മലയാള സിനിമയിൽ ശ്രദ്ധേയമായ ഒട്ടേറെ വിജയങ്ങൾ ഉണ്ടാക്കിയ സംവിധായകൻ ആണ് റോഷൻ ആൻഡ്രുസ്. സഹ സംവിധായകനായി എത്തിയ റോഷൻ ആൻഡ്രുസ് ആദ്യമായി സ്വതന്ത്ര സംവിധയകനായി എത്തുന്നത് മോഹൻലാൽ നായകനായി എത്തിയ ഉദയനാണ് താരം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു.
ഒട്ടേറെ മികച്ച ചിത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകൻ ആണെങ്കിൽ കൂടിയും വിജയങ്ങൾക്കൊപ്പം പരാജയങ്ങളും അറിഞ്ഞിട്ടുള്ള സംവിധായകരുടെ നിരയിൽ റോഷൻ ആൻഡ്രുസും ഉണ്ടെന്നു വേണം പറയാൻ. ആദ്യ ചിത്രത്തിൽ വമ്പൻ വിജയത്തിൽ കൂടി ശ്രദ്ധ നേടിയ ആൾ ആയിരുന്നു റോഷൻ ആൻഡ്രുസ് എങ്കിൽ പിന്നീട് താരത്തിന് എവിടെയൊക്കെയോ പാളിപ്പോയിട്ടുണ്ട്,.
നീണ്ട ഇടവേളക്ക് ശേഷം മഞ്ജു വാര്യർ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ ഹൌ ഓൾഡ് ആർ യു എന്ന ചിത്രം സംവിധാനം ചെയ്തത് റോഷൻ ആൻഡ്രുസ് ആയിരുന്നു. ഉദയനാണു താരം എന്ന ചിത്രത്തിന് ശേഷം നോട്ടു ബുക്ക്, ഇവിടം സ്വർഗ്ഗമാണു എന്നി ചിത്രങ്ങൾ വിജയം ആക്കിയ റോഷൻ എന്നാൽ കാസിനോവയിൽ കൂടി മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയങ്ങളിൽ ഒന്നും സമ്മാനിച്ചു.
റോഷൻ ആൻഡ്രുസ് സംവിധാനം ചെയ്തു അവസാനം പുറത്തിറങ്ങിയ ചിത്രം നിവിൻ പോളി നായകനായി എത്തിയ സാറ്റർഡേ നൈറ്റ് ആയിരുന്നു. വെള്ളിയാഴ്ച തീയറ്ററുകളിൽ എത്തിയ ചിത്രം ഫൺ റൈഡ് എന്ന ടാഗ് ലൈൻ ഒക്കെ കൊടുത്തു എങ്കിൽ കൂടിയും പ്രേക്ഷകർക്കിടയിൽ ചിത്രത്തിന് സമ്മിശ്രമായ പ്രതികരണങ്ങൾ ആണ് വന്നുകൊണ്ടിരിക്കുന്നത്.
എന്നാൽ ചിത്രത്തിനെ ഡീഗ്രേഡ് ചെയ്ത പ്രേക്ഷകർക്കെതിരെ രൂക്ഷമായ വിമർശനം നടത്തിക്കൊണ്ടു രംഗത്ത് വന്നിരിക്കുകയാണ് റോഷൻ ആൻഡ്രുസ്. നിങ്ങൾ ചിത്രത്തിനെ വിമർശിച്ചോളൂ.. എന്നാൽ കൊല്ലരുത്. വിമർശിക്കുമ്പോൾ നമ്മൾ ആദ്യം ചിന്തിക്കേണ്ടത്, എനിക്ക് എന്ത് യോഗ്യത ഉണ്ട് എന്നാണ്. ഞാൻ ഒരു കഥയോ തിരക്കഥയോ എഴുതിയിട്ടുണ്ടോ.. പിന്നെ ഞാൻ ആരാണ്..
അതോ എനിക്കിവിടെവരെ എത്തിപ്പെടാൻ കഴിയാത്തതിന്റെ ഫ്രസ്‌ട്രേഷൻ ആണോ ഇതെല്ലാം ചെയ്യിപ്പിക്കുന്നത്. ഇത്രയും കാര്യങ്ങൾ എങ്കിലും ചിന്തിക്കണം എന്നാണു റോഷൻ ആൻഡ്രുസ് പറയുന്നത്. ദി ക്യൂ ആണ് റോഷൻ ആൻഡ്രുസ് പറഞ്ഞ കാര്യങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. എന്നാൽ പ്രേക്ഷകർ ഈ വിഷയത്തിൽ രൂക്ഷമായ വിമർശനം തന്നെയാണ് നടത്തുന്നത്. യോഗ്യത ഉള്ളവർക്ക് കാണാൻ മാത്രമായി സിനിമ ഇറക്കണം..
അതെല്ലേ ഹീറോയിസം എന്നാണ് ഒരു പ്രേക്ഷകൻ ചോദിക്കുന്നത്. ഈ കാരണങ്ങൾ പറയുന്നത് കൊണ്ട് ഇനി റോഷൻ സാറിന്റെ ചിത്രങ്ങൾ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ മാത്രം ആയിരിക്കും ഇറക്കുക എന്നാണ് മറ്റൊരു കമന്റ്.. മുംബൈ പോലീസ് പോലുള്ള ചിത്രങ്ങൾ കണ്ടു വിജയിപ്പിച്ചത് ബിൽ ഗേറ്റ്സ്, ആൽബർട്ട് ഐൻസ്റ്റീനും കൂടെ ആകും, ഒന്ന് പോയെടാ.. കൊള്ളില്ലെങ്കിൽ കൊള്ളില്ല എന്ന് തന്നെ പറയും. നിന്നെയൊക്കെ വിശ്വസിച്ചു കയ്യിലെ പൈസ പോകുമ്പോ വേറൊരാൾക്കും ഇത് പറ്റാണ്ടിരിക്കാൻ ഇനീം പറയും.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…