മലയാള സിനിമയിൽ ഗുണ്ടാ വിളയാട്ടത്തിന്റെ മുഖം വീണ്ടും പരസ്യമാകുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. നോട്ട് ബുക്ക്, മുംബൈ പോലീസ്, കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ റോഷൻ ആൻഡ്രൂസ്, നിർമാതാവ് ആൽവിൻ ആന്റണിയെയും കുടുംബത്തെയും പനമ്പിള്ളി നഗറിലെ വീട്ടിൽ കയറി ആക്രമിച്ചു എന്നാണ് പോലീസ് കേസ്.
എന്നാൽ, കേസും വാർത്തയും എത്തിയതോടെ വിഷയത്തെ കുറിച്ചും ഇരു വിഭാഗങ്ങൾ പ്രതികരണവുമായി എത്തിട്ടിട്ടുണ്ട്, റോഷൻ ആൻഡ്രൂസ് പറയുന്നത്, നിർമാതാവ് ആൽവിൻ ആന്റണിയുടെ മകൻ ആൽവിൻ ജോണ് ആന്റണി തന്റെ ചിത്രത്തിൽ സഹ സംവിധായകൻ ആയി പ്രവർത്തിച്ചിട്ടുണ്ട് എന്നും ലൊക്കേഷനിൽ വെച്ചുള്ള മോശം പെരുമാറ്റവും ലഹരി മരുന്നിന്റെ ഉപയോഗം മൂലം ആദ്യം വാർണിങ് നൽകി എന്നും തുടർന്ന് ആവർത്തിച്ചപ്പോൾ പുറത്താക്കി എന്നും ആണ്. മഞ്ജു വാര്യർ നായികയായി എത്തിയ ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിൽ ആണ് ജോണ് സഹാസംവിധായകൻ ആയി എത്തിയത് എന്നും ആണ്.
എന്നാൽ, റോഷന്റെ ഈ പ്രതികരണത്തിന് ആൽവിൻ ജോണ് ആന്റണി നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു, തനിക്കും റോഷൻ ആഡ്രൂസിനും ഒരു കോമൺ പെണ്കുട്ടി സുഹൃത്ത് ആയിട്ട് ഉണ്ട് എന്നും തന്നോടുള്ള ആ കുട്ടിയുടെ അടുപ്പം ഇഷ്ടം ആകാതെ ആണ് റോഷൻ ആൻഡ്രൂസ് വീട് ആക്രമിച്ചത് എന്നും ആണ്.
ഇതിനെതിരേ രംഗത്ത് വന്നിരിക്കുകയാണ് ആൽവിൻ ജോൺ ആന്റണി. താൻ മയക്കുമരുന്നിന് അടിമയാണെന്ന റോഷൻ ആൻഡ്രൂസിന്റെ വാദം അടിസ്ഥാന രഹിതമാണെന്ന് ആൽവിൻ ജോൺ ആന്റണി പറയുന്നു.
റോഷൻ ആൻഡ്രൂസിനൊപ്പം ഞാൻ രണ്ടു സിനിമകളിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട്. ഹൗ ഓൾഡ് ആർയുവിൽ മാത്രമല്ല, മുംബൈ പോലീസിലും. ഞാൻ ജീവിതത്തിൽ ഇന്നേ വരെ മയക്കു മരുന്ന് ഉപയോഗിച്ചിട്ടില്ല. ഹൗ ഓൾഡ് ആർ യു സെറ്റിലെ ആരോടു വേണമെങ്കിലും അന്വേഷിക്കാം. മയക്കു മരുന്നു ഉപയോഗിച്ചാൽ എന്നെ പണ്ടേ എന്റെ വീട്ടിൽ നിന്ന് തന്നെ പുറത്താക്കിയേനേ. എന്റെ ഡാഡി അറിയപ്പെടുന്ന നിർമാതാവാണ്. ഞാൻ അങ്ങനെയൊക്കെ ചെയ്താൽ അതിന്റെ ചീത്തപ്പേര് അദ്ദേഹത്തിനാണ്. ഞാൻ പന്ത്രണ്ടോളം സിനിമകളിൽ അസിസ്റ്റന്റായി ജോലി ചെയ്തിട്ടുണ്ട്. ലാൽ ജോസ്, ബി. ഉണ്ണികൃഷ്ണൻ, ഷാജി കൈലാസ് എന്നിവരുടെ സിനിമകളിൽ. അവരോട് ചോദിച്ചു നോക്കൂ ഞാൻ മോശക്കാരൻ ആണോ അല്ലയോ എന്ന്.
താൻ വീട്ടിൽ ഇല്ലാത്ത സമയത്താണ് വീട് ആക്രമിച്ചത് എന്നും 40 ആളുകൾ ഉണ്ടായിരുന്നു എന്നും താൻ അറിഞ്ഞത് എന്നും ജോണ് പറയുന്നു. കൂടാതെ വീട് ആക്രമിക്കുമ്പോൾ 12 വയസ്സുള്ള തന്റെ അനിയത്തിയും അച്ഛനും അമ്മയും അച്ഛന്റെ സുഹൃത്തും ആണ് വീട്ടിൽ ഉണ്ടായിരുന്നത്. സുഹൃത്തിനെ ആണ് ഇവർ കൂടുതൽ ഉപദ്രവിച്ചത് എന്നും പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…