മലയാളത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള ഷോ ആണ് ഫ്ലോവേർസ് ചാനൽ നടത്തുന്ന സ്റ്റാർ മാജിക്ക്. ഈ ഷോയിൽ മിമിക്രി താരങ്ങൾക്ക് ഒപ്പം ടെലിവിഷൻ താരങ്ങളും ഉണ്ട്. ലക്ഷ്മി നക്ഷത്രയാണ് ഷോയിൽ അവതാരക ആയി എത്തുന്നത്.
കൂടെ നവ്യ നായരും അതുപോലെ നായിക നിത്യ ദാസും ഏറെ പ്രധാന ഘടകങ്ങൾ ആയി മാറിക്കഴിഞ്ഞു. നിരവധി താരങ്ങൾ അതിഥികൾ ആയി ഈ ഷോയിൽ എത്താറുണ്ട്. ഗേമുകളും അതോടൊപ്പം പരസ്പരം ട്രോളുകളും ഒക്കെ ആയി മുന്നേറുന്ന ഷോ കൂടി ആണ് സ്റ്റാർ മാജിക്.
എന്നാൽ കുറച്ചു നടനും നിർമാതാവും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് എത്തിയ എപ്പിസോഡിൽ ലക്ഷ്മി നക്ഷത്ര , നവ്യ നായർ , നിത്യ ദാസ് എന്നിവർ ചേർന്ന് സന്തോഷിനെ മോശമായ രീതിയിൽ അടക്കം കളിയാക്കി.
ഈ വിഷയത്തിൽ സന്തോഷ് പണ്ഡിറ്റ് അറിഞ്ഞ് കൊണ്ട് ആണ് എത്തിയത് എന്നായിരുന്നു വിമർശനങ്ങളെ സ്റ്റാർ മാജിക് ആരാധകർ നായീകരിച്ചത്.
എന്നാൽ തനിക്ക് എതിരെ സംഭവിച്ച വിഷയത്തിൽ തന്റെ ഭാഗം പറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ് ഇപ്പോൾ സന്തോഷ് പണ്ഡിറ്റ്. സന്തോഷ് പണ്ഡിറ്റ് വീഡിയോ വഴി ആണ് കാര്യങ്ങൾ പറഞ്ഞത്. വിശദീകരണം ഇങ്ങനെ…
സ്റ്റാർ മാജിക്കുമായി ബന്ധപ്പെട്ട് ഒരു വിവാദം സാമൂഹിക മാധ്യമത്തിൽ വളരെ അധികമായി വരുന്നുണ്ട്. എന്താണ് സംഭവിച്ചത് എന്നാണ് എല്ലാവരും എന്നോട് ചോദിക്കുന്നത്. ചോദിക്കുന്ന എല്ലാവരോടും മറുപടി പറയാൻ കഴിയാത്തത് കൊണ്ടാണ് ഈ വീഡിയോ ആയ8 വരുന്നത്.
വർഷങ്ങൾക്ക് മുന്നേ ഞാൻ പങ്കെടുത്ത ശ്രീകണ്ഠൻ നായർ ഷോ ഉണ്ടായിരുന്നു. അതിൽ ഒരു നൂറോളം മിമിക്രിക്കാർ ചേർത്ത് എന്നെ കളിയാക്കി ഇരുന്നു. അതിന് ഞാൻ അന്ന് കൃത്യമായി മറുപടി നൽകി. അതിന്റെ ഡെവലപിഡ് വേർഷൻ ആണ് ഇപ്പോൾ നടക്കുന്ന വിവാദം. ശെരിക്കും സംഭവിച്ചത് ഇതാണ്. ഞാൻ ഇവരുടെ ക്ഷണം സ്വീകരിച്ച് ഈ പരിപാടിയിൽ അഥിതി ആയി പോകുന്നു.
അവിടെ എന്നെ പോലെ തന്നെ അതിഥിയായിട്ട് വന്ന പഴയ രണ്ട് നടിമാർ. ചില സിനിമകൾ ഒക്കെ ചെയ്ത് പ്രശസ്തി കിട്ടിയ നടിമാരാണ്. ഇവർ എന്റെ ബ്രോക്കർ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങൾ എന്ന സിനിമയിലെ ഒരു പാട്ട് എന്നോട് പാടാൻ പറയുന്നു. ഞാൻ പാട്ട് പാടിയപ്പോൾ ഗജിനി സിനിമയിലെ ‘സുട്രും വിഴി ചൂടാതെ’ എന്ന പാട്ട് ഇവർ ഇതിന്റെ കൂടെ പാടുകയും ഈ പാട്ടിൽ നിന്നും അടിച്ചു മാറ്റിയതാണ് എന്ന് സ്ഥാപിക്കാൻ ഒരു ശ്രമവും നടത്തി.
ഞാൻ വേറൊരു പാട്ട് പാടിയപ്പോൾ അതും ഈ ഗാനത്തിൽ നിന്നും അടിച്ച് മാറ്റിയതാണെന്ന് അവർ പറഞ്ഞു. ഞാൻ പാടുമ്പോൾ എനിക്ക് അനുസരിച്ച് ഇവർ ഓർക്കസ്ട്ര വായിക്കും അവർ പാടുമ്പോൾ അവർക്ക് അനുസരിച്ചും. അങ്ങനെ കുറേ പാട്ട് പാടി ഇവർ പാട്ടു പാടി കഷ്ടപ്പെട്ട് പ്രൂവ് ചെയ്യാൻ ശ്രമിക്കുകയാണ്. ആദ്യം ഞാൻ വിചാരിച്ചു ബൈ ചാൻസ് ആണെന്ന്.
