മലയാളത്തിൽ വമ്പൻ ജന ശ്രദ്ധനേടിയ താരം ആണ് സന്തോഷ് പണ്ഡിറ്റ്. കേരളത്തിൽ വ്യത്യസ്തമായ ചിത്രങ്ങൾ ചെയ്തു ശ്രദ്ധ നേടിയ സന്തോഷ് പണ്ഡിറ്റ് മലയാളത്തിൽ ഏറ്റവും ചിലവ് കുറഞ്ഞു സിനിമകൾ നിർമിച്ചു പുറത്തിറക്കിയ ആൾ കൂടിയാണ്.
സംവിധായകൻ , നടൻ , നിർമാതാവ് തുടങ്ങി സിനിമയിലെ എല്ലാ മേഖലയിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച സന്തോഷ് അഭിമുഖങ്ങളിലും മറ്റും അവതാരകർക്ക് ഉത്തരം മുട്ടുന്ന മറുപടികൾ കൊടുക്കാറുണ്ട്.
ആദ്യ കാലങ്ങളിൽ ഒട്ടേറെ കളിയാക്കലുകൾ ഏറ്റുവാങ്ങി എങ്കിൽ കൂടിയും വിമർശനങ്ങൾ ഒരു ബിസിനെസ്സ് ആക്കി മാറ്റാൻ സന്തോഷിന് കഴിഞ്ഞിരുന്നു. സന്തോഷ് പണ്ഡിറ്റ് എന്നും വിവാദങ്ങൾ നിറഞ്ഞ ജീവിതത്തിൽ കൂടി മുന്നോട്ട് പോകുമ്പോൾ താരത്തിനെ പലരും മുതലാക്കാറുണ്ട്.
അത്തരത്തിൽ സ്റ്റാർ മാജിക്ക് എന്ന ഷോയിൽ തന്നെ വിളിച്ചു വരുത്തി അപമാനിക്കുക ആയിരുന്നു എന്നാണ് സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്. നിരവധി വിമർശങ്ങളും ട്രോളുകളും സന്തോഷ് പണ്ഡിറ്റിന് നേരെ വരാറുണ്ട് എങ്കിൽ കൂടിയും സന്തോഷ് പണ്ഡിറ്റ് അപമാനിക്കപ്പെട്ടപ്പോൾ പിന്തുണയുമായയി ആദ്യം എത്തിയതും ആ സോഷ്യൽ മീഡിയ തന്നെ ആയിരുന്നു.
അതിനിടയിലാണ് പുതിയ എപ്പിസോഡിൽ സന്തോഷ് പണ്ഡിറ്റ് തിരിച്ചു പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധ നേടിയത്. അതോടെ അദ്ദേഹത്തിനെതിരെ കടുത്ത വിമർശനങ്ങൾ വന്നു. സഭ്യമായ ഭാഷയിൽ അല്ല പറഞ്ഞത് എന്നതിനാലായിരുന്നു അത്.
ഇപ്പോൾ മേജർ രവിയുടെ അഭിമുഖത്തിൽ സന്തോഷ് പണ്ഡിറ്റ് ചില കാര്യങ്ങൾ പറഞ്ഞതാണ് ശ്രദ്ധനേടുന്നത്. സിനിമകളിൽ എന്തിനാണ് കോപ്രായം കാണിക്കുന്നത് എന്നായിരുന്നു മേജർ രവി ചോദിച്ചത്. സാറിൻറെ എത്ര പടം പൊട്ടിയിട്ടുണ്ട്. അതൊക്കെ ആ സിനിമകളിലെ നായകന്മാർ കോപ്രായം കാണിച്ച് കൊണ്ടാണോ.
പണ്ഡിറ്റ് തിരിച്ചു ചോദിച്ചു. കലാമൂല്യമുള്ള സിനിമ എന്നൊന്നുമില്ല. ചുരുങ്ങിയ ചിലവിൽ ഒക്കെ സിനിമ എടുക്കുക എന്ന് പറഞ്ഞാൽ സന്തോഷ് പണ്ഡിറ്റിന് മാത്രം പറ്റിയ പണിയാണ്. നല്ല കഥയും സൂപ്പർ സ്റ്റാർ ഒക്കെ ഉണ്ടായിട്ട് എത്ര ചിത്രങ്ങൾ ഇവിടെ പൊട്ടിയിരിക്കുന്നു. സിനിമ പക്കാ ബിസിനസ് ആണ്.
സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. എന്തായാലും സന്തോഷ് പണ്ഡിറ്റ് നൽകിയ മറുപടിയിൽ എന്ത് പറയണം എന്നറിയാതെ ഇരിക്കുന്ന സന്തോഷ് പണ്ഡിറ്റിനെ കാണാമായിരുന്നു.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…