തന്റെ യഥാർത്ഥ മുഖം; സമീറ റെഡ്ഢിയുടെ മേക്കപ്പില്ലാത്ത മുഖം കണ്ടു ഞെട്ടി ആരാധകർ..!!

ഇന്ത്യൻ സിനിമ ലോകത്തിൽ അറിയപ്പെടുന്ന താരം ആണ് സമീറ റെഡ്ഢി. ബോളിവുഡ് സിനിമകളിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ താരത്തിന്റെ തെന്നിന്ത്യയിൽ ശ്രദ്ധ നേടിയ ചിത്രമാണ് സൂര്യയുടെ നായികയായി എത്തിയ വാരണം ആയിരം. അതുപോലെ വേട്ടൈ ഒക്കെ. മോഹൻലാലിൻറെ നായിക ആയി ഒരുനാൾ വരും എന്ന ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.

ഇപ്പോൾ തനിക്ക് വന്ന ഒരു സന്ദേശത്തിൽ നിന്നും ഊർജം ഉൾക്കൊണ്ട് മേക്കപ്പ് ഇല്ലാതെ താരം സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവെച്ചത് ആണ് വൈറൽ ആകുന്നത്. ഒരു വയസുള്ള കുട്ടിയുടെ അമ്മ തനിക്ക് അയച്ച സന്ദേശത്തിൽ ആ അമ്മ കുറിച്ചത് ഇങ്ങനെ ആണെന്ന് സമീറ പറയുന്നു.

പ്രസവ ശേഷം തന്നെ കാണാൻ ഒട്ടും ഭംഗി ഇല്ല എന്നും ബേബി ഫാറ്റ് മൂലം തടിച്ചു വിരൂപയായി തോന്നുന്നു എന്നും അവർ തന്നോട് പറഞ്ഞു എന്നും എന്റെ ചിത്രങ്ങൾ അവരെ വിഷാദിയാക്കുന്നു എന്ന് പറഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയി എന്നും താരം പറയുന്നു. അതുകൊണ്ടു തന്നെ ആണ് ഉറക്കം ഉണർന്ന രൂപത്തിൽ തന്നെ ഞാൻ നിങ്ങൾക്ക് മുന്നിലെത്തിയത്.

തന്റെ നരച്ച മുടിയും മേക്കപ്പ് ഇല്ലാത്ത മുഖത്തെ കുരുക്കൾ വന്ന പാടുകളും കാട്ടി ആയിരുന്നു സമീറയുടെ വീഡിയോ. പല താരങ്ങളും ഇത്തരത്തിൽ എത്താൻ മടിക്കുമ്പോൾ ആണ് സമീറയുടെ ധീരമായ സമീപനം എന്ന് ആരാധകർ പറയുന്നു. സമൂഹം സുന്ദരി ആയി എത്താൻ പറയുന്ന സാമൂഹിക സമ്മർദത്തെ കുറിച്ച് പറഞ്ഞ സമീറ.

അഴകിന്റെ അളവുകോലിന് പിന്നാലെ പോകാതെ ആരോഗ്യമായി ഇരിക്കുന്നതിൽ ആണ് കാര്യം എന്നും സമീറ പറയുന്നു. ഏത് രൂപത്തിൽ ആയാലും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നത് ആണ് പ്രാധാന്യം എന്നും സമീറ പറയുന്നു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago