ആറാട്ട് എന്ന ചിത്രത്തിൽ കൂടി യഥാർത്ഥത്തിൽ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞത് മോഹൻലാലിനോ ബി ഉണ്ണി കൃഷ്ണനോ ആയിരുന്നില്ല. ചിത്രത്തിന്റെ റിവ്യൂ പറയുന്നതിന്റെ ഇടയിൽ ആറാടുകയാണ് എന്ന് പറഞ്ഞ സന്തോഷ് വർക്കിയാണ് ഇന്നും സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയി നിൽക്കുന്നത്.
നേരത്തെ നടി നിത്യ മേനോനെ വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടെന്നും തനിക്ക് അവരോട് പ്രണയം ആണെന്നും അവരെ കാണാൻ പോയ കഥകൾ അടക്കം സന്തോഷ് വർക്കി പറഞ്ഞിരുന്നു. എന്നാൽ അതിന് ശേഷം നിത്യ മേനോനും ഈ വിഷയത്തിൽ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു.
എല്ലാത്തിനും ശേഷം ഇപ്പോൾ നിഖില വിമലിനെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് സന്തോഷ് വർക്കി. നിഖിലയുടെ അമ്മയുമായി താൻ സംസാരിച്ചുവെന്നും അതുപോലെ നിഖില വിമലിനോട് സംസാരിച്ചപ്പോൾ അവർക്ക് താല്പര്യമില്ല എന്ന് പറഞ്ഞുവെന്നും സന്തോഷ് വർക്കി പറയുന്നു.
നിഖില വിമൽ കണ്ണൂരുകാരിയാണ്, കമ്മ്യൂണിസ്റ്റ് കാരിയാണ്. ഞാനും കമ്മ്യൂണിസ്റ്റ് ആണ്. നല്ല നടിയാണ്. കാണാൻ നല്ല ഭംഗിയുണ്ട്. എനിക്ക് നിഖില വിമലിനെ ഇഷ്ടമാണ്. സന്തോഷ് വർക്കി പറയുന്നു. തുടർന്ന് താൻ ഫോൺ വിളിച്ചപ്പോൾ നിഖില നൽകിയ മറുപടിയെ കുറിച്ചും സന്തോഷ് വർക്കി പറയുന്നുണ്ട്.
താൻ ഫോൺ വിളിച്ചു സംസാരിച്ചു, ആറാട്ടണ്ണൻ ആണെന്ന് പറഞ്ഞു.. എന്നാൽ അറിയില്ല എന്നും താൻ യൂട്യൂബ് ഉപയോഗിക്കാറില്ല എന്നും ആയിരുന്നു നിഖില നൽകിയ മറുപടി എന്നും സന്തോഷ് വർക്കി പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…