മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. നാലാം സീസൺ എത്തുമ്പോൾ ഏറ്റവും കൂടുതൽ ഫാൻസ് പവർ ഉണ്ടാക്കാൻ കഴിഞ്ഞത് റോബിനും അതുപോലെ ബ്ലെസ്ലിക്കും ആണെന്ന് പറയേണ്ടി വരും.
ഏറ്റവും കൂടുതൽ വട്ടം നോമിനേഷനിൽ വന്നു എങ്കിൽ കൂടിയും ഒരിക്കൽ പോലും പുറത്തേക്ക് പോകാത്ത ആളുകൾ ആണ് ഇരുവരും. ശക്തമായ ഗെയിം പ്ലാനിൽ കൂടെ കളിച്ച് പത്താം വാരത്തിലേക്ക് എത്തുമ്പോൾ മൂന്നു വാരങ്ങൾക്ക് മുന്നേ എത്തിയ റിയാസ് സലിം ആണ് ഇരുവരുടെയും കടുത്ത എതിരാളി.
റിയാസ് സ്ക്രീൻ സ്‌പേസ് നോക്കുന്നത് ആണെങ്കിൽ കൂടിയും. ഇതിന്റെ പരിഗണന ഏറ്റവും കൂടുതൽ ലഭിക്കുന്നത് റിയാസിന്റെ എതിരാളികൾക്ക് ആണ്. അത്തരത്തിൽ ശക്തമായ മത്സരങ്ങൾക്ക് ഇടയിൽ മറഞ്ഞുപോയ ഒരു മുഖം ആണെന്ന് വേണം എങ്കിൽ ജാസ്മിനെ പറയാം.
എന്നും ആരുടെയെങ്കിലും നിഴലിൽ നിന്ന് കളിക്കുന്ന ആൾ ആണ് ജാസ്മിൻ. ആദ്യം ഡൈസിയുടെയും പിന്നീട് നിമിഷയുടെയും അതിന് ശേഷം റിയാസിന്റെയും വാക്കുകൾ വേദവാക്യമാക്കി ആണ് ജാസ്മിൻ കളിക്കുന്നത്. അതിന്റെ പരിണിത ഫലം എന്ന രീതിയിൽ റോബിനെ ആജീവനാന്ത ശത്രു ആയി ജാസ്മിൻ പ്രഖ്യാപിച്ചരിക്കുന്നത് എങ്കിൽ കൂടിയും പലപ്പോഴും വഴക്കുകളിൽ നിന്നും റോബിൻ തന്നെ ഒഴിഞ്ഞു മാറുന്നത് കാണാം.
അതുപോലെ ഈ വീക്കിലി ടാസ്കിൽ രാജാവിൽ നിന്നും മാല മോഷ്ടിച്ച റോബിൻ അതുമായി ഓടിക്കയറിയത് ബാത്ത് റൂമിൽ ആയിരുന്നു. അവിടെ നിന്നും റോബിൻ പുറത്തു കൊണ്ട് വരാൻ ജാസ്മിൻ നടത്തിയത് സ്പ്രേ അടിക്കുക എന്നുള്ളത് ആയിരുന്നു. ആ വിഷയത്തിൽ ബിഗ് ബോസ്സിൽ നിന്നും പുറത്തായ ജാസ്മിന്റെ കൂട്ടുകാരി നിമിഷ പോലും ജാസ്മിനെ ഇപ്പോൾ തള്ളി പറഞ്ഞു കഴിഞ്ഞു.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ..
ഈയൊരു കാര്യത്തിൽ ഞാൻ വളരെയധികം നിരാശയിലാണ്. ജാസ്മിൻ ചെയ്തത് വ്യക്തിപരമായി എന്നെ നിരാശപ്പെടുത്തി. ഞാനൊരിക്കലും ജാസ്മിനിൽ നിന്നും പ്രതീക്ഷിക്കാത്ത കാര്യമാണിത്.നിമിഷ പറയുന്നു.
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ നായകനായ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…