Categories: Gossips

നാല് ദിവസത്തോളം ഐസിയുവിൽ കിടന്നിട്ട് വനിതാ സംഘടനയിൽ നിന്നും ആരും തിരിഞ്ഞു പോലും നോക്കിയില്ല; സാന്ദ്ര തോമസ്..!!

ഡെങ്കിപ്പനി വന്നു ഐ സി യൂവിൽ കിടന്നപ്പോൾ മമ്മൂട്ടി അടക്കമുള്ള മുതിർന്ന താരങ്ങൾ വിളിച്ചു എന്നും മലയാള സിനിമയിലെ നടിമാരുടെ ഉന്നമനത്തിനായി തുടങ്ങിയ വുമൺസ് ഇൻ സിനിമ കളക്റ്റീവ് എന്ന സംഘടനയിൽ നിന്നും ആരും ഇതുവരെയും വിളിക്കുകയും എന്തെങ്കിലും രീതിയിൽ ഉള്ള അന്വേഷണം നടത്തുകയോ ചെയ്തില്ല എന്ന് സാന്ദ്ര തോമസ്.

കുറച്ചു ദിവസങ്ങൾക്ക് മുന്നെയാണ് സാന്ദ്ര തോമസിന് ഡെങ്കിപ്പനി കൂടുന്നതും ഐസിയുവിൽ പ്രവേശിക്കുന്നതും. എന്നാൽ ഇപ്പോൾ താരം തന്റെ അപകടനില തരണം ചെയ്ത വിവരം സാന്ദ്രയുടെ പേജിൽ കൂടി സഹോദരി അറിയിച്ചത്. അഞ്ച് ദിവസം ഗുരുതരാവസ്ഥയിൽ ഐസിയുവിൽ ആയിരുന്ന ചേച്ചി ഇപ്പോൾ മുറിയിലേക്ക് മാറി.

ആരോഗ്യ നിലയിൽ വളരെ പുരോഗതിയുണ്ട്. ചേച്ചിയുടെ ഗുരുതരമായ അവസ്ഥയെ തുടർന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി ഞങ്ങൾ വളരെയധികം സമ്മർദ്ദത്തിലായിരുന്നു. ചേച്ചിയുടെ വിവരമറിഞ്ഞ് ഒരുപാട് പേർ പ്രാർത്ഥിചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങൾ വഴി വന്ന സന്ദേശങ്ങൾക്ക് എല്ലാം മറുപടി നൽകാൻ സാധിച്ചിട്ടില്ലെന്നും സഹോദരി കുറിപ്പിൽ പറയുന്നു.

ജൂൺ 17 നു ആയിരുന്നു ഡെങ്കിപ്പനി കൂടിയ സാന്ദ്രയെ ഐസിയൂവിലേക്ക് മാറ്റിയത്. ഹൃദയമിടിപ്പും സമ്മർദവും കൂടിയതോടെ ആയിരുന്നു ഐസിയുവിലേക്ക് മാറ്റേണ്ടി വന്നത്. സഹോദരി സ്‌നേഹ തന്നെയായിരുന്നു ഈ വിവരം സാന്ദ്രയുടെ പേജിലൂടെ ആരാധകരെ അറിയിച്ചത്. പിന്നാലെ താരത്തിന് വേഗം സുഖപ്പെടട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ടും മറ്റും നിരവധി പേർ എത്തുകയായിരുന്നു.

നിർമാതാവായി സിനിമയിൽ സജീവമായി മാറിയ താരമാണ് സാന്ദ്ര തോമസ്. ഫ്രൈഡെ ഫിലിം ഹൗസിൽ പങ്കാളി ആയിരുന്നു. പിന്നീട് വിവാഹം കഴിഞ്ഞ സാന്ദ്ര നിർമാണത്തിൽ നിന്നും പിന്മാറിയിരുന്നു. സക്കറിയയുടെ ഗർഭിണികൾ മങ്കിപെൻ പെരുച്ചാഴി തുടങ്ങിയ സിനിമകളുടെ നിർമാതാവ് ആണ്. ആമേനിലൂടെയാണ് അഭിനയത്തിൽ ശ്രദ്ധിക്കപ്പെടുന്നത്.