രണ്ടും മൂന്നും കഴിഞ്ഞ് തുടർന്ന് വന്നപ്പോൾ എനിക്ക് തോന്നി ഇത് തിരക്കഥ ആവാമെന്ന് തോന്നി. സന്തോഷ് പണ്ഡിറ്റിന്റെ കരിയർ തകർക്കാനായി സന്തോഷ് പണ്ഡിറ്റ് മറ്റു പാട്ടുകളിൽ നിന്ന് അടിച്ചു മാറ്റിയാണ് പാട്ട് ഉണ്ടാക്കുന്നതെന്ന് വരുത്തി തീർക്കാൻ വേണ്ടി ഇവർ ഗെയിം കളിക്കുന്നതാണെന്ന് എനിക്ക് തോന്നി.
അതിന് ഞാൻ അവസാനമായി മറുപടി പറയുന്നുണ്ട്. നമുക്ക് ഏത് പാട്ടും ഒരു 72 രീതിയിലാണ് ചാർട്ട് ചെയ്യുന്നത്. പിന്നെ ഓരോ പാട്ടിനെയും പുതുമയുള്ളതാക്കി എടുക്കുകയാണ്. എല്ലാ പാട്ടുകളിലും അങ്ങനൊരു പുതുമ കൊണ്ട് വന്നൊരു ഗിമ്മിക്‌സ് ആണ് കാണിക്കുന്നത്. ഞാനൊരു മ്യൂസിക് ഇട്ടാൽ നിങ്ങൾക്ക് ഒരു നൂറ് പാട്ട് പാടാൻ കഴിയും.
അതിന്റെ അർത്ഥം നമ്മൾ ചെയ്‌തൊരു മ്യൂസിക് അത് അടിച്ചു മാറ്റിയത് എന്നല്ല. എല്ലാവരും ഉപയോഗിക്കുന്ന സംഗീതമെന്ന് പറയുന്നത് ഒരേ താളം തന്നെയാണ്. അതിന്റെ തുടക്കവും അവസാനവുമൊക്കെ മ്യൂസിക്ക് മാറ്റിയാണ് ഓരോന്നും ഉണ്ടാക്കുന്നത്. എന്റെ പാട്ട് അടിച്ചു മാറ്റിയതാണ് എന്ന് തെളിയിക്കാൻ നിങ്ങൾ എന്റെ സിനിമയിലെ പാട്ടിന്റെ കരോക്ക ഇട്ട് ഗജിനിയിലെ പാട്ട് പാടുക.
അത് പറ്റുകയാണെങ്കിൽ ഓകെ അടിച്ചു മാറ്റിയതാണ് എന്ന് സമ്മതിക്കാം. അല്ലാതെ വെറുതെ അനാവശ്യമായി ആരോപണം ഉന്നയിക്കുന്നത് ശരിയല്ല. ഇത് അവർക്ക് മനസിലാക്കാനാകുമോ ഇല്ലയോ എന്ന് എനിക്കറിയില്ല.
സ്റ്റാർ മാജിക് എന്ന പരിപാടി ശരിക്കും ഫൻ ആണ് അവർ ഉദ്ദേശിക്കുന്നത്. പക്ഷെ എന്ത് ഫൺ ആണെങ്കിലും ഗസ്റ്റ് ഈസ് ഗോഡ്. വിളിച്ചു വരുത്തുന്ന അതിഥിയോട് കാണിക്കേണ്ട ഒരു മര്യാദയുണ്ട്.
അതുപോലെ തന്നെ നിങ്ങളെ ഇങ്ങോട്ട് ഒരാൾ ബഹുമാനിക്കണമെങ്കിൽ സ്നേഹിക്കണമെങ്കിൽ നിങ്ങൾ അങ്ങോട്ടും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യണം. ഇതിന്റെ അർത്ഥം മനസിലാക്കാൻ പറ്റിയ എത്ര പേർ അതിലുണ്ടെന്ന് എനിക്ക് അറിയില്ല. ഇങ്ങനൊരു വീഡിയോയിലേക്ക് വരാനുണ്ടായ സാഹചര്യം കൂടി സന്തോഷ് വ്യക്തമാക്കി.
സന്തോഷ് പണ്ഡിറ്റ് കൂടി അറിഞ്ഞ് നടത്തിയ സ്‌ക്രിപ്റ്റാണോ എന്ന് പലരും ചോദിക്കുന്നു. ഞാൻ അറിഞ്ഞിട്ടില്ല. എന്റെ പാട്ടിനെ അപമാനിച്ച് കൊണ്ട് ഇങ്ങനൊരു പരിപാടി ചെയ്യില്ല. ഞാൻ മാത്രമല്ല മറ്റ് ആരാണെങ്കിലും അങ്ങനെ ചെയ്യില്ല. ഇത് സ്‌ക്രീപ്റ്റ് ആണോന്ന് അവരോട് തന്നെ ചോദിക്കണമെന്നും താരം പറയുന്നു.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…