സാമന്ത തന്റെ കരിയറിലെ ആദ്യ ഐറ്റം സോങ് ഗാനം ആയിരുന്നു അല്ലു അർജുൻ നായകനായ പുഷ്പയിൽ കൂടി ചെയ്തത്. ഊ അന്തവാ എന്ന ഐറ്റം സോങ് ചെയ്യാൻ സാമന്ത വാങ്ങിയത് ഒന്നരക്കോടി രൂപ ആയിരുന്നു എന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു.
എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ട് അനുസരിച്ചു നാലു മിനിറ്റ് ഉള്ള ഗാനത്തിന് വേണ്ടി സാമന്ത വാങ്ങിയത് 5 കോടി രൂപ ആണ്. ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ തുകയിൽ ഒന്നാണ് ഇത്.
നാഗ ചൈതന്യയുമായി ഉള്ള വിവാഹ മോചനം കഴിഞ്ഞു ഏതാനും ദിവസങ്ങൾക്ക് ശേഷം ആയിരുന്നു ഈ ഗാന ചിത്രീകരണം നടന്നത്. ഈ പാട്ട് ചെയ്യാൻ തന്നെ സമീപിക്കുമ്പോൾ തനിക്ക് കൺഫ്യൂഷൻ ഉണ്ടായിരുന്നു എന്നും എങ്ങനെ വരും എന്ന് സമന്ത പറയുന്നു. ദേവിശ്രീ പ്രസാദ് ആണ് ഗാനത്തിന് ഈണം നൽകിയത്.
ഇന്ദ്രവതി ചൗഹാൻ ആണ് തെലുങ്കിൽ ഈ ഗാനം പാടിയത്. മലയാളത്തിൽ പാടിയത് രമ്യ നമ്പീശൻ ആണ്. തെലുങ്ക് വീഡിയോ ഗാനം 10 ദിവസം ആയിട്ടുള്ളൂ യൂട്യൂബിൽ റിലീസ് ചെയ്തിട്ട് ഉള്ളൂ. ഇതുവരെയും 55 മില്യൺ ആളുകൾ ആണ് വീഡിയോ കണ്ടിരിക്കുന്നത്.
താൻ ഈ ഗാനം ചെയ്യാൻ ഉള്ള കാരണം അല്ലു അർജുൻ ആയിരുന്നു എന്നും അദ്ദേഹം നിർബന്ധിച്ചത് കൊണ്ടാണ് താൻ അഭിനയിക്കാൻ എത്തിയത് എന്ന് സാമന്ത പറയുന്നത്. ഈ ഗാനം ഇപ്പോഴും ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്തിൽ ഉണ്ട്.
ആര്യ എന്ന അല്ലു അർജുൻ ചിത്രം ഒരുക്കിയ സുകുമാർ ആണ് പുഷ്പ ഒരുക്കി ഇരിക്കുന്നത്. ചിത്രത്തിന് രണ്ടും മൂന്നും ഭാഗങ്ങൾ ഉണ്ടാവും എന്നാണ് അറിയുന്നത്. രണ്ടാം ഭാഗത്തിൽ വില്ലൻ ആയി എത്തുന്നത് ഫഹദ് ഫാസിൽ ആണ്.
ആദ്യ ഭാഗത്തിൽ അവസാന 20 മിനിറ്റോളം ഫഹദ് ഫാസിൽ ഉണ്ടായിരുന്നു. അതേസമയം പാട്ടിന്റെ വരികൾ പുരുഷവിരുദ്ധമാണെന്നു ചൂണ്ടിക്കാണിച്ച് പരാതിയുമായി പുരുഷ സംഘടന കോടതിയെ സമീപിച്ചിരുന്നു.
പാട്ടിന്റെ വരികളിൽ പുരുഷന്മാരെ കാമാ സക്തിയുള്ളവരായി ചിത്രീകരിച്ചിരിക്കുന്നുവെന്നും ഗാനം പിൻവലിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…