ടിവിയിൽ ഉത്തമായാണെന്ന് തെളിയിച്ചിട്ട് കാര്യമല്ല, ഭാര്യയെന്ന് തെളിയിക്കണം; റിമിയുമായുള്ള വിവാഹ മോചനത്തിന്റെ കാരണങ്ങൾ വെളിപ്പെടുത്തി റോയ്‌സ്..!!

182

സിനിമ മിനി സ്ക്രീൻ ലോകത്ത് ഞെട്ടിക്കുന്ന വാർത്ത ആയിരുന്നു റിമി ടോമി റോയ്‌സ് ദമ്പതികളുടെ വിവാഹ മോചനം. വിവാഹ മോചന വാർത്തകൾ സോഷ്യൽ മീഡിയ ഗോസിപ്പ് കോളങ്ങളിൽ അലയടിക്കുമ്പോൾ കാരണം വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് റോയ്‌സ്.

പതിനൊന്ന് വർഷം നീണ്ടുനിന്ന വിവാഹ ജീവിതമാണ് റോയ്‌സ് റിമി ജോഡികളുടേത്. നിരവധി ഗോസിപ്പുകൾ ഇവരുടെ വിവാഹ മോചന വാർത്തകളെ കുറിച്ച് എത്തുമ്പോൾ റോയ്സിന്റെ തൃശ്ശൂരിലെ അടുത്ത സുഹൃത്തുക്കൾ, കാരണങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ്.

റോയ്സിനെക്കാൾ പ്രശസ്തയാണ് റിമി ടോമി, അതുകൊണ്ട് തന്നെ ഇത്തരത്തിൽ മാധ്യമങ്ങൾക്ക് മുമ്പിൽ ഒന്നും വെളിപ്പെടുത്താതെ ഒഴിഞ്ഞു നിൽക്കുന്ന റോയ്‌സ്, പക്ഷെ കുത്തുവാക്കുകൾ തങ്ങളുടെ സുഹൃത്തിന് എതിരെ എത്തുന്നത് കൊണ്ടാണ് സുഹൃത്തുക്കൾ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്.

റിമി പെട്ടന്ന് വാക്കുകൾ മാറ്റി പറയും, അവർ ഇന്ന് പറയുന്നത് അല്ല നാളെ പറയുക, അങ്ങനെ കാര്യങ്ങൾ മാറ്റി പറയുന്നതിൽ റിമിയ്ക്ക് യാതൊരു വിധ മനസാക്ഷി കുത്തും ഉണ്ടാകാറില്ല. അതുകൊണ്ട് തന്നെ റിമി അടുത്ത് തന്നെ തനിക്ക് എതിരെ ആരോപണങ്ങൾ നിരത്തി വെക്കാം എന്നാണ് റോയ്‌സ് സുഹൃത്തുക്കളോട് പറഞ്ഞത്.

റിമിയുമായി ഉള്ള ദാമ്പത്യ ജീവിതത്തിൽ തനിക്ക് നഷ്ടമായത് 12 കൊല്ലങ്ങൾ ആണെന്നും അത് തനിക്ക് ഒരിക്കലും തിരിച്ചു ലഭിക്കില്ല. തനിക്ക്‌ റിമിയെ ആക്രമിക്കുന്നതിനോ അവരുടെ പ്രശസ്തിയെ കളങ്കപ്പെടുത്തുന്നതിനോ ഉദ്ദേശമില്ല. ഇളയരാജ പോലും റിമിയെ നല്ല പാട്ടുകാരി എന്ന സാക്ഷ്യപ്പെടുത്തിയത് റോയ്‌സ് അഭിമാന പൂർവം പറയുന്നു.

റിമി നല്ല പാട്ടുകാരിയാണ്, എന്നാൽ റിമയ്ക്ക് വേണ്ടി താൻ നഷ്ടപ്പെടുത്തിയത് തന്റെ ഒരു പതിറ്റാണ്ട് നീണ്ടു നിന്ന ദാമ്പത്യ ജീവിതവും ബിസിനസും എല്ലാമാണ്. ആകെക്കൂടി ഇനി തനിക്കായി ഉള്ളത് റിമിയുടെ മുൻ ഭർത്താവ് എന്ന അനാവശ്യ മേൽവിലാസം മാത്രം ആണ്.

