ചില പ്രണയ ബന്ധങ്ങൾ ഉണ്ടായിരുന്നു; എല്ലാം ഉപേക്ഷിച്ചു; അവസാനം എല്ലാം പറഞ്ഞ് ഋതു മന്ത്ര..!!

243

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. നൂറ് ദിവസം പുറംലോകവുമായി ബന്ധമില്ലാതെ ഒരു വീട്ടിൽ കഴിയുന്നതും ഗെയിം കളിക്കുന്നതും എല്ലാം ആണ് ഷോയുടെ ഇതിവൃത്തം.

ആരാധകർ നൽകുന്ന വോട്ട് അനുസരിച്ചു ആണ് മത്സരാർത്ഥികൾ മുന്നോട്ട് പോകുന്നത്. പരസ്പരം ഗെയിം കളിക്കുകയും അതോടൊപ്പം തന്നെ നോമിനേറ്റ് ചെയ്യുന്നവർ എലിമിനേഷൻ റൗണ്ടിൽ വരുന്നത്. മൂന്ന് സീസണുകൾ ആണ് മലയാളത്തിൽ ഇതുവരെ കഴിഞ്ഞത്.

മോഹൻലാൽ ആണ് അവതാരകൻ ആയി എത്തുന്നത്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ഷോയിൽ ആദ്യ സീസൺ വിജയി ആയത് തരികിട സാബു ആയിരുന്നു. രണ്ടാം സീസണിൽ പാതി വഴിയിൽ കൊറോണ മൂലം നിന്ന് പോയപ്പോൾ മൂന്നാം സീസണിൽ അതെ അവസ്ഥ തന്നെ വന്നിരുന്നു.

മൂന്നാം സീസൺ തൊണ്ണൂറ്റിയഞ്ചാം ദിവസത്തിൽ അവസാനിച്ചപ്പോൾ വീണ്ടും എങ്ങും എത്താതെ ഒരു സീസൺ കൂടി അവസാനിക്കും എന്ന് കരുതിയപ്പോൾ വോട്ടിങ്ങിൽ കൂടിയാണ് വിജയിയെ കണ്ടെത്തിയത്. അതുവരെയുള്ള മത്സരാർത്ഥികളുടെ പ്രകടനം വെച്ചായിരുന്നു വോട്ടിങ്ങിൽ പലരും നേട്ടം ഉണ്ടാക്കിയത്.

ഒന്നാം സ്ഥാനത്തേക്ക് എത്തും എന്ന് ഏറ്റവും കൂടുതൽ പ്രതീക്ഷ ഉണ്ടായിരുന്ന ആൾ ആയിരുന്നു ടിമ്പൽ. എന്നാൽ അവസാനം വോട്ടിങ് കഴിഞ്ഞതോടെ താരം മൂന്നാം സ്ഥാനത്തേക്ക് ആയി പോയി എന്നുള്ളതാണ് മറ്റൊരു സത്യം.

ആദ്യ രണ്ട് സീസണുകളിൽ നിന്നും വ്യത്യസ്തമായി കടുത്ത മത്സരവും ചേരിതിരിവുകൾ ഇല്ലാതെ ഇരുന്ന മത്സരങ്ങൾ ആയിരുന്നു മൂന്നാം സീസൺ കണ്ടത്. മൂന്നാം സീസണിൽ അവസാന റൗണ്ടിൽ എത്തിയത് രണ്ട് പെണ്ണുങ്ങൾ മാത്രം ആയിരുന്നു.

Jiya irani

അതിൽ ഒരാൾ ടിമ്പൽ ആണെങ്കിൽ അടുത്തയാൾ ഋതു മന്ത്ര ആയിരുന്നു. മോഡൽ നടി ഗായിക എന്ന നിലയിൽ എല്ലാം തിളങ്ങിയ ആൾ ആയിരുന്നു റിതു മന്ത്ര. മിസ് ഇന്ത്യ അടക്കം ഉള്ള മത്സരത്തിൽ കേരളത്തിൽ നിന്നും മത്സരത്തിന് പോയിട്ടുള്ള റിതു കുറച്ചു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

കിംഗ് ലെയർ , ഓപ്പറേഷൻ ജാവ , ഹണീ ബീ തുടങ്ങിയ ചിത്രങ്ങളിൽ മുഖം കാണിച്ച താരം കൂടി ആണ് റിതു. ബിഗ് ബോസ് വീട്ടിൽ റിതു എത്തിയതോടെ താനും ഋതുവും തമ്മിൽ പ്രണയത്തിൽ ആണെന്ന് പറഞ്ഞു ജിയാ ഇറാനി എത്തിയത്. നിരവധി സ്വകാര്യ ചിത്രങ്ങൾ ജിയ സാമൂഹിക മാധ്യമത്തിൽ പങ്കു വെച്ചിരുന്നു.

Rithu manthra

എന്നാൽ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തു വന്ന റിതു ജിയാ ഇറാനിയെ തിരിഞ്ഞു പോലും നോക്കിയില്ല. വിവാഹ മോചിതനും ഒരു മകന്റെ അച്ഛനുമാണ് ജിയാ. എന്നാൽ കഴിഞ്ഞ ദിവസം അമൃത ടിവിയിലെ പാടാം നേടാം എന്ന ഷോയിൽ എം ജി ശ്രീകുമാറിന് മുന്നിൽ റിതു എത്തിയതോടെ ആണ് തന്റെ പ്രണയത്തെ കുറിച്ച് മനസ്സ് തുറന്നത്.

പ്രണയം ഉണ്ടോ അതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്നാണ് ഷോയിൽ എം ജി ശ്രീകുമാർ ചോദിച്ചത്. ഋതു അതിന് നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു.

പ്രേമം ഇപ്പോഴില്ല എന്നാണ് ഋതു പറയുന്നത്. പ്രേമം ഇപ്പോഴില്ല… വർക്കിൽ മാത്രം ആണ് ഇപ്പോൾ ശ്രദ്ധ കൊടുക്കുന്നത്. മുമ്പ് ചില പ്രണയങ്ങൾ ഒക്കെ ഉണ്ടായിരുന്നു. കാലം മാറുന്നതിന് അനുസരിച്ച് ചിന്താ​ഗതികളും മാറിയപ്പോയി. അതുപോലെ അവയെല്ലാം പോയി. ഇപ്പോൾ ഞാൻ ശ്രദ്ധിക്കുന്നത് കരിയറിൽ മാത്രം ആണ്.’

ഒരുപാട് സിനിമകളിൽ ഗാനങ്ങൾ പാടണം, അതുപോലെ അഭിനയിക്കണം എന്നൊക്കെ ആണ് ഇപ്പോൾ ഉള്ള ആഗ്രഹം. കരിയറിൽ ശോഭിക്കാനാണ് ആ​ഗ്രഹിക്കുന്നതെന്നും ഋതു പറഞ്ഞു. അടുത്തിടെ ബ്ലാസ്റ്റേർസ് എന്നൊരു സിനിമയിൽ ​ഗാനം ആലപിക്കാൻ സാധിച്ചു. അതിൽ അതിയായി സന്തോഷം തോന്നി.

You might also like