.
സിനിമയിൽ നാടിനടന്മാർക്കുള്ള തുല്യ വേദന വിഷയത്തിലും വ്യക്തമായ മറുപടി പൃഥ്വിരാജ് നൽകി. സിനിമയിൽ സ്ത്രീകൾക്ക് തുല്യ വേദനം ലഭിക്കാനുള്ള അർഹതയുണ്ട്. അങ്ങനെ പറയുമ്പോൾ സിനിമ ആയതുകൊണ്ട് ഒരു കാര്യം കൂടി ശ്രദ്ധിക്കണം. സിനിമയിൽ ഒരാൾക്ക് പ്രതിഫലം ലഭിക്കുന്നത് അവരുടെ താരമൂല്യം കൂടി കണക്കിൽ എടുത്താണ്.
തിരഞ്ഞെടുക്കപ്പെടുന്ന നടിയുടെയും നടന്റെയും സാന്നിധ്യം ആ ചിത്രത്തിൽ എത്രമാത്രം ഗുണം ചെയ്യുന്നുണ്ട് എന്ന് കൂടി പരിശോധിക്കുകയും പരിഗണിക്കുകയും വേണം. ഞാൻ രാവൺ എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ എനിക്കും ഐശ്വര്യ റായിക്കും ഒരേ പ്രതിഫലം അല്ലായിരുന്നു ലഭിച്ചത്. എനിക്ക് കുറവും ഐശ്വര്യയ്ക്ക് കൂടുതലും ആയിരുന്നു.
തങ്ങളുടെ താരമൂല്യം തന്നെയാണ് ഇതിനുള്ള കാരണവും. മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി മഞ്ജു വാര്യർ ആണെന്ന് ആണ് എന്റെ അറിവ്. മഞ്ജുവും ഒരു പുതുമുഖ നടനും ഒരുമിച്ച് അഭിനയിച്ചാൽ ആ നടനെക്കാൾ കൂടുതൽ പ്രതിഫലം വാങ്ങുന്നത് മഞ്ജു ആയിരിക്കും. പൃഥ്വിരാജ് പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…