എന്നെ ചൊറിഞ്ഞിട്ട് ഇരന്നുവാങ്ങിയതാണ്; സന്തോഷ് പണ്ഡിറ്റ്; ഡബിൾ മീനിങ് കോമഡികൾ ആണ് അവിടെ..!!

751

സ്റ്റാർ മാജിക് വിഷയത്തിൽ സന്തോഷ് പണ്ഡിറ്റിന് വമ്പൻ പിന്തുണയാണ് സോഷ്യൽ മീഡിയ കൊടുത്തത്. വിഷയം വലുതായപ്പോൾ സന്തോഷ് പണ്ഡിറ്റ് തന്നെ വിശദീകരണം നൽകി എത്തി. തന്നെ വിളിച്ചു വരുത്തി അപമാനിക്കുകയായിരുന്നു എന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

നിത്യ ദാസും നവ്യയും അതിനായി ശ്രമിച്ചത് എന്നും താൻ പാടിയ പാട്ടുകൾ എല്ലാം കോപ്പിടിച്ചത് ആണെന്ന് അവർ വരുത്തി തീർത്തു എന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്. സന്തോഷ് പണ്ഡിറ്റ് എന്ന താരത്തിന് സോഷ്യൽ മീഡിയ വഴി ലഭിച്ച പിന്തുണ അത്ര വലുതായിരുന്നു.

എന്നാൽ എല്ലാ കാര്യങ്ങൾക്കും രണ്ടു മുഖങ്ങൾ ഉണ്ട് എന്നാണ് ഇപ്പോൾ വരുന്ന കാര്യങ്ങൾ തെളിയിക്കുന്ന രീതിയിൽ ചാനൽ കുറച്ചു വിഡിയോകൾ പുറത്തു വിട്ടു. സന്തോഷ് പണ്ഡിറ്റ് ബിനു അടിമാലിയുമായി നടത്തിയ ചില സംഭാഷണങ്ങൾ ആയിരുന്നു.

മിമിക്രി താരം ബിനു അടിമാലിക്ക് എതിരെ ആണ് സന്തോഷ് പണ്ഡിറ്റിന്റെ മോശം പദപ്രയോഗങ്ങൾ എത്തിയത്. നോവിക്കാതെ അടിക്കണം എന്ന് ബിനു അടിമാലിയോട് സുധി ആദ്യം പറയുന്നു.

തുടർന്ന് ലക്ഷ്മി സന്തോഷേട്ടന് എന്തോ പറയാനുണ്ടല്ലോ എന്ന് പറയുമ്പോൾ ‘ഐ ഡോൺഡ് കെയർ’ എന്നായിരുന്നു പണ്ഡിറ്റിന്റെ പ്രതികരണം. ഈ അടി ഞാൻ മലയാള സിനിമക്ക് വേണ്ടി സമർപ്പിക്കുന്നു എന്നാണ് ചാട്ടവാർ അടിക്ക് മുന്നേ ബിനു അടിമാലി പറഞ്ഞപ്പോൾ ഉടൻ സന്തോഷ് പണ്ഡിറ്റ് ഇടപെട്ടു.

തെറ്റ് ഒരു സിനിമയിൽ പോലും നൂറ് കോടിയിൽ എത്താത്ത നീ എങ്ങനെയാടാ മലയാള സിനിമയ്ക്ക് വേണ്ടി സമർപ്പിക്കുന്നേ.. നീ മിമിക്രിക്കാർക്ക് വേണ്ടി സമർപ്പിക്ക്’ എന്നായി പണ്ഡിറ്റ്. തുടർന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞ വാക്കുകൾ കേട്ടു നിൽക്കുന്നവരെയും അഥിതി ആയി എത്തിയ ഹരിശ്രീ അശോകനെയും വേദനിപ്പിക്കുന്നത് ആയിരുന്നു.

‘നീ ഒന്നും ജീവിച്ചിരിക്കുമ്പോൾ ഒരുത്തനും ശ്രദ്ധിക്കില്ല. പിന്നെ ചത്താൽ ചിലപ്പോൾ ശ്രദ്ധിച്ചു എന്ന് വരും. അല്ലേലും ചില ജീവികളൊക്കെ അങ്ങനെയാ. എന്നാൽ ഈ വീഡിയോ പുറത്തു വിട്ടത് സന്തോഷ് പണ്ഡിറ്റിന്റെ വിഷയത്തിൽ സ്റ്റാർ മാജിക് ഷോയുടെ മുഖം രക്ഷിക്കാൻ ആയിരുന്നു.

എന്നാൽ അതിനുള്ള മറുപടിയും സന്തോഷ് ഇപ്പോൾ നൽകി കഴിഞ്ഞു.

സ്റ്റാർ മാജിക്കിൽ തമാശകളില്ലെന്നും റേസിസവും ബോഡി ഷെയിമിങ്ങും ഡബിൾ മീനിങ് കോമഡികൾ എന്നിവയാണ് എല്ലാവരും പറയുന്നതെന്നും അത് ഒരു വിഭാ​ഗത്തെ അപമാനിച്ച് തമാശകൾ ഉണ്ടാക്കുന്നതിന് തുല്യമാണ്. ബിനു അടിമാലിക്ക് മറുപടി കൊടുക്കാൻ പോയതല്ലെന്നും അയാൾ എരന്ന് വാങ്ങിയതാണെന്നുമാണ് സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്.

മലയാള സിനിമയിലെ ആർക്കും ഞങ്ങൾ കലയെ പ്രോത്സാഹിപ്പിക്കുന്നവരാണെന്ന് പറയാൻ അവകാശമില്ലെന്നും. നൂറിൽ തൊണ്ണൂറ്റി ഒമ്പത് ശതമാനം ആളുകളും കലയെ ബിസിനസായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണ്.

താൻ ബിസിനസായിട്ടാണ് കലയെ സമീപിക്കുന്നതും സിനിമ നിർമിക്കുന്നതുമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. മിമിക്രിയെ താൻ സ്നേഹിക്കുന്നുണ്ടെന്നും എന്നാൽ ഇത്തരത്തിലുള്ള ആ മേഖലയിലെ ചില ആളുകളോട് മാത്രമാണ് തനിക്ക് എതിരഭിപ്രായമുള്ളതെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

സ്റ്റാർ മാജിക്കിൽ അന്ന് സംഭവിച്ച കാര്യങ്ങളെല്ലാം സ്ക്രിപ്റ്റഡായിരുന്നു. എന്നാൽ തനിക്ക് മാത്രം അതൊന്നും അറിയില്ലായിരുന്നു. ഷോ ഡയറക്ടർ പോലും അവരുടെ സംസാരങ്ങളെ തടയാറില്ലെന്നും ഫണ്ണിന് പകരം അവിടെ കളിയാക്കലുകളാണ് പ്രോത്സാഹിപ്പിക്കപ്പെടുന്നതെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

നവ്യാ നായരും നിത്യാ​ ദാസും അതിഥികളായി എത്തിയ എപ്പിസോഡിലായിരുന്നു സന്തോഷ് പണ്ഡിറ്റിനെ അപമാനിക്കുന്ന തരത്തിലുള്ള സംഭവങ്ങളുണ്ടായത്.

You might also like