പിന്നീട് ആടിലെ വേഷവും കൈയ്യടി നേടിക്കൊടുത്തു. മമ്മൂട്ടി അടക്കമുള്ള താരങ്ങൾ വിളിച്ചപ്പോൾ ഡബ്ള്യൂ സിസി തിരിഞ്ഞു പോലും നോക്കിയില്ല എന്ന് സാന്ദ്ര തന്റെ യൂട്യൂബ് ചാനലിൽ കൂടി പരിഭവം പറഞ്ഞത്. സാന്ദ്രയുടെ വാക്കുകൾ ഇങ്ങനെ..

‘ഒരാഴ്ചയായി വീട്ടിൽ പപ്പയ്ക്ക് പനി ഉണ്ടായിരുന്നു. മരുന്ന് കഴിച്ച് ശരിയായി. അത്ര സീരിയസായി എടുത്തില്ല. പിന്നെയും രോഗം വന്നു. അടുത്തുള്ള ആശുപത്രിയിൽ കാണിച്ചു. പപ്പയ്ക്ക് രോഗം കുറയാൻ തുടങ്ങി. അങ്ങനെ കളിച്ച് ചിരിച്ച് ഞങ്ങളൊക്കെ വീട്ടിലെത്തി. പക്ഷേ പിന്നാലെ മമ്മിക്കും പനി തുടങ്ങി. മമ്മി വീഴാൻ തുടങ്ങി.

പിറ്റേ ദിവസം രാവിലെ എനിക്ക് എഴുന്നേൽക്കാൻ പറ്റാതെയായി. ഒരാഴ്ച ഞാനും മമ്മിയും പാരസെറ്റമോളിൽ തന്നെ നിന്നു. പിള്ളേരെ അടുപ്പിച്ചില്ല. അപ്പോഴേക്കും പപ്പ ഓക്കെയായിരുന്നു. പപ്പയാണ് ആ സമയത്ത് പിള്ളേരെ നോക്കിയിരുന്നത്. നാല് ദിവസം ഞങ്ങൾ അങ്ങനെ വീട്ടിലായിരുന്നു. ഓരോ ദിവസം കഴിയുംതോറും എന്റെ അവസ്ഥ മോശമായി. ഒരുദിവസം ഇങ്ങനെ എപ്പോഴും കിടക്കാതെ എണീറ്റു വന്നു ചായ കുടിക്കാൻ എന്നോട് പപ്പയും മമ്മിയും പറഞ്ഞു.

അങ്ങനെ രാവിലെ ചായ കുടിക്കാൻ ഡൈനിങ് ടേബിളിന്റെ അടുത്തെത്തി. പെട്ടെന്ന് തലകറങ്ങി. തലകറങ്ങുന്നുണ്ടെന്ന് പറഞ്ഞ് എഴുന്നേറ്റത് മാത്രമേ ഓര്മയുള്ളൂ. പിന്നെ ഞാൻ ഡൈനിങ് ടേബിളിന്റെ അടിയിൽ കിടക്കുന്ന അവസ്ഥയില്‍ ആയിരുന്നു.
എഴുന്നേൽക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. പപ്പ എന്റെ മുഖത്തേയ്ക്ക് വെള്ളം ഒഴിക്കുന്നത് ഞാൻ അറിയുന്നുണ്ട്. ചെറിയൊരു ബോധം വന്നപ്പോൾ മനസിലായി ഞാൻ നിലത്താണെന്ന്. മുഖം മുഴുവൻ കോടി പോയി.