റിമിയും ആയുള്ള ബന്ധം തനിക്ക് നേടിതന്നത് ഭീമമായ ബാങ്ക് ബാധ്യതകളും ആദായ നികുതി കുരുക്കുകളും ആണ്. അതുകൊണ്ട് തന്നെയാണ് ഈ വിഷയത്തിൽ പരമാവധി ആത്മസംയമനം പാലിച്ചത് എന്നും റോയ്‌സ് പറയുന്നു.

താൻ പറയുന്നത് ആരോപണങ്ങൾ അല്ല, പച്ചപാർമാർത്ഥങ്ങൾ ആണെന്നും റോയ്‌സ് പറയുന്നുണ്ട്. രണ്ടു പേർക്കും ഇടയിൽ ഉള്ള പ്രശ്നം പൂർണമായും ദാമ്പത്യ പ്രശ്നം തന്നെ ആയിരുന്നു. എന്നിട്ടും രണ്ടുപേർക്കും ഇടയിൽ താൻ കഴിഞ്ഞ പത്ത് വർഷത്തിലേറെ പിടിച്ചു നിന്നത് തനിക്കും തന്റെ കുടുംബതിനും വേണ്ടി ആയിരുന്നു.

കഴിഞ്ഞ ഒരുവർഷമായി ആണ് ഇരുവരും കൂടുതൽ അകന്നത്. റോയ്‌സ് കുടുംബ കോടതിയിൽ പറഞ്ഞതും അതായിരുന്നു. എന്നാൽ റിമി പറഞ്ഞത് വിവാഹം മുതലേ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ്, എന്നാൽ എന്നിട്ടും എന്തേ, പതിനൊന്ന് വർഷം ഒരുമിച്ചു ജീവിച്ചത് എന്ന ചോദ്യത്തിന് മുന്നിൽ, റിമിയ്ക്ക് ഉത്തരം ഉണ്ടായിരുന്നില്ല. റോയ്‌സ് ഓർത്തെടുത്ത് സുഹൃത്തുക്കളോട് വ്യക്തമാക്കുന്നു.

കാര്യങ്ങൾ കൂടുതൽ സംഘർഷഭരിതം ആകാതെ ഇരിക്കാൻ ആണ് റോയ്സിന്റെ ഇപ്പോൾ ഉള്ള സമാധാനപരമായ വിവാഹ വേർപെടുത്തൽ.

റിമിയുടെ ഈ താര പരിവേഷം വെറും പൊള്ളയാണ്, പ്രഹസനമാണ്, ടെലിവിഷനിൽ പറയുന്നത് പോലെ അല്ല കാര്യങ്ങൾ, തങ്ങളുടെ കുടുംബ ജീവിതം താറുമാറായി കിടക്കുക ആണെന്ന് പ്രേക്ഷക സമൂഹം അറിയേണ്ടത് ഉണ്ട്, അറിയിക്കേണ്ടതുണ്ട്, ഞങ്ങൾക്ക് ഒരു കുഞ്ഞില്ലാതെ പോയത് അതുകൊണ്ടാണ്. അതന്റെ അമ്മയുടെയും കുടുംബത്തിന്റെയും കൂടി വേദനയാണ്. അത് നിങ്ങൾ കൂടി അറിഞ്ഞിരിക്കണം എന്നാണ് റോയ്‌സ് തൃശൂരിലെ സുഹൃത്തുക്കളോട് പറഞ്ഞത്.

ഭർത്താവ് കോടിശ്വരൻ ആയിട്ട് കാര്യമില്ല നല്ലത് കുടുംബസ്ഥൻ കൂടി ആകണം എന്നുള്ള റിമി ടോമിയുടെ വാക്കുകൾ തന്നെ ഒട്ടേറെ വേദനിപ്പിച്ചു, എന്നാൽ ഭാര്യ സ്വകാര്യ ടെലിവിഷൻ ചാനലിലെ ഉത്തമായ അവതാരക ആയിട്ട് കാര്യമില്ല എന്നും വെറുതെ അല്ല ഒരു ഭാര്യ എന്ന് തെളിയിക്കുക കൂടി വേണം ഭർത്താവിനെ സ്നേഹിക്കുകയും പരിചരിക്കുകയും വേണം, ജീവിതത്തിന് അർത്ഥവും അന്തസ്സും നൽകണം. എന്നാൽ റോയ്‌സ് സുഹൃത്തുക്കളോട് പങ്കുവെച്ചത്.

You might also like