പ്രേമം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ സിനിമയിൽ എത്തിയ നടിയാണ് സായ് പല്ലവി. പിന്നീട് തെലുങ്കിൽ തമിഴിലും തിളങ്ങിയ സായ് വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്, ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ നടി ആണെങ്കിലും ഇത്തവണ എല്ലാവരുടെയും കയ്യടി നേടിയിരിക്കുകായാണ് സായ്.
തെലുങ്കിൽ നായികയായി എത്തിയ ആദ്യ ചിത്രം ഫിദ വലിയ വിജയം ആയപ്പോൾ, അവസാനം അഭിനയിച്ച പടി പടി ലേച്ചേ മനസ്സ് എന്ന ചിത്രം ബോക്സോഫീസിൽ തകർന്ന് വീഴുകയായിരുന്നു. 22 കോടിയോളം മുതൽ മുടക്കിൽ എത്തിയ ചിത്രം ബോക്സോഫീസിൽ നിന്നും നേടിയത് വെറും 8 കോടിയോളം മാത്രമാണ്.
അതുകൊണ്ട് തന്നെ, ചിത്രത്തിൽ തനിക്ക് അഡ്വാൻസ് കഴിഞ്ഞു ബാക്കി പ്രതിഫല തുക താരാൻ എത്തിയ നിര്മാതാക്കളിൽ നിന്നും പ്രതിഫലം വാങ്ങാതെ മടക്കി അയക്കുകയായിരുന്നു സായ് പല്ലവി. ചിത്രത്തിന്റെ നിര്മാതാക്കൾ തന്നെയാണ് ഈ വാർത്ത പുറത്ത് വിട്ടത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…