വമ്പൻ ആരാധകർ ഉള്ള തെന്നിന്ത്യൻ താരം ആണ് സാമന്ത. ഒട്ടേറെ മലയാളികളും താരത്തിന്റെ കടുത്ത ആരാധകരാണ്. സാമന്തയും നടൻ നാഗ ചൈതന്യയുമായി വിവാഹം മോചനത്തിലേക്ക് ആണ് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.
2017 ൽ ആയിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്. തമിഴിലും അതുപോലെ തെലുങ്കിലും തിളങ്ങി നിൽക്കുന്ന സാമന്ത വിവാഹ ശേഷവും അഭിനയ ലോകത്തിൽ സജീവമാണ്. തെലുങ്ക് താരം ആയ നാഗ ചെയ്‌തന്യ നാഗാർജുനയുടെ മകൻ കൂടിയാണ്.
സാമന്ത രുത് പ്രഭു എന്നായിരുന്നു താരത്തിന്റെ യഥാർത്ഥ പേര് എന്നാൽ വിവാഹം കഴിഞ്ഞതോടെ അക്കിനേനി കുടുംബത്തിന്റെ ഭാഗമായി മാറിയ സാമന്ത തന്റെ പേരും മാറ്റം വരുത്തിയിരുന്നു. തെലുങ്ക് ക്രിസ്ത്യൻ കുടുംബത്തിൽ ആണ് സാമന്തയുടെ ജനനം. മലയാളി ആണ് സാമന്തയുടെ അമ്മ.
വിവാഹ ശേഷം സാമന്ത അക്കിനേനി എന്ന് താരം സോഷ്യൽ മീഡിയയിൽ മുഴുവൻ പേരിൽ മാറ്റം വരുത്തിയിരുന്നു. എന്നാൽ ഇപ്പോൾ സിനിമയിൽ കൂടുതൽ സജീവമായി മാറുകയും അതോടൊപ്പം തന്റെ പഴയ പേരിലേക്ക് മാറുകയും ചെയ്തു സമന്ത.
വിവാഹ മോചനം ആയി എന്ന് തെലുഗ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തുകൊണ്ട് ഇരിക്കുമ്പോൾ വിവാഹ മോചന വാർത്തയിൽ സാമന്തയും നാഗയും ഒന്നും തന്നെ പ്രതികരണം നടത്തിയിട്ടില്ല. എന്നാൽ ഇരുവരും വിവാഹ മോചനത്തിലേക്ക് തന്നെയാണ് എന്നാണ് അടുത്ത സുഹൃത്തുക്കൾ അടക്കം സൂചന നൽകുന്നത്.
ഇത്തരത്തിൽ ഒരു സംഭവവികാസങ്ങൾ അരങ്ങേറുന്നതിന് ഇടയിൽ ആണ് തിരുമല ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ പുറത്തേക്കു വന്ന സമന്തയോട് വിവാഹ മോചനത്തെ കുറിച്ച് മാധ്യമ പ്രവർത്തക ചോദിച്ചത്.
പെട്ടന്നുള്ള ചോദ്യത്തിൽ സാമന്ത അങ്ങേയറ്റം പ്രകോപിതയായി. ഞാൻ ക്ഷേത്രത്തിൽ ആണ്. നിങ്ങളുടെ ഒന്നും തലക്ക് വെളിവില്ലെ.. ചൂണ്ട് വിരൽ ചൂണ്ടിയുള്ള ചോദ്യം കേട്ടതോടെ മാധ്യമ പ്രവർത്തക ഒന്നും മിണ്ടിയില്ല.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…