ആറാട്ടാണ്ണനെ ഓടിച്ചിട്ട് തല്ലി വിത്ത് ഇൻ സെക്കൻഡ്‌സ് സിനിമ പ്രവർത്തകർ..!!

4,035

ആറാട്ട് എന്ന ചിത്രത്തിന്റെ തീയറ്റർ റിവ്യൂ പറഞ്ഞു ജനശ്രദ്ധ നേടിയ ആൾ ആണ് സന്തോഷ് വർക്കി എന്ന ആറാട്ടണ്ണൻ. തുടർന്ന് നിരവധി ചിത്രങ്ങളുടെ റിവ്യൂ പറയാൻ ഇയാൾ തീയറ്ററിൽ എത്താറുണ്ട്.

നിരവധി ആളുകൾ ആണ് ഇയാളുടെ പാത പിന്തുടർന്ന് ചിത്രത്തിന്റെ നല്ലതും മോശം കാര്യങ്ങൾ പറയാൻ എത്തുന്നത്.

എന്നാൽ പലപ്പോഴും സിനിമ കാണാതെ തന്നെ ചിത്രങ്ങളുടെ റിവ്യൂ പറയുന്ന ചില പ്രവണതകൾ ഇപ്പോൾ നടന്നു വരുന്നു. അതുപോലെ പണം വാങ്ങി ചിത്രത്തിന്റെ റിവ്യൂ നല്ലതും മോശവും പറയുന്നവർക്ക് ഇടയിൽ ഇപ്പോൾ പുതിയ സംഭവം ആണ് ഇന്ന് വനിതാ തീയറ്ററിൽ ഉണ്ടായത്.

വിത് ഇൻ സെക്കന്റ്സ് എന്ന ചിത്രം അരമണിക്കൂർ മാത്രം കാണുകയും തുടർന്ന് നായകനായി എത്തിയ ഇന്ദ്രൻസിന്റെ അഭിനയം മോശം ആണെന്നും ചിത്രം കൊള്ളില്ല എന്ന് വെളിപ്പെടുത്തുകയും ആയിരുന്നു ആറാട്ടണ്ണൻ. തുടർന്ന് അണിയറ പ്രവർത്തകർ കൂട്ടം ചേർന്ന് തല്ലുക ആയിരുന്നു.

You might also like