Categories: Gossips

മോഹൻലാലിന്റെ ഔദാര്യമല്ല ആ വേഷം; അയാൾ പറഞ്ഞത് മറ്റ് രണ്ട് നടിമാരെ; രേവതി തുറന്നടിക്കുന്നു..!!

കഴിഞ്ഞ നാൽപ്പത് വര്ഷം ആയി അഭിനയ ലോകത്തിൽ ഉള്ള താരം ആണ് രേവതി. മലയാളം വരവേൽപ്പ് തമിഴ് വരവേൽപ്പ് തെലുങ്ക് വരവേൽപ്പ് ഹിന്ദി ഭാഷകളിൽ രേവതി അഭിനയിച്ചിട്ടുണ്ട്.

ഭരതൻ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിൽ കൂടി ആണ് ആശ കേളുണ്ണി അഭിനയ ലോകത്തിൽ എത്തുന്നത്. തുടർന്ന് താരം അഭിനയ ലോകത്തിൽ രേവതി എന്ന പേര് സ്വീകരിക്കുന്നത്. 1992 ൽ കമൽ ഹാസനൊപ്പം അഭിനയിച്ച തേവർ മകൻ എന്ന ചിത്രത്തിൽ കൂടി മികച്ച സഹ നടിക്കുള്ള ദേശിയ അവാർഡ് ലഭിച്ചു.

കൊച്ചിയിൽ ആയിരുന്നു രേവതിയുടെ ജനനം. മോഹൻലാലിനൊപ്പം നിരവധി വിജയ ചിത്രങ്ങളിൽ അഭിനയിക്കാൻ രേവതിക്ക് കഴിഞ്ഞിട്ടുണ്ട്. ഇരുവർ , ദേവാസുരം , വരവേൽപ്പ് , അദ്വൈതം , രാവണ പ്രഭു , മൂന്നാം മുറ , കാറ്റത്തെ കിളിക്കൂട് , അഗ്നിദേവൻ , മായാമയൂരം , കിലുക്കം എന്നിവ അതിൽ പെടും.

അതിൽ മലയാളത്തിൽ ചരിത്രത്തിൽ ഇടം നേടിയ സിനിമ ആയിരുന്നു രഞ്ജിത് തിരക്കഥ എഴുതി ഐ വി ശശി സംവിധാനം ചെയ്ത ദേവാസുരം. അത്രയും കാലം ഇറങ്ങിയ മലയാള സിനിമ ചരിത്രത്തിൽ ഞെട്ടിക്കുന്ന മാറ്റങ്ങൾ ഉണ്ടാക്കിയ ചിത്രം ആയിരുന്നു ദേവാസുരം.

ആദ്യ പകുതിയിൽ നെഗറ്റീവ് ടച്ചുള്ള വേഷവും രണ്ടാം പകുതിയിൽ ഗംഭീര നായക വേഷവും ചെയ്തു മോഹൻലാൽ അന്ന് വരെ ഉള്ള നായക സങ്കൽപ്പങ്ങൾക്ക് വിള്ളൽ വരുത്തിയ സിനിമയിൽ നായികാ വേഷത്തിൽ എത്തിയത് രേവതി ആയിരുന്നു.

ആക്ഷനും മാസ്സ് ഡയലോഗുകളും അതുപോലെ കുടുംബ വൈകാരികതയും ഒത്തിണക്കിയ ചിത്രം കൂടി ആയിരുന്നു ദേവാസുരം. മംഗലശ്ശേരി നീലകണ്ഠൻ എന്ന കഥാപാത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്.

നർത്തകിയായ ഭാനുമതി എന്ന കഥാപാത്രം ആയി ആണ് ദേവാസുരത്തിൽ രേവതി എത്തുന്നത്.

മോഹൻലാൽ ആണ് തന്നെ ആ ചിത്രത്തിലെ നായികാ ആയി നിർദ്ദേശിച്ചത് എന്നുള്ള വാർത്തകൾ എത്തിയതിനെ കുറിച്ചാണ് രേവതി പ്രതികരണം നടത്തിയത്. യഥാർത്ഥത്തിൽ മോഹൻലാലിന് താൻ നായിക ആയി എത്തുന്നതിൽ യാതൊരു ഇഷ്ടവും ഇല്ലായിരുന്നു.

മലയാളത്തിൽ അന്ന് തിളങ്ങി നിന്ന മറ്റു രണ്ട് നടിമാരെ ആയിരുന്നു മോഹൻലാൽ നിർദ്ദേശിച്ചത്. അതിനെ കുറിച്ച് രേവതി പറഞ്ഞ വാക്കുകൾ ഇങ്ങനെ..

ഭാനുമതി എന്ന കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചിരുന്നത് ശോഭന, ഭാനുപ്രിയ, രേവതി എന്നിങ്ങനെ മൂന്ന് പേർക്കായിരുന്നു. ശോഭനക്കും ഭാനുപ്രിയക്കും വേണ്ടി മോഹൻലാലും രഞ്ജിത്തും വാശി പിടിക്കുക പോലും ചെയ്തുവെന്ന് രേവതി പറയുന്നു. അവർ രണ്ടു പേരിൽ ആരെങ്കിലും മതി എന്ന നിലയിൽ അവർ ഉറച്ചു നിന്നു.

കാരണം അവർ രണ്ടാളും മികച്ച നർത്തകിമാരാണ്. എന്നാൽ ഐ.വി.ശശിയാണ് ചിത്രത്തിൽ രേവതി തന്നെ മതിയെന്ന് തീരുമാനിക്കുന്നത്. നെടുമുടി വേണുവിൻ്റെ മകളായും നീലകണ്ഠൻ്റെ തോൽവിക്ക് കാരണമാകുന്ന ഭാനുമതിയായി താൻ ചേരും എന്ന ശശി സാറിൻ്റെ നിഗമനമാണ് ഭാനുമതിയാകാൻ കാരണമായതെന്ന് രേവതി പറയുന്നു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago