മലയാള സിനിമയിൽ ഒരു താരബന്ധം കൂടി പിരിയുകയാണ്. മലയാളികളുടെ പ്രിയങ്കരിയായ ഗായികയും അവതാരകയുമായ റിമി ടോമിയാണ് തന്റെ പതിനൊന്ന് വർഷം നീണ്ടു നിന്ന വിവാഹം ജീവിതം അവസാനിപ്പിച്ചത്.
ബിസിനെസ്സുകാരൻ ആയ റോയ്‌സ് ആണ് റിമിയുടെ ഭർത്താവ്. ഇരുവരും തമ്മിൽ ഏറെക്കാലമായി പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ജീവിതത്തിൽ ഉണ്ടായ താളപ്പിഴകൾ ആർക്ക് മുന്നിലും തുറന്ന് പറയാൻ റിമി തയാറായിരുന്നില്ല.
കോടിശ്വരനെ വിവാഹം ചെയ്തിട്ട് കാര്യമില്ല, ഭാര്യ ആഗ്രഹിക്കുന്ന കുറെ കാര്യങ്ങൾ ഉണ്ട് എന്നാണ് റിമി ടോമി ചാനൽ ഷോയിൽ തന്റെ ജീവിതത്തിലെ താളപ്പിഴകളെ കുറിച്ച് പറയാതെ പറഞ്ഞത്.
റിമി ടോമിയുടെ സിനിമ അഭിനയം അടക്കം റോയ്സിന് അത്ര താല്പര്യം ഉണ്ടായിരുന്നില്ല. ഇതെല്ലാം മറികടന്നാണ് റിമി സിനിമയിൽ അഭിനയിച്ചത്. അതുപോലെ, ഇതുവരെയും കുട്ടികൾ ഉണ്ടാകാത്തതും വലിയ ഒരു പ്രശ്നമായി ഇവർക്ക് ഇടയിൽ ഉണ്ടായിരുന്നു. ഷൂട്ടിംഗ്, സ്റ്റേജ് ഷോ തിരക്കുകൾക്ക് ഇടയിൽ ഒന്നിചുള്ള ദിനങ്ങൾ വിരലിൽ എണ്ണവുന്നത് മാത്രമേ ഇവർക്ക് ഇടയിൽ ഉണ്ടായിരുന്നുള്ളു എന്നാണ് അറിയുന്നത്.
2018ന് ശേഷം ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പോലും റിമി ഷെയർ ചെയ്തിരുന്നില്ല, ചടങ്ങുകളിൽ റിമി ഒറ്റക്ക് എത്തുമ്പോൾ റോയ്‌സ് സ്ഥലത്ത് ഇല്ല എന്നാണ് റിമി പറഞ്ഞിരുന്നത്.
അതേ സമയം മലയാളത്തിലെ ജനപ്രിയ നടനുമായുള്ള ബിസിനെസ്സ് ബന്ധങ്ങൾ ആണ് റിമിയെയും റോയ്സിനെയും തെറ്റിച്ചത് എന്നും സ്ഥിരീകരിക്കാത്ത വാർത്തകൾ ഉണ്ട്. റോയ്സിന് ബിസിനെസ്സ് താല്പര്യങ്ങൾ ഉണ്ടെങ്കിലും അത് നടനും ഒത്തുള്ളത് അത്ര താല്പര്യം ഇല്ലായിരുന്നു.
ജനപ്രിയ നടനുമായ ചേർന്ന് നടത്തിയ അനധികൃത ഭൂമി ഇടപാടുകളിൽ ഏറെ വിവാദം ആയി മാറുന്ന സാഹചര്യം ഉണ്ടായിരുന്നു. റിമിയുടെ വീട്ടിൽ എന്ഫോഴ്സ്മെന്റ് റെയ്ഡ് നടന്ന സാഹചര്യം വരെ ഉണ്ടായി. റിമിയുടെ ആദായ നികുതി റിട്ടേണുകൾ വിവാദമായി മാറിയതോടെ റോയ്‌സ് വലിയ കോലാഹലങ്ങൾ തന്നെ ഉണ്ടാക്കി എന്നും റിപ്പോർട്ട് ഉണ്ട്.
റിമിയെ പോലീസ് ചോദ്യം ചെയ്തത് അടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടാക്കിയപ്പോൾ തനിക്ക് തന്റെ വഴി എന്നാണ് റിമി പറഞ്ഞത്. പരസ്പര സമ്മതത്തോടെയാണ് റിമിയും ഭർത്താവും വേര്പിരിയുന്നത്.
തനിക്ക് കെട്ടുപാടുകളിൽ നിന്നും എങ്ങനെ എങ്കിലും രക്ഷപ്പെട്ടാൽ മതി എന്നാണ് റിമിയുടെ ഭർത്താവ് സുഹൃത്തക്കളോട് പറഞ്ഞത്. റിമി അതീവ രഹസ്യമായി ആണ് വിവാഹ മോചനത്തിന് കാര്യങ്ങൾക്ക് നീക്കിയത്, ഹർജി നൽകി എങ്കിൽ കൂടിയും കോടതി നിശ്ചയിച്ച കൗൺസിലിംഗിന് ഇരുവരും തയാറായില്ല. ഇനി ഒരുമിച്ച് ഒരു ജീവിതം വേണ്ട എന്നാണ് ഇരുവരുടെയും തീരുമാനം. കുടുംബ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കാനും ഇരുവരും തയ്യാറായില്ല.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…