മലയാള സിനിമയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ആകുന്ന വിഷയം ലഹരിയുടെ അമിതമായ ഉപയോഗം തന്നെയാണ്. മലയാള സിനിമ ലോകം ലഹരിയിൽ മുങ്ങി എന്നാണ് പല ഭാഗത്തു നിന്നും ഉള്ള വിമർശനങ്ങൾ. നടൻ ശ്രീനാഥ് ഭാസിയും ഒപ്പം ഷെയിൻ നിഗത്തിന്റെയും പേരുകൾ ആണ് ഈ വിഷയത്തിൽ ഏറ്റവും കൂടുതലായി ഉയർന്നു വന്നത്.
എന്നാൽ വിവാദങ്ങളും അപ്രഖ്യാപിത വിലക്കുകളും എല്ലാം ഉണ്ടെങ്കിൽ കൂടിയും ഈ വിഷയത്തിൽ നിരവധി ആളുകൾ ആണ് ശ്രീനാഥ് ബസിയെയും ഒപ്പം ഷെയിൻ നിഗത്തിനെയും അനുകൂലിച്ച് രംഗത്ത് വന്നിരിക്കുന്നത്. മാതൃഭൂമി ന്യൂസിൽ നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഷെയിൻ നിഗത്തിനെയും ഒപ്പം ശ്രീനാഥ് ഭാസിയെയും വിലക്കി എന്നാൽ ഒരുപക്ഷെ ഈ സംഭവത്തിൽ ഉണ്ടാകുന്നത് സൂപ്പർ താരങ്ങളുടെ മക്കൾ ആണെങ്കിൽ നിർമാതാക്കൾ ഇത്തരത്തിൽ കടുത്ത നടപടികൾ എടുക്കുമോ എന്നുള്ള ചോദ്യം ഉയർന്നത്.
ഈ വിഷയത്തിൽ ചോദ്യത്തിന് മറുപടി നൽകിയത് നിർമാതാവ് സജി നന്ത്യാട്ട് ആയിരുന്നു. നിങ്ങൾ ഈ ചോദ്യം കൊണ്ട് ഉദ്ദേശിക്കുന്നത് മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും മക്കളെ ആയിരിക്കുമല്ലോ എന്നായിരുന്നു സജി നന്ത്യാട്ട് ചോദിച്ചത്. ഇവിടെ സൂപ്പർ താരങ്ങളുടെ മക്കളൊക്കെ ഒരു പ്രശ്നവും ഉണ്ടാക്കാത്ത സത്യസന്ധരായ ആളുകളാണ്.
മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാനെ നമുക്ക് ഒക്കെ അറിയാല്ലോ.. നല്ല ചെറുപ്പക്കാരൻ, ഇത്രക്കും ഡീസെന്റ്‍ ആയ ഒരു ചെറുപ്പക്കാരൻ വേറെയില്ല.
അതുപോലെ മോഹൻലാലിൻറെ മകനെ കുറിച്ചും നമുക്ക് അറിയാം, രണ്ടായിരം രൂപയുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് നടക്കുന്ന ഒരു പാവം ചെക്കനാണ്, മലയാള സിനിമയിൽ ഒരു പ്രശ്നവും ഉണ്ടാക്കാത്ത ആളുകൾ അവർക്ക് എതിരെ നമ്മൾ എന്ത് നടപടി എടുക്കണം. അവർ ഞങ്ങളെക്കാൾ ഡീസെന്റാണ്. മമ്മൂട്ടിയുടെ മകന് ഒട്ടും അഹങ്കാരം പോലുമില്ല എന്നും സജി നന്ത്യാട്ടു പറയുന്നു.
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…