ഒരു മാസം നീണ്ടു നിന്ന കൊറോണ വിശ്രമത്തിന് ശേഷം വീണ്ടും വർക്ക് ഔട്ട് ചെയ്യുകയും സോഷ്യൽ മീഡിയ വഴി സജീവമാവുകയുമാണ് നടി റിമ കല്ലിങ്കൽ. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തേക്ക് എത്തിയ താരം ആണ് റിമ കല്ലിങ്കൽ.
മികച്ച നർത്തകിയും മോഡലുമായ താരം കൂടുതൽ ശ്രദ്ധ നേടിയത് 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു. നിദ്ര , 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം റിമക്ക് ലഭിച്ചിട്ടുണ്ട്.
ചെറുപ്പം മുതൽ ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടുള്ള റിമ കലാമണ്ഡലം രംഗനായികയുടെ കീഴിൽ ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചു. ബംഗളൂരുവിൽ നിന്നും കണ്ടമ്പററി ഡാൻസ് പഠിച്ചു. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി അനവധി വേദികളിൽ റിമ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.
ജേർണലിസത്തിൽ ബിരുദധാരിയായ റിമയ്ക്ക് 2008 ലെ മിസ്. കേരള മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്. സംവിധായകൻ ആഷിക് അബുവിനെയാണ് റിമ വിവാഹം കഴിച്ചത്.
നിലപാടുകൾ കൊണ്ട് ശ്രദ്ധ നേടിയിട്ടുള്ള റിമയുടെ ചില തുറന്നുപറച്ചിലുകളും പ്രതിഷേധങ്ങളും പ്രതികരണങ്ങളും മലയാളികൾക്ക് ഇടയിൽ വിദ്വേഷം ഉണ്ടാക്കിയിട്ടുണ്ട്.
നൃത്തത്തിൽ തിളങ്ങി നിൽക്കുന്ന റിമ മികച്ച മോഡൽ കൂടിയാണ്. ജീവിതത്തിലെ മറ്റൊരു സന്തോഷ നിമിഷം കൂടി പങ്കിടുകയാണ് റിമ കല്ലിങ്കൽ. കോവിഡ് മുക്തയായതിനുശേഷം വർക്ക്ഔട്ടിനെത്തിയ ചിത്രങ്ങളാണ് റിമ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘ഒരു മാസത്തെ കോവിഡ് വിശ്രമത്തിന് ശേഷം മടങ്ങിയെത്തി. വർക്കൗട്ടുകളിലേക്ക് മടങ്ങാനുള്ള തിരക്കിലായിരുന്നു ഞാൻ പക്ഷേ ശരീരത്തിന് നിങ്ങളെ തളർത്താനാവും. അതുകൊണ്ട് ശരീരം നിങ്ങളോട് പറയാൻ ശ്രമിക്കുന്നതിനെ ശ്രദ്ധിക്കുക’ റിമയുടെ വാക്കുകൾ.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…