മലയാളത്തിൽ അടക്കം വലിയ ആരാധകർ ഉള്ള താരമാണ് സാമന്ത അക്കിനേനി. 2017 ൽ ആയിരുന്നു സാമന്ത നടനും നാഗാർജുനയുടെ മകനുമായ നാഗചൈതന്യയെ വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞു എങ്കിൽ കൂടിയും അഭിനയ ലോകത്തിൽ സജീവമായി നിൽക്കുന്ന താരമാണ് സാമന്ത.
തെലുങ്കിലും തമിഴിലും സജീവമായി അഭിനയിക്കുന്ന താരം നാടൻ വേഷങ്ങൾക്ക് ഒപ്പം തന്നെ അതീവ സൗന്ദര്യ പ്രദർശനം നടത്തുന്ന വേഷങ്ങളും ചെയ്യാറുണ്ട്. സാമന്തക്ക് മലയാളത്തിൽ ഏറെ ആരാധകർ ഉള്ളതുകൊണ്ട് തന്നെ സാമന്തയെ കുറിച്ചുള്ള വാർത്തകൾ അറിയാനും മലയാളികൾക്ക് ഏറെ ഇഷ്ടമാണ്.
സിനിമ താരങ്ങൾ വെബ് സീരീസുകൾ ചെയ്യുന്ന കാലം കൂടിയാണ് ഇപ്പോൾ. എന്നാൽ ഫാമിലി മാൻ 2 എന്ന വെബ് സീരിസിൽ എത്തിയ സാമന്ത വിവാദത്തിൽ കുടുങ്ങി ഇരുന്നു. ശ്രീലങ്കയിൽ നടന്ന തമിഴ് ചരിത്ര സമരത്തെ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചു എന്നാണ് വിവാദം ഉണ്ടായത്.
നിരവധി ആളുകൾ ആണ് ജൂണിൽ എത്തിയ ഈ വെബ് സീരീസിനെ കുറിച്ച് ആരോപണങ്ങൾ നടത്തിയത്. തമിഴിൽ നിന്നും എത്തിയ അഭിനയത്രി ആയിട്ടുകൂടി ട്രോളന്മാർ അടക്കം സാമന്തക്ക് എതിരെ തിരിഞ്ഞിരുന്നു.
എന്നാൽ പരമ്പര പൂർണ്ണമായും കാണാതെ ചില ഭാഗങ്ങൾ മാത്രം വിലയിരുത്തി ആണ് കൂടുതൽ ആളുകളും വിമർശനം നടത്തിയത്. എന്നാൽ വെബ് സീരീസ് ഇറങ്ങി രണ്ട് മാസങ്ങൾ കഴിഞ്ഞിട്ടും ആളുകളുടെ മനോഭാവത്തിൽ മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല.
പരമ്പര പൂർണമായും വന്നതിനു ശേഷവും നിങ്ങൾ ആ വാദത്തിൽ ഉറച്ചു നിൽക്കുന്നു എങ്കിൽ പരസ്യമായി മാപ്പ് പറയുകയാണ് എന്നായിരുന്നു സാമന്ത പറഞ്ഞത്. അവരുടെ വികാരത്തെ താൻ വേദനിപ്പിച്ചു എങ്കിൽ താൻ മാപ്പ് പറയുന്നു എന്നാണ് സമാന്ത പറഞ്ഞത്.
ഞാൻ വളരെ ആത്മാർത്ഥമായി ആണ് ഇത് പറയുന്നത്. ഞാൻ ആരെയും വേദനിപ്പിക്കാനല്ല അത് ചെയ്തത്. ഞാൻ ഒരിക്കലും വിചാരിക്കാത്ത കാര്യങ്ങൾ ആണ് നടക്കുന്നത്. അത്തരത്തിൽ ഉള്ള കാര്യങ്ങൾ സംഭവിച്ചതിൽ ഞാൻ ക്ഷമാപണം നടത്തുന്നു. ഇനി കുറച്ചു നാളേക്ക് അഭിനയ ലോകത്തിൽ നിന്നും ഇടവേള എടുക്കുകയാണ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…