ബാലതാരവും സഹതാരവും ഒക്കെകയായി എത്തിയ സാനിയ ഇയ്യപ്പൻ ആദ്യമായി നായികയായി എത്തിയത് ക്വീൻ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു. ബാല്യകാല സഖി എന്ന മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തിൽ ഇഷ തൽവാറിന്റെ ചെറുപ്പ കാലം അഭിനയിച്ച് കൊണ്ടാണ് സാനിയ ഇയ്യപ്പൻ എന്ന താരം അഭിനയ ലോകത്തേക്ക് എത്തുന്നത്.
മികച്ച നർത്തകിയും മോഡലും ആയ താരം ഡി ഫോർ ഡാൻസ് എന്ന മഴവിൽ മനോരമ നടത്തിയ ഷോയിൽ മത്സരാർത്ഥി ആയി എത്തി ശ്രദ്ധ നേടിയ താരം കൂടി ആണ്. തുടർന്ന് അപ്പോത്തിക്കരി എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകളുടെ വേഷത്തിൽ എത്തിയ സാനിയ എന്ന് നിന്റെ മൊയിദീൻ എന്ന ചിത്രത്തിൽ പാർവതിയുടെ ബാല്യകാലവും അഭിനയിച്ചിരുന്നു.
എന്നാൽ സാനിയ എന്ന അഭിനേതാവ് ശ്രദ്ധ നേടിയത് ക്വീൻ എന്ന ചിത്രത്തിൽ ചിന്നു എന്ന നായിക വേഷത്തിൽ എത്തിയതോടെ ആയിരുന്നു. കൂടാതെ മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിൽ ജാൻവി എന്ന കഥാപാത്രത്തിൽ കൂടി വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
ശാലീന സുന്ദരികൾ ഒട്ടേറെ ഉള്ള മലയാളം സിനിമയിൽ ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ ഒട്ടും മടിയില്ലാത്ത താരം ആണ് സാനിയ. കൊച്ചിയിൽ ഉത്ഘാടനത്തിനെത്തിയപ്പോൾ മേക്കപ്പ്മാൻ സാംസൺ ലീയുമായുള്ള കഴിഞ്ഞ അഞ്ച് വർഷമായിട്ടുള്ള സൗഹൃദത്തിനെ കുറിച്ച് പറയുകയാണ് സാനിയ ഇയ്യപ്പൻ.
സാംസൺ ലീയുടെ തന്നെ മേക്കപ്പ് സ്റ്റുഡിയോ ഉത്ഘാടനം ചെയ്യാൻ ആണ് സാനിയ ഇയ്യപ്പൻ എത്തിയത്. ഇപ്പോൾ ആൾക്കാർക്ക് വേണ്ടിയാണ് എന്റെയും സാമിന്റെയും റിലേഷൻ ഇന്നെങ്കിലും എവിടെ ഷെയർ ചെയ്യണം എന്ന് ആഗ്രഹിക്കുന്നത്. എനിക്ക് ഇപ്പോഴും ഓർമയുണ്ട്.
ഞാൻ സിനിമയിൽ ഒക്കെ വരുന്നതിന് മുന്നേ എല്ലാവര്ക്കും അറിയാം എന്ന് തോന്നുന്നു ഞാൻ റിയാലിറ്റി ഷോയിൽ കൂടിയാണ് എത്തിയത്. ഞാൻ ഖത്തറിൽ ഒരു ഷോക്ക് പോകുകയാണ്. അപ്പോൾ എയർപോർട്ടിൽ നിൽക്കുമ്പോൾ ആണ് സാമിനെ ആദ്യമായി കാണുന്നത്. അന്ന് സാം ഇവിടെയുള്ള ബിഗ് സെലിബ്രിറ്റികളെ മുഴുവൻ മേക്കപ്പ് ചെയ്യുന്ന ആൾ ആണ്.
ഞാൻ സാമിനെ കാണുമ്പോൾ ഓടിപ്പോയി ഹായ് സാംസൺ ലീ ആം ബിഗ് ഫാൻ എന്ന് പറഞ്ഞു പരിചയപ്പെടുന്നത്. എനിക്കും ഒരിക്കൽ മെക്കപ്പ് ചെയ്യണം എന്നൊക്കെ പറഞ്ഞു. സാം ഓകെ, യാ എന്നൊക്കെ പറഞ്ഞു. അതിന് ശേഷം എന്റെ ആദ്യ ചിത്രം ക്വീൻ ഇറങ്ങിയ ശേഷം ആദ്യ അവാർഡ് ലഭിക്കുന്നത് വനിതാ അവാർഡ് ആണ്.
അന്ന് ഞാൻ ആദ്യമായി മേക്കപ്പിന് വിളിച്ചത് സാമിനെയാണ്. അന്ന് മുതൽ അഞ്ചു വര്ഷമായി ഈ ബന്ധമുണ്ട്. എന്റെ യാത്രയിൽ എന്നും സാം കൂടെ ഉണ്ട്. എനിക്ക് അതിൽ അതിയായ അഭിമാനം ഉണ്ടെന്നും സാനിയ ഇയ്യപ്പൻ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…