ഞരമ്പ് വലിഞ്ഞു മുറുകി ഇരിക്കുന്നത് മാറാൻ അഞ്ചു ദിവസം ഐസിയുവിൽ കഴിയേണ്ടി വന്നു. പപ്പയും മമ്മിയും ശരിക്കും പേടിച്ചുപോയി. ആശുപത്രിയിൽ വിളിച്ചു ചോദിച്ചപ്പോൾ ബെഡ് ഒഴിവില്ല. കോവിഡ് രോഗികൾക്ക് ആണ് മുൻഗണന എന്ന് പറഞ്ഞു. എന്തായാലും ആശുപത്രിയിൽ പോയി നോക്കാമെന്ന് മമ്മി പറഞ്ഞു. പിന്നെ വേഗം ആശുപത്രിയിൽ എത്തി. അവിടെ കാഷ്വാലിറ്റിയിലേക്കാണ് നേരെ എത്തിച്ചത്. പപ്പയെ നോക്കിയ അതേ ഡോക്ടർ തന്നെ ആയിരുന്നു പരിശോധിക്കാനെത്തിയത്. എഴുന്നേറ്റിരിക്കാൻ ഡോക്ടർ പറഞ്ഞതേ ഓര്മയുള്ളൂ. പിന്നെ ആകെ ബഹളം ആയിരുന്നു. ഡോക്ടർമാർ നാല് വഴിക്ക് ഓടുന്നു.

പ്രതീക്ഷിക്കാത്ത ഒരുപാട് പേർ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു. മമ്മൂക്കയെപ്പോലുള്ള ആളുകൾ കൃത്യമായി വിവരങ്ങൾ തിരക്കുന്നുണ്ടായിരുന്നു. അതൊക്കെ നമുക്കും വലിയ സന്തോഷം നൽകുന്ന കാര്യങ്ങളാണ്. സിനിമാ മേഖലയിൽ സ്ത്രീകൾക്ക് വേണ്ടി എല്ലാവരും പ്രസംഗിക്കുന്നുണ്ട് നമുക്ക് ഡബ്ല്യുസിസി ഉണ്ട് മറിച്ച സിസി ഉണ്ടെന്നൈാക്കെ. ഒരാഴ്ച ഇവിടെ ഐസിയുവിൽ കിടന്നിട്ട് സ്ത്രീജനം ഒരെണ്ണം തിരിഞ്ഞുനോക്കിയിട്ടില്ല.

അതേസമയം നിർമാതാക്കളുടെ അസോസിയേഷനിൽ ഉളള എല്ലാ നിർമാതാക്കളും വിളിച്ച് അന്വേഷിച്ചു. എല്ലാ കാര്യങ്ങളും ഇങ്ങനെ തന്നെയാണ്. ഇവിടെ ആ മൂന്ന് പെണ്കുട്ടികൾ മരിച്ചപ്പോഴാണ് എല്ലാ സംഘടനകളും കൊടിയും കുത്തി വരുന്നത്. അല്ലാത്ത സമയം ഇവരാരും തിരിഞ്ഞു നോക്കില്ല.’

News Desk

Recent Posts

വിഷ്ണു ഉണികൃഷ്ണൻ- ബിബിൻ ജോർജ് ചിത്രം “അപൂർവ പുത്രന്മാർ” ഫസ്റ്റ് ലുക്ക്

വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…

3 days ago

അജു വർഗീസ്, സൈജു കുറുപ്പ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന സ്താനാർത്തി ശ്രീക്കുട്ടൻ’ ടീസർ പുറത്ത്

അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…

3 days ago

തെലുങ്ക് പ്രേക്ഷകരുമായി ദൈവികമായ ബന്ധം; ലക്കി ഭാസ്‌കറിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിൽ സംസാരിച്ച് ദുൽഖർ സൽമാൻ

വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…

3 days ago

സാധാരണക്കാരനായ ബാങ്ക് ക്ലാർക്കിൻ്റെ കഥ പറയുന്ന ലക്കി ഭാസ്കർ 4 ദിനത്തിൽ വാരിയ ആഗോള കലക്ഷൻ 55 കോടി 40 ലക്ഷം

ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…

3 days ago

സൂര്യ- ശിവ ചിത്രം കങ്കുവയിലെ “തലൈവനെ” ലിറിക് വീഡിയോ പുറത്ത്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…

1 week ago

ലക്കി ഭാസ്കറിന് തെലുങ്കാനയിലും ആന്ധ്രയിലും വമ്പൻ ബുക്കിംഗ്; കേരളത്തിലെ സ്ഥിതി ഇങ്ങനെ..!!

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…

1 week ago