സിനിമയിൽ സ്ത്രീകൾക്ക് അവഗണനയും അതിനൊപ്പം തുല്യ വേദനത്തിനും വേണ്ടി പോരാടാൻ മുന്നിട്ടിറങ്ങിയ നടിമാരിൽ ഒരാൾ ആണ് റിമ കല്ലിങ്കൽ.
മലയാളികളുടെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നായ തൃശ്ശൂർ പൂരം പുരുഷന്മാർക്ക് മാത്രം ആഘോഷിക്കാൻ ഉള്ളത് ആണെന്ന് ആയിരുന്നു റിമ കല്ലിങ്കൽ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. വുമൺ ഇൻ സിനിമ കളക്റ്റീവ് എന്ന സംഘടന രൂപികരിക്കുന്നതിന് മുന്നിട്ട് ഇറങ്ങുകയും നടിയെ ആക്രമിച്ച കേസിൽ നടന് എതിരെ പ്രക്ഷോഭങ്ങൾ നടത്തുകയും ചെയ്ത റിമ വീണ്ടും പുരുഷാധിപത്യത്തിന്റെ യദാർത്ഥ മുഖങ്ങളിൽ ഒന്നാണ് തൃശ്ശൂർ പൂരത്തെ വിശേഷിപ്പിച്ചത്.
റിമയുടെ വാക്കുകൾ ഇങ്ങനെ,
തൃശൂർ പൂരം ശരിക്കും ആണുങ്ങളുടേത് മാത്രമാണ്. കഷ്ടമാണ്. വിദേശ രാജ്യങ്ങളിൽ ഫെസ്റ്റിവൽസ് നടത്തുമ്പോൾ ആണുങ്ങൾ മാത്രമല്ല, പെണ്ണുങ്ങളും വരുന്നുണ്ട്. അപ്പോൾ ഇവിടെ ഒരു പ്രശ്നമുണ്ട്. തിരക്ക് കാരണം പേടിയാണ്. അമ്പലങ്ങൾ, പൊതു സ്ഥലങ്ങളിലൊക്കെ പോകുമ്പോൾ ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ചാണെങ്കിലല്ലേ ഒരു രസമുള്ളു?
അല്ലാതെ ആണുങ്ങൾ മാത്രം അവിടെ പോയിട്ട് എന്താ ചെയ്യുന്നേ? എനിക്ക് മനസിലാകുന്നില്ല. എല്ലാവരും ഒരുമിച്ച് കൂടുക എന്നതാണല്ലോ ഉത്സവം. എന്നാൽ, അവിടെ അത് നടക്കുന്നില്ല. ആകെ വരുന്നത് ആണുങ്ങൾ മാത്രമാണ്.’ – റിമ പറഞ്ഞു.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…