ഇന്ത്യൻ സിനിമ ലോകത്തിൽ അറിയപ്പെടുന്ന താരം ആണ് സമീറ റെഡ്ഢി. ബോളിവുഡ് സിനിമകളിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ താരത്തിന്റെ തെന്നിന്ത്യയിൽ ശ്രദ്ധ നേടിയ ചിത്രമാണ് സൂര്യയുടെ നായികയായി എത്തിയ വാരണം ആയിരം. അതുപോലെ വേട്ടൈ ഒക്കെ.
മോഹൻലാലിന്റെ നായിക ആയി ഒരുനാൾ വരും എന്ന ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്. നേരത്തെ തനിക്ക് വന്ന ഒരു സന്ദേശത്തിൽ നിന്നും ഊർജം ഉൾക്കൊണ്ട് മേക്കപ്പ് ഇല്ലാതെ താരം സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവെച്ചത് ആണ് വൈറൽ ആകുന്നത്.
ഒരു വയസുള്ള കുട്ടിയുടെ അമ്മ തനിക്ക് അയച്ച സന്ദേശത്തിൽ ആ അമ്മ കുറിച്ചത് ഇങ്ങനെ ആണെന്ന് സമീറ പറയുന്നു. പ്രസവ ശേഷം തന്നെ കാണാൻ ഒട്ടും ഭംഗി ഇല്ല എന്നും ബേബി ഫാറ്റ് മൂലം തടിച്ചു വിരൂപയായി തോന്നുന്നു എന്നും അവർ തന്നോട് പറഞ്ഞു എന്നും എന്റെ ചിത്രങ്ങൾ അവരെ വിഷാദിയാക്കുന്നു എന്ന് പറഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയി എന്നും താരം പറയുന്നു.
അതുകൊണ്ട് തന്നെ ആണ് ഉറക്കം ഉണർന്ന രൂപത്തിൽ തന്നെ ഞാൻ നിങ്ങൾക്ക് മുന്നിലെത്തിയത്. തന്റെ നരച്ച മുടിയും മേക്കപ്പ് ഇല്ലാത്ത മുഖത്തെ കുരുക്കൾ വന്ന പാടുകളും കാട്ടി ആയിരുന്നു സമീറയുടെ വീഡിയോ. ഇപ്പോൾ തന്റെ യഥാർത്ഥ സൗന്ദര്യം തെളിയിച്ചുകൊണ്ട് ഉള്ള ഫോട്ടോയും തുടർന്ന് താരം അതിനൊപ്പം കുറിച്ച വരികളും ശ്രദ്ധ നേടുന്നത്.
നിങ്ങൾ മുമ്പ് ഉണ്ടായിരുന്നവരുമായി സ്വയം താരതമ്യം ചെയ്തുകൊണ്ടിരിക്കുകയാണോ? നിങ്ങളുടെ ശരീരത്തിനും ആത്മാവിനും വേണ്ടി നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ആരോഗ്യകരമായ കാര്യം പുനർനിർവചിക്കുകയും പഴയതിൽ കുടുങ്ങാതിരിക്കുകയുമാണ്. മുന്നോട്ട് പോവുക.
തിരിഞ്ഞു നോക്കരുത് അപൂർണ്ണമായി തികഞ്ഞ ഈ ഫിറ്റ്‌നെസ് ഇന്നും എനിക്ക് പോസിറ്റീവായി തുടരാൻ ആഗ്രഹമുണ്ട്.
എനിക്ക് വളരെയധികം പിന്തുണ നൽകിയതിന് എന്റെ ശരീരത്തിന് നന്ദി എന്നായിരുന്നു സമീറ റെഡ്ഢി കുറിച്ചത്. പല താരങ്ങളും ഇത്തരത്തിൽ എത്താൻ മടിക്കുമ്പോൾ ആണ് സമീറയുടെ ധീരമായ സമീപനം എന്ന് ആരാധകർ പറയുന്നു.
അഴകിന്റെ അളവുകോലിന് പിന്നാലെ പോകാതെ ആരോഗ്യമായി ഇരിക്കുന്നതിൽ ആണ് കാര്യം എന്നും സമീറ പറയുന്നു. ഏത് രൂപത്തിൽ ആയാലും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നത് ആണ് പ്രാധാന്യം എന്നും സമീറ പറയുന്നു.
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…