വേർപിരിയലിന് പിന്നിൽ കുഞ്ഞുവേണ്ടന്ന തീരുമാനം; സാമന്ത ആഗ്രഹിച്ചത് നടന്നില്ല; നാഗചൈതന്യയുമായി പിരിയാനുള്ള കാരണം പുറത്ത്..!!
വമ്പൻ ആരാധകർ ഉള്ള തെന്നിന്ത്യൻ താരം ആണ് സാമന്ത. ഒട്ടേറെ മലയാളികളും താരത്തിന്റെ കടുത്ത ആരാധകരാണ്. സാമന്തയും നടൻ നാഗ ചൈതന്യയുമായി വിവാഹം മോചനത്തിലേക്ക് ആണ് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. 2017 ൽ ആയിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്.
തമിഴിലും അതുപോലെ തെലുങ്കിലും തിളങ്ങി നിൽക്കുന്ന സാമന്ത വിവാഹ ശേഷവും അഭിനയ ലോകത്തിൽ സജീവമാണ്. തെലുങ്ക് താരം ആയ നാഗ ചെയ്‌തന്യ നാഗാർജുനയുടെ മകൻ കൂടിയാണ്.
സാമന്ത രുത് പ്രഭു എന്നായിരുന്നു താരത്തിന്റെ യഥാർത്ഥ പേര് എന്നാൽ വിവാഹം കഴിഞ്ഞതോടെ അക്കിനേനി കുടുംബത്തിന്റെ ഭാഗമായി മാറിയ സാമന്ത തന്റെ പേരും മാറ്റം വരുത്തിയിരുന്നു. തെലുങ്ക് ക്രിസ്ത്യൻ കുടുംബത്തിൽ ആണ് സാമന്തയുടെ ജനനം. മലയാളി ആണ് സാമന്തയുടെ അമ്മ. വിവാഹ ശേഷം സാമന്ത അക്കിനേനി എന്ന് താരം സോഷ്യൽ മീഡിയയിൽ മുഴുവൻ പേരിൽ മാറ്റം വരുത്തിയിരുന്നു.
എന്നാൽ ഇപ്പോൾ സിനിമയിൽ കൂടുതൽ സജീവമായി മാറുകയും അതോടൊപ്പം തന്റെ പഴയ പേരിലേക്ക് മാറുകയും ചെയ്തു സമന്ത. ഇപ്പോൾ സാമന്തയുടെ അടുത്ത സുഹൃത്തുക്കൾ പിങ്ക് വില്ലക്ക് നൽകിയ വിവരങ്ങൾ ആണ് കൂടുതൽ ചർച്ച നേടുന്നത്. വിവാഹ ശേഷം കുടുംബം ആയിരുന്നു സാമന്തക്ക് എന്തിനേക്കാളും പ്രധാന്യം.
സാമന്ത ഒരു കുടുംബം ആരംഭിക്കാനുള്ള ആഗ്രഹത്തിൽ ആയിരുന്നു. കുഞ്ഞിന് ജന്മം നൽകുന്നതിനുള്ള പ്ലാനിങ്ങിൽ ആയിരുന്നു. എന്നാൽ ഇപ്പോൾ അവളെ കുറിച്ച് വരുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്. സാമന്തയെയും നാഗ ചൈതന്യയെയും കുറിച്ചുള്ള വാർത്തകൾ ഞങ്ങളെ അമ്പരപ്പിക്കുന്നു.
ഒരു നടിയെന്ന നിലയിൽ അവൾ എത്രമാത്രം കുടുംബത്തിന് പ്രാധാന്യം നൽകുന്നു എന്ന് എല്ലാവര്ക്കും അറിയാം.. സത്യത്തിൽ അവൾ നാഗചൈതന്യയുമായി കുടുംബം തുടങ്ങാനുള്ള ഒരുക്കത്തിൽ ആയിരുന്നു. അതുകൊണ്ട് തന്നെ പുതിയ കരാറുകൾ ഒപ്പിടുകയോ തിരക്കഥ കേൾക്കുകയോ ചെയ്യാറില്ലായിരുന്നു.
എന്നും അവൾ പ്രധാന്യം നൽകിയത് കുടുംബത്തിനായിരുന്നു. കുടുംബം നല്ലരീതിയിൽ ആകുന്നതിന് മുന്നേ എല്ലാം ബാലൻസ്ഡ് ആക്കാൻ അവൾ ആഗ്രഹിച്ചിരുന്നു. അവൾക്ക് അത്രമാത്രം പ്രിയപ്പെട്ടത് ആയിരുന്നു കുടുംബം സുഹൃത്ത് പറയുന്നു.
ഇത്തരത്തിൽ പല തരത്തിൽ സുഹൃത്തുക്കൾ അടക്കം പറയുന്നുണ്ട് എങ്കിൽ കൂടിയും നാഗ ചൈതന്യയ്ക്ക് ഒന്നും പറയാൻ ഇല്ല എന്നാണ് അദ്ദേഹത്തിന്റെ പേർസണൽ സ്റ്റാഫ് പറയുന്നത്.
സാമന്തയും ഇതിനെ കുറിച്ച് ഒന്നും ഇതുവരെയും പരസ്യമായി പ്രാർത്ഥിക്കണം നടത്തിയിട്ടില്ല. അതെ സമയം നാഗാർജുന ഇതുവരെയും ഒന്നിപ്പിക്കാൻ ഉള്ള ചർച്ചകൾ നടത്തുന്നുണ്ട് എന്നാണ് വിവരം.