മലയാള സിനിമയിലെ ഇന്നത്തെ ചൂടേറിയ വാർത്ത, ഗായികയും അവതാരകയും നടിയും ഒക്കെയായ റിമി ടോമി വിവാഹ മോചനം നേടുന്നു എന്നുള്ളത് തന്നെയാണ്.
ഇക്കഴിഞ്ഞ ഏപ്രിൽ 16ന് ആണ് റിമി ടോമിയും ജോയ്‌സും പരസ്പര സമ്മതത്തോടെ എറണാകുളം കുടുംബ കോടതിയിൽ വിവാഹ മോചന ഹർജി നൽകിയത്.
കഴിഞ്ഞ 19 വർഷമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന റിമി ടോമിയുടെ വിവാഹ മോചനം സുഹൃത്തുക്കൾക് ഇടയിൽ പോലും ഞെട്ടിക്കുന്ന വാർത്തയാണ്. പാലാ സ്വദേശിനിയായ റിമി ടോമി ഗാനമേളകളിൽ കൂടിയാണ് പിന്നണി ഗാന രംഗത്തേക്ക് രംഗ പ്രവേശനം നടത്തുന്നത്.
ചുമ്മാ നിന്ന് പാടുന്ന ഗായകർക്ക് ഇടയിൽ ആടിയും പാടിയും ഉത്സവ വേദികളിൽ ജനങ്ങൾക്ക് ഇടയിലേക്ക് ഇറങ്ങി ചെന്നുമൊക്കെയാണ് റിമി ഗാനങ്ങൾ ആലപിച്ച് കയ്യടി നേടിയത്. എയ്ഞ്ചൽ വോയ്സ് എന്ന ഗാനമേള ട്രൂപ്പിൽ കൂടിയാണ് റിമി ടോമി എന്ന താരം ഉയർന്നു വന്നത്.
തുടർന്ന് റിമിയുടെ ഗാനമേളയിലെ പാട്ട് കേട്ട് ഇഷ്ടമായ സംഗീത സംവിധായനും സംവിധായനുമായ നാദിർഷയാണ് ദിലീപ് നായകനായി എത്തിയ മീശമാധവൻ എന്ന ചിത്രത്തിൽ ഗാനം ആലപിക്കുന്നതിനായി ലാൽ ജോസിന്റെ മുന്നിൽ പരിചയപ്പെടുത്തിയത്.
ചിങ്ങമാസം എന്ന ഗാനം ഹിറ്റ് ആയതോടെ റിമിയുടെ തലവര തെളിയുക ആയിരുന്നു, നിരവധി ടിവി ചാനലുകളിൽ അവതാരക ആയും ഗാനങ്ങളും റിമയ്ക്ക് കിട്ടി തുടങ്ങി. ആദ്യമൊക്കെ തടിച്ച് ചുരിദാരിൽ മിടിയും ടോപ്പിലും ഒക്കെ എത്തിയിരുന്ന റിമി, പിന്നീട് തന്റെ മേക്ക് ഓവർ മാറ്റി ആരാധകരെയും ഞെട്ടിച്ചു.
2008 ഏപ്രിൽ 8ന് ആയിരുന്നു തൃശൂർ ലൂർദ് കത്രീടൽ പള്ളിയിൽ വെച്ച് ജോയ്‌സ് കിഴക്കൂടൻ റിമി ടോമിയെ മിന്ന് ചാർത്തിയത്. തനിക്ക് എല്ലാത്തിനും പിന്തുണ നൽകിയത് റോയ്‌സ് ആണെന്ന് പല വേദിയിലും റിമി പറഞ്ഞിരുന്നു.
വൈക്കം വിജയലക്ഷ്മി എത്തിയ മഴവിൽ മനോരമയിലെ ഷോയിൽ വെച്ചാണ് റിമി തന്റെ ജീവിതത്തിലെ താഴപ്പിഴകൾ വെളിപ്പെടുത്തിയത്,
കൊടിശ്വരനെ വിവാഹം ചെയ്തിട്ട് കാര്യമില്ല, സ്ത്രീ ആഗ്രഹിക്കുന്ന ചിലതുണ്ട് എന്ന് റിമി പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു.
റിമി ടിവി ഷോകളും സ്റ്റേജ് ഷോകളും ആയതിനാൽ ഒത്തൊരുമിച്ച് ഒരു ജീവിതം ഞങ്ങൾ തമ്മിൽ ഇല്ല എന്നാണ് റോയ്‌സ് വെളിപ്പെടുത്തിയത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…