പ്രണയത്തിന്റെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വെളിപ്പെടുത്തി ബിഗ് ബോസ് താരം റിതു മന്ത്ര വീണ്ടും. ഇന്ത്യയിൽ ഏറ്റവും വലിയ റിയാലിറ്റി ഷോയിൽ ഒന്നായ ബിഗ് ബോസ് മലയാളത്തിൽ സംപ്രേഷണം ചെയ്യുന്നത് ഏഷ്യാനെറ്റ് ആണ്. മലയാളത്തിൽ ഇതുവരെയും മൂന്ന് സീസണുകൾ ആണ് നടന്നത്.
അതിൽ മൂന്നാം സീസണിൽ കൂടി ശ്രദ്ധ നേടിയ ആൾ ആണ് റിതു മന്ത്ര. മോഡൽ ഗായിക അഭിനയത്രി എന്നി നിലകളിൽ എല്ലാം തിളങ്ങി ആൾ കൂടിയാണ് റിതു. ബിഗ് ബോസ് എന്ന ഷോയിൽ കൂടി അതിൽ പങ്കെടുത്ത താരങ്ങൾക്ക് വലിയ അവസരങ്ങളുടെ വേദി തന്നെയാണ് തുറന്നത്.
അത്തരത്തിൽ രണ്ടാം സീസണിൽ മികച്ച പ്രകടനം നടത്തിയ ആൾ ആണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന ഷോയിൽ കൂടി ശ്രദ്ധ നേടിയ ആര്യ ഇപ്പോൾ ഏഷ്യാനെറ്റിൽ ഹോസ്റ്റ് ചെയ്യുന്ന ഷോ ആണ് വാൽക്കണ്ണാടി.
ഇപ്പോൾ മൂന്നാം സീസണിൽ കൂടി ശ്രദ്ധ നേടിയ താരങ്ങൾ വീണ്ടും ഈ ഷോയിൽ കൂടി ഒത്തുകൂടിയിരിക്കുകയാണ്. ബിഗ് ബോസ് താരങ്ങൾ ആയ അഡോണി , രമ്യ പണിക്കർ , റിതു മന്ത്ര , സൂര്യ മേനോൻ എന്നിവർ ആണ് ഷോയിൽ എത്തിയത്.
ഗെയിം ഷോ ആണ് വാൽക്കണ്ണാടി എന്ന ഷോയിൽ ഹൈലൈറ്റ് ആയി നിൽക്കുന്നത്. ഗെയിം കളിക്കാൻ എത്തിയവരോട് ഓരോ വിഷയങ്ങളെ കുറിച് സംസാരിക്കാൻ പറയുന്നത് ആയിരുന്നു ടാസ്ക്. ഋതുവിന് കിട്ടിയ വിഷയം ബ്രെക്കപ്പ് ആയിരുന്നു.
ഈ വിഷയത്തിൽ റിതു നൽകിയ മറുപടി അക്ഷരാർത്ഥത്തിൽ ഷോയിൽ എത്തിയവരെ അടക്കം ഞെട്ടിച്ചു എന്ന് തന്നെ വേണം പറയാൻ.
‘നമ്മുക്ക് ആളെ പറ്റില്ലെന്ന് തോന്നിയാൽ ബ്രേക്കപ്പ് ആവണമെന്ന് തന്നെയാണ് ഞാൻ പറയുക. നമ്മുക്ക് നമ്മളോട് തന്നെയുള്ള സെൽഫ് ലവ് എത്രത്തോളമാണെന്ന് നമുക്ക് മനസിലാക്കാനുള്ള ഏറ്റവും നല്ല ഫാക്ടറാണ് ഇഷ്ടമില്ലാത്ത ആളുമായിട്ടുള്ള ബ്രേക്കപ്പ്. ആദ്യം സെൽഫ് ലവ് വേണം.
ശേഷം നമ്മൾ പാർക്കിൽ കൂടി നടന്ന് പോകുമ്പോൾ നീ ഇല്ലാതെ പറ്റില്ല എന്നൊക്കെ കമിതാക്കൾ പറയുന്നത് കേൾക്കാം. ഇതൊക്കെ നമ്മൾ എത്ര കേട്ടിട്ടുള്ളതാണ്. അന്നേരം വല്ലാത്തൊരു പുച്ഛമാണ് വരിക. ഒന്നോ രണ്ടോ മാസമേ ഇതൊക്കെ തന്നെയേ ഉണ്ടാവുകയുള്ളു എന്നും റിതു മന്ത്ര പറയുന്നു.
എന്നാൽ ഋതുവിന്റെ മറുപടി തന്റെ തകർന്നുപോയ പ്രണയത്തെ കുറിച്ച് അല്ലെ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ബിഗ് ബോസ് ഷോയിൽ റിതു നിൽക്കുമ്പോൾ ഋതുവിനോട് ഉള്ള പ്രണയം പറഞ്ഞു മോഡലും നടനും ആയ ജിയാ ഇറാനി എത്തിയിരുന്നു. തങ്ങളുടെ സ്വകാര്യ ചിത്രങ്ങൾ അടക്കം പരസ്യമാക്കി ആയിരുന്നു ജിയാ ഇറാനി പ്രണയ കഥകൾ വെളിപ്പെടുത്തൽ നടത്തിയത്.
ബിഗ് ബോസ് വീട്ടിൽ വെച്ച് പ്രണയം ഉണ്ടെന്നു പറഞ്ഞ റിതു മണിക്കുട്ടന്റെ പ്രണയാഭ്യർത്ഥന നിരസിക്കുകയും ചെയ്തിരുന്നു. എന്നാൽ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തുവന്ന റിതു മന്ത്ര ജിയ ഇറാനിയെ മുൻപരിജയമില്ല എന്ന നിലപാടിൽ ആയിരുന്നു. തങ്ങൾ ഒന്നിച്ചുള്ള ചിത്രങ്ങൾ എഡിറ്റ് ചെയ്തത് ആയിരുന്നു എന്നാണ് റിതു ഒരിക്കൽ പറഞ്ഞത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…