മലയാളികൾക്ക് ജനപ്രീയമായ സീരിയൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. കൂട്ടുകുടുംബത്തിലെ ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും കഥ പറയുന്ന സീരിയലിൽ സാധാരണ കാണുന്ന ശക്തമായ കണ്ണീർ സീരിയലുകളിൽ നിന്നും ഏറെ വ്യത്യസ്‍തമാണ്.
അതുകൊണ്ടു തന്നെ ഏറെ യുവതി യുവാക്കൾ ആരാധകർ ആയിട്ടുള്ള സീരിയൽ കൂടി ആണ് ആദിത്യൻ സംവിധാനം ചെയ്യുന്ന സാന്ത്വനം. വാനമ്പാടി എന്ന സൂപ്പർഹിറ്റ് സീരിയലിന് ശേഷം ആണ് സാന്ത്വനം എന്ന സീരിയൽ തുടങ്ങിയത്.
ഒരു കുടുംബ കഥ എന്ന രീതിയിൽ 2020 സെപ്തംബര് 21 നു ആണ് സീരിയൽ തുടങ്ങിയത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ രഞ്ജിത്തും ഭാര്യയും നടിയുമായ ചിപ്പിയും ചേർന്ന് ആണ് സീരിയൽ നിർമ്മിക്കുന്നത്.
മലയാളത്തിൽ ട്രെൻഡിങ് ആയി നിൽക്കുന്ന സീരിയലിൽ രക്ഷ രാജ് അപർണ്ണ എന്ന അപ്പുവിന്റെ വേഷത്തിൽ എത്തുന്നത്. സീരിയലിൽ അഞ്ജലിയും ശിവനും തമ്മിൽ ഉള്ള പ്രണയ നിമിഷങ്ങൾക്ക് ആരാധകർ ഏറെ ആണെങ്കിൽ കൂടിയും കഥ മുന്നോട്ട് നയിക്കുന്നത് രക്ഷയുടെ കഥാപാത്രം ആണ്.
ഇടക്കാലത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വളരെ സജീവമാണ് രക്ഷ. തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ തന്നെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യക്തിയെ പരിചയപ്പെടുത്തുകയാണ് രക്ഷ.
എത്രയും പെട്ടെന്ന് തന്നെ ഇവർ തമ്മിലുള്ള വിവാഹം ഉണ്ടാകുമെന്ന് ഒക്കെയാണ് പറയപ്പെടുന്നത് എങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. അർകജ് എന്നാണ് ഈ വ്യക്തിയുടെ പേര്. കോഴിക്കോട് സ്വദേശിയാണ് ഇദ്ദേഹം. ബാംഗ്ലൂരിൽ ആണ് ഇദ്ദേഹം പ്രവർത്തിക്കുന്നത്.
അവിടെ ഐടി മേഖലയിൽ ആണ് താരം ജോലി നോക്കുന്നത്. ഇവർ തമ്മിൽ പ്രണയ വിവാഹമാണോ അതോ അറേഞ്ച് മാര്യേജ് ആണോ എന്നതിനെ സംബന്ധിച്ചും ഇവർ ഇതുവരെ മനസ്സ് തുറന്നിട്ടില്ല.
ഉടൻ തന്നെ ഒരു അഭിമുഖത്തിൽ ഇതെല്ലാം തന്നെ താരം തുറന്നുപറയും എന്ന പ്രതീക്ഷയിലാണ് നടിയുടെ ആരാധകർ എല്ലാവരും തന്നെ. അതേസമയം നിരവധി ആളുകളാണ് ഇപ്പോൾ താരത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.
എന്നാണ് നിങ്ങളുടെ വിവാഹം എന്നാണ് ആരാധകർ എല്ലാവരും തന്നെ ചോദിക്കുന്നത്. അതേസമയം വിവാഹം കഴിഞ്ഞാലും സീരിയൽ അഭിനയം നിർത്തരുത് എന്നാണ് നടിയുടെ ആരാധകർ അഭ്യർത്ഥിക്കുന്നത്.
എന്നാൽ വിവാഹം കഴിഞ്ഞാൽ നടിമാരെ മിക്ക സീരിയലിൽ നിന്നും പുറത്തേക്ക് പോകാറുണ്ട്. അത്തരത്തിൽ രക്ഷ രാജ് പോകുമോ എന്നുള്ള ആകാംക്ഷയിൽ ആണ് ആരാധകർ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…