ബാല്യകാല സഖി എന്ന മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തിൽ ഇഷ തൽവാറിന്റെ ചെറുപ്പ കാലം അഭിനയിച്ച് കൊണ്ടാണ് സാനിയ ഇയ്യപ്പൻ എന്ന താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. മികച്ച നർത്തകിയും മോഡലും ആയ താരം ഡി ഫോർ ഡാൻസ് എന്ന മഴവിൽ മനോരമ നടത്തിയ ഷോയിൽ മത്സരാർത്ഥി ആയി എത്തി ശ്രദ്ധ നേടിയ താരം കൂടി ആണ്.
തുടർന്ന് അപ്പോത്തിക്കരി എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകളുടെ വേഷത്തിൽ എത്തിയ സാനിയ എന്ന് നിന്റെ മൊയിദീൻ എന്ന ചിത്രത്തിൽ പാർവതിയുടെ ബാല്യകാലവും അഭിനയിച്ചിരുന്നു. എന്നാൽ സാനിയ എന്ന അഭിനേതാവ് ശ്രദ്ധ നേടിയത് ക്വീൻ എന്ന ചിത്രത്തിൽ ചിന്നു എന്ന നായിക വേഷത്തിൽ എത്തിയതോടെ ആയിരുന്നു. കൂടാതെ മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിൽ ജാൻവി എന്ന കഥാപാത്രത്തിൽ കൂടി വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
മലയാളത്തിലെ ശാലീന സുന്ദരി നടിമാരിൽ നിന്ന് ഏറെ വ്യത്യസ്തമായി ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ മടിയില്ലാത്ത താരം ആണ് സാനിയ. മമ്മൂട്ടി ചിത്രം പതിനെട്ടാം പടിയിൽ ഹോട്ട് ഗാനരംഗത്തിൽ താരം ഞെട്ടിച്ചിരുന്നു. മലയാളം സിനിമയിൽ ബോൾഡ് കഥാപാത്രങ്ങൾ ചെയ്യുന്ന താരങ്ങളിൽ ഒരാൾ ആയി മാറിയ സാനിയ സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങൾ തന്റെ വേഷവിധാനങ്ങളിൽ നിന്നും വാങ്ങി കൂട്ടാറുണ്ട്. എന്നാൽ ഇത്തരത്തിൽ ഉള്ള വിമർശനങ്ങൾക്ക് മറുപടി നൽകി ഇരിക്കുകയാണ് സാനിയ.
തനിക്ക് വസ്ത്രങ്ങൾ വാങ്ങി തരുന്നത് തന്റെ മാതാപിതാക്കളാണ് അതു കൊണ്ട് തന്നെ നമ്മളെന്തു ധരിക്കണമെന്നു തീരുമാനിക്കുന്നതും നമ്മൾ തന്നെയാണ്. വീട്ടുകാർക്ക് എതിർപ്പില്ലെങ്കിൽ പിന്നെ നാട്ടുകാർക്ക് എന്തു പ്രശ്നമാണെന്നാണ് താരം ചോദിക്കുന്നത്. വളരെ ചുരുങ്ങിയ ചുറ്റുപാടാണ് താരത്തിന്റെ ലോകം അതിലുള്ളവർക്ക് തന്നെ വിമർശിക്കാനുള്ള അവകാശം ഉണ്ടെന്നും എന്നാൽ എങ്ങോ കിടക്കുന്നവർക്ക് തന്നെ വിമർശിക്കാൻ ഒരു അവകാശവും ഇല്ലെന്നും താരം കൂട്ടിച്ചേർത്തു.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…