സന്ധ്യ മനോജും താനും ബെഡ് പാര്‍ട്ണർമാർ; വ്യക്തമായ അഭിപ്രായമില്ലാത്തയാൾ ആണ് സന്ധ്യ; ഋതു മന്ത്ര..!!
ലോകത്തിൽ തന്നെ ഏറ്റവും നിലവാരമുള്ള റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. ഇന്ത്യയിൽ മിക്ക ഭാഷകൾക്ക് ഒപ്പം തന്നെ മലയാളത്തിലും ബിഗ് ബോസ് ഉണ്ട്. മോഹൻലാൽ അവതാരകനായി എത്തുന്ന ഷോ മൂന്ന് സീസൺ ആണ് ഇതുവരെ കഴിഞ്ഞിട്ടുള്ളത്.
ആദ്യ സീസണിൽ തരികിട സാബു വിജയി ആയപ്പോൾ രണ്ടാം സീസൺ കൊറോണ മൂലം പാതി വഴിയിൽ ഉപേക്ഷിച്ചു. എന്നാൽ മൂന്നാം സീസൺ കൊറോണ മൂലം നിർത്തേണ്ടി വന്നു എങ്കിൽ കൂടിയും 95 ദിവസം പിന്നിട്ട ഷോയിൽ അവസാന എട്ട് മത്സരാർഥികളിൽ നിന്നും വോട്ടിങ്ങിൽ കൂടിയാണ് വിജയിയെ കണ്ടെത്തിയത്.
മണിക്കുട്ടൻ വിജയിയായ ഷോയിൽ ഋതു മന്ത്ര എന്ന താരം അവസാന എട്ടിൽ എത്തിയിരുന്നു. ഇപ്പോൾ റിതു മന്ത്ര ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ബിഗ് ബോസ്സിൽ തനിക്കൊപ്പം ഉണ്ടായിരുന്ന മത്സരാർത്ഥികളെ കുറിച്ച് മനസ്സ് തുറന്നത്.
എല്ലാവരെയും പിന്തുണക്കുന്ന ആൾ ആണ് മണിക്കുട്ടൻ എന്നും അതുപോലെ റംസാൻ ചൂടൻ ആണെന്നും സായി തന്റെ ആഗ്രഹങ്ങൾ സഫലമാക്കാൻ എത്തിയ തന്നെപോലെ തന്നെ ഉള്ള ആൾ ആണെന്നും ഋതു പറയുന്നു. കിടിലം ഫിറോസ് ആണ് തനിക്ക് ഗെയിം എന്താണ് എന്ന് പറഞ്ഞത് തന്നത് എന്നായിരുന്നു ഋതു പറയുന്നത്.
അതെ സമയം ഫിറോസ് ഇന്റർവ്യൂ വഴിയൊക്കെ നടത്തുന്ന ചില പദപ്രയോഗങ്ങൾ തനിക്ക് ഇഷ്ടനായില്ല. പൊളി ഫിറോസും ഭാര്യ സജിനയും നെഗറ്റീവ് കണ്ടാലും പോസിറ്റീവ് കണ്ടാലും ചൊറിയുന്ന ആളുകൾ ആണ്. കിടിലം ഫിറോസ് ഒരു സഹോദരനെ പോലെ തന്റെ കൂടെ നിന്നു.
എന്നാൽ ഫിറോസ് ഇന്റർവ്യൂകളിൽ ആവശ്യം ഇല്ലാത്തത് ആണ് പറയുന്നത്. എന്നെയും സൂര്യയെയും ഇരുകൈയിലും വെച്ചാണ് കൊണ്ട് നടന്നത് എന്നൊക്കെ പറഞ്ഞു. അതിന്റെ ഒന്നും ആവശ്യം ഉണ്ടായിരുന്നില്ല. ഭയങ്കര സംരക്ഷണം നൽകുന്ന ആൾ ആണ് ഇക്ക. വെറുതെ ഓളത്തിന് പറഞ്ഞത് ആയി ആണ് ഞാൻ അതിനെ കാണുന്നത്.
സന്ധ്യ മനോജ് ഞാനും ബെഡ് പാർട്ണർമാർ ആയിരുന്നു. തങ്ങൾ ഒരുമിച്ചു ഉറങ്ങിയ ആളുകൾ ആണ്. തനിക്ക് അവിടെ പറയുന്ന ചില കാര്യങ്ങൾ കണക്ട് ചെയ്യാൻ കഴിയുന്നത് സന്ധ്യ ചേച്ചിയും ആയിട്ട് ആയിരുന്നു. വ്യക്തമായ ഒരു അഭിപ്രായം ഇല്ലാതായാൾ ആയിട്ട് പലപ്പോഴും തോന്നിയിട്ടുണ്ട്.
അതാണ് എനിക്ക് സന്ധ്യ മനോജിൽ നെഗറ്റീവ് ആയിട്ട് തോന്നിയിട്ടുള്ളത്. ചിലപ്പോൾ ആരെയും വിഷമിപ്പിക്കണ്ട എന്ന് കരുതി ചെയ്യുന്നത് ആയിരിക്കും. അനൂപ് നല്ലരു ആൾ ആണ്.
ബിഗ് ബോസ്സിൽ ഞങ്ങളുടെ ഷെഫ് ആണ്. ഭയങ്കര ഗെയിം സ്പിരിറ്റ് ഉള്ള ആൾ ആണ്. അതാണ് പുള്ളിയുടെ നെഗറ്റീവ്. എന്ത് ചെയ്ത ആയാലും താൻ ജയിക്കണം എന്നുള്ള മൈൻഡ് ആണ്. ചില സമയത്തിൽ വല്ലാത്ത ഓവർ ആയി തോന്നും.
റംസാൻ നമുക്ക് ഒരു കസിനെപോലെ സംസാരിക്കുന്ന ആൾ ആണ്. അവനും നെഗറ്റീവ് ഉണ്ട്. പെട്ടന്ന് ചൂടാവും. മുതിർന്നവരോട് മാന്യമായി പെരുമാറണം എന്ന് പറഞ്ഞിട്ടുണ്ട്.