റിമി ടോമി തന്നെയാണ് ഇന്നും സോഷ്യൽ മീഡിയയിൽ താരം. ഇൻസ്റ്റാഗ്രാം അടക്കം ഉള്ള സോഷ്യൽ മീഡിയയിൽ തരംഗമായി മുന്നേറുന്ന റിമി ടോമിയുടെ പോസ്റ്റുകളിൽ ഒന്ന് കൂടി എത്തിയിരിക്കുകയാണ്. ഇളവുകൾ പ്രഖാപിച്ചതോടെ വീട്ടിൽ ഉള്ള വർക്ക് ഔട്ട് , ടിക് ടോക് വിഡിയോകൾ എന്നിവയിൽ നിന്നും എല്ലാം മാറി റിമി വീണ്ടും ഷൂട്ടിങ്ങിലേക്ക് എത്തിയിരിക്കുകയാണ്.
അതുപോലെ തന്നെ കഴിഞ്ഞ ദിവസം മഞ്ഞ നിറമുള്ള സാരി ഉടുത്ത് മുല്ലപൂവൊക്കെ ചൂടി നില്‍ക്കുന്നൊരു ചിത്രവും റിമി ഇന്സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരുന്നു. കല്യാണ പെണ്ണിനെ പോലെ അണിഞ്ഞൊരുങ്ങിയ റിമിയുടെ പോസ്റ്റിന് താഴെ രസകരമായ കമന്റുകളായിരുന്നു വന്നത്. റിമിയെ സാരി ഉടുത്ത് കാണാനാണ് ഏറ്റവും ഭംഗി എന്നാണ് ആരാധകർ പറയുന്നത്.
കല്യാണത്തിന് വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയ റിമി ടോമിയുടെ ചിത്രങ്ങൾക്ക് താഴെ നിരവധി താരങ്ങൾ ആണ് കമന്റ് ആയി എത്തിയിരിക്കുന്നത്. ബിഗ് ബോസ് താരം ആര്യ ആണ് റിമിയുടെ അഴകുള്ള സാരിയുടെ പിന്നിൽ. ആര്യയുടെ കട കാഞ്ചിപുരത്തു നിന്ന് ആണ് റിമി സാരി വാങ്ങിയത്. മികച്ച കളക്ഷൻ ആണ് ആര്യ യുടെ കടയിൽ ഉള്ളത് എന്ന് റിമി പറയുന്നു. ഫ്രുക്രു ആണ് റിമിയുടെ സുന്ദരമായ ചിത്രം പകർത്തിയത്. അതുപോലെ അടിപൊളി ആയിട്ടുണ്ടെന്ന് നടി അനുശ്രീ പറയുമ്പോൾ ബ്യൂട്ടിഫുൾ എന്നാണ് അഹാന കൃഷ്ണയുടെ കമന്റ്.
നടി സ്വാസിക വിജയും കമന്റുമായി എത്തിയിരുന്നു. ഇവരെ കൂടാതെ രസകരമായ കമന്റുകളുമായി ബിഗ് ബോസ് താരങ്ങളും എത്തിയിരുന്നു. ടിക് ടോകിലൂടെ ശ്രദ്ധേയനായി പിന്നീട് ബിഗ് ബോസിലേക്ക് എത്തിയ ഫുക്രുവിന്റെ കമന്റാണ് ശ്രദ്ധേയം. കമന്റിലൂടെ റിമിയോട് ഒരു പരാതി ഉയര്ത്തിയിരിക്കുകയാണ് ഫുക്രുവിപ്പോള്‍. ചേച്ചി പിക് ഞാനാ ക്ലിക്ക് ചെയ്‌തേ ചേച്ചിയുടെ ഫോണിൽ ക്രെഡിറ്റ് തന്നില്ല എന്നായിരുന്നു ഫുക്രു പറഞ്ഞത്. റിമി അപ്പോൾ തന്നെ നന്ദി ഉണ്ടെന്ന് ഫുക്രുവിന് മറുപടിയും കൊടുത്തു. ആര്യ, വീണ നായർ ഷിയാസ് കരീം തുടങ്ങിയ ബിഗ് ബോസ് താരങ്ങളും കമന്റിട്ടിരുന്നു. ഒപ്പം നടി സ്‌നേഹ ശ്രീകുമാറുമുണ്ട്.
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…