മലയാളത്തിലെ ടെലിവിഷൻ പ്രേക്ഷകർക്കും അതോടൊപ്പം തന്നെ സിനിമ പ്രേക്ഷകർക്കും ഒരുപോലെ സുപരിച്ചുതമായ മുഖമാണ് റിമി ടോമിയുടേത്. അവതാരക നായിക ഗായിക എന്നിങ്ങനെ പല മേഖലകളിൽ തന്റെതായ വൈഭവം കാഴ്ച വെച്ചിട്ടുള്ള ആൾ ആണ് റിമി ടോമി.
പാട്ടിനും അഭിനയത്തിനും പുറമെ ഇപ്പോൾ യൂട്യൂബ് ചാനലിലും സജീവം ആണ് റിമി ടോമി. സ്വകാര്യ ജീവിതം വലിയ പരാജയം ആയി മാറിയ റിമി ടോമി പൊട്ടി ചിരിയും പാചകവും വർക്ക് ഔട്ട് ഒക്കെ കാഴ്ച വെക്കുന്നത് സ്വകാര്യ ജീവിതത്തിലെ സങ്കടങ്ങൾ മറക്കാൻ വേണ്ടിയാണ് എന്നുള്ള ആരോപണങ്ങൾ ഉണ്ടാവാറുണ്ട്.
അതിനുള്ള മറുപടി നൽകിയിരിക്കുകയാണ് താരം ഇപ്പോൾ. മീശമാധവൻ എന്ന ചിത്രത്തിൽ ഗാനം ആലപിച്ചു പിന്നണി ഗാന രാഗത്തിലേക്ക് എത്തിയ റിമി തുടർന്ന് അഭിനയം അവതാരക എന്നി മേഖലകളിൽ കൂടി തന്റെ കഴിവ് തെളിയിച്ചു.
ഈ അടുത്ത കാലത്ത് മെലിഞ്ഞു സുന്ദരിയായ കാര്യം സോഷ്യൽ മീഡിയ വഴി പങ്കു വെക്കുകയും തന്റെ ഇപ്പോഴുള്ള സൗന്ദര്യത്തിന് കാരണം ഭാവന ആണെന്നും ആയിരുന്നു താരം പറഞ്ഞത്. ഇപ്പോഴിതാ ഗോസിപ്പ് വാർത്തകളെ കുറിച്ച് പ്രതികരിക്കുകയാണ് റിമിടോമി.
വനിതക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഗോസിപ്പുകളെ കുറിച്ച് കേൾക്കുമ്പോൾ പ്രതികരിക്കണമെന്ന് തോന്നാറുണ്ട് എങ്കിലും പിന്നീട് നിശബ്ദത പാലിക്കാറാണ് പതിവ് എന്ന് റിമിടോമി പറയുന്നു.
സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ ശക്തമായ നിയമനിർമ്മാണം ഉണ്ടാകണം. നിയമങ്ങൾ ശക്തമാക്കുന്നത് തന്നെയാണ് ഇതിനുള്ള പരിഹാരം എന്നും റിമിടോമി പറയുന്നു.
ആദ്യത്തെ വിവാഹവും അതിലെ സംഭവവികാസങ്ങളും ഒന്നും ആരുടെയും കുറ്റമല്ല എന്നും എന്തിനും ഒരു കാരണം ഉണ്ട് എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം എന്നും റിമിടോമി അഭിമുഖത്തിൽ പറഞ്ഞു.
തൽക്കാലം മറ്റൊരു വിവാഹത്തെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല എന്നും റിമി ടോമി വ്യക്തമാക്കിയിട്ടുണ്ട്. 2008 ലായിരുന്നു റിമി ടോമിയും റോയിസും തമ്മിൽ വിവാഹിതരാകുന്നത് 2019 ൽ ഇരുവരും ഉപയ സമ്മത പ്രകാരം വിവാഹമോചിതരാകുകയായിരുന്നു.
ഒന്നിച്ചു മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതിക്ക് വിവാഹമോചനം അനുവദിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം പ്രേക്ഷകരെ ഞെട്ടിച്ച ഒരു വിവാഹമോചനം ആയിരുന്നു.
റിമിക്കും സന്തോഷ വാർത്ത; ആ ലോക്ക് ഡൌൺ രഹസ്യം വെളിപ്പെടുത്തി റിമി ടോമി..!!
കാരണം വേദികളിലെല്ലാം തന്നെ റിമി ടോമി എപ്പോഴും റോയിസിനെ കുറിച്ച് വാചാലയാകാറുണ്ടായിരുന്നു. അതുകൊണ്ടുതന്നെ റിമിയും റോയിസും തമ്മിലുള്ള വിവാഹമോചനം ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു.
പിന്നീട് റോയിസ് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തിരുന്നു. എന്നാൽ താൻ ഉടനെ വിവാഹം കഴിക്കുന്നില്ല എന്ന തീരുമാനത്തിലാണ് ഇപ്പോൾ റിമി ടോമി ഉള്ളത്.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…