ബാലതാരമായി അഭിനയ ലോകത്തേക്ക് എത്തിയ താരം ആണ് സനുഷ സന്തോഷ്. 1998 ൽ പുറത്തിറങ്ങിയ കല്ലുകൊണ്ടൊരു പെൺകുട്ടി എന്ന ചിത്രത്തിൽ കൂടി ആണ് സനുഷ അഭിനയ ലോകത്തിൽ എത്തുന്നത്.
തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം തന്നെ അഭിനയിച്ചിട്ടുള്ള സനുഷ ദിലീപിന്റെ നായികയായി ബാലതാരത്തിൽ നിന്നും നായികയായി അരങ്ങേറ്റം കുറിച്ചിരുന്നു. മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു അത്.
കാഴ്ച എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകളുടെ വേഷത്തിൽ എത്തി മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയിരുന്നു. സനുഷയുടെ സഹോദരനും അഭിനയ ലോകത്തിൽ സജീവമാണ്.
സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ ആയിരുന്നു അപ്രതീക്ഷിതമായി സനുഷ അഭിനയ ലോകത്തിൽ നിന്നും ഇടവേള എടുത്തത്. എന്നാൽ താരം സാമൂഹിക മാധ്യമങ്ങളിൽ അടക്കം സജീവമാണ്. കാലം കഴിയുന്നതോടെ മലയാളത്തിലെ സിനിമ താരങ്ങളുടെ മനോഭാവങ്ങൾക്കും വസ്ത്ര ധാരണത്തിനും എല്ലാം മാറ്റം വന്നിട്ടുണ്ട്.
ജേർസി എന്ന തെലുങ്ക് ചിത്രത്തിൽ ആണ് സനുഷ അവസാനം അഭിനയിച്ചത്. അവിസ്മരണീയമായ പ്രകടനമായിരുന്നു താരം കാഴ്ച വെച്ചത്. ഇപ്പോൾ കശ്‍മീരിൽ യാത്രക്ക് പോയപ്പോൾ ഉള്ള ചിത്രങ്ങൾക്ക് ഒപ്പം സനുഷ പങ്കുവെച്ച കുറിപ്പാണ് താരം പ്രണയത്തിൽ ആണ് എന്നുള്ള വാർത്തകൾക്ക് പിന്നിൽ.
താരം മഞ്ഞിൽ കിടക്കുന്ന ചിത്രത്തിൽ കൈകളിൽ ആരോ പിടിക്കുന്ന ഒരു ചിത്രം. എന്നാൽ കൈകളിൽ പിടിച്ചിരിക്കുന്ന ആളുടെ മുഖം കാണിക്കാത്ത രീതിയിൽ ആണ് ഫോട്ടോ ഉള്ളത്. ഇതിൽ കൂടി താരം ഒരു കുറിപ്പും പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. കുറിപ്പ് ഇങ്ങനെ…
ഈ യാത്ര എന്നെ എത്രമാത്രം ധീരവും മനോഹരവും അങ്ങേയറ്റം സന്തോഷമുള്ളതുമായ ആത്മാവായും വ്യക്തിയായും മാറ്റിയെന്ന് എനിക്കറിയാം. എന്നെ സ്വബോധത്തോടെ തിരികെ കൊണ്ടുവന്നതിന് നന്ദി. എന്റെ പ്രശ്‌നങ്ങളും അനുഗ്രഹങ്ങളും തരംതിരിക്കുന്നതിനും അവയെ പൂർണ്ണഹൃദയത്തോടെ വിലമതിക്കുന്നതിനും എന്നെ സഹായിച്ചതിന് നന്ദി.
ഞാൻ താഴേക്ക് പോകുമ്പോൾ എന്നെ പിടിച്ചു നിർത്തിയത്തിന് നന്ദി. എന്റെ ആത്മാവിനെ വേദനിപ്പിക്കുന്ന എല്ലാം ഉപേക്ഷിക്കാൻ എന്നെ സഹായിച്ചതിന് നന്ദി. എന്നോടും മറ്റുള്ളവരോടും ക്ഷമിക്കാൻ എന്നെ പഠിപ്പിച്ചതിന് നന്ദി. എന്റെ സ്‌നേഹമേ നിങ്ങൾ എന്നും എനിക്ക് വിശിഷ്ട വ്യക്തിയായിരിക്കും. നിങ്ങൾ എന്നും ഓർമ്മിക്കപ്പെടും.
നിങ്ങൾ എന്നും വിലമതിക്കപ്പെടും’ എന്നാണ് സനൂഷ കുറിച്ചത്. സുനീർ എന്ന വ്യക്തിയെ ടാഗ് ചെയ്താണ് താരം പോസ്റ്റിട്ടിരിക്കുന്നത്. ഇതോടെ സനൂഷയുടെ കാമുകൻ സുനീർ എന്ന വ്യക്തി ആണെന്നുള്ള വാർത്തകൾ എത്തിയത്.
എന്നാല്‍ ചില ആരാധകര്‍ കമന്റായി കുറിക്കുന്നത് സുനീര്‍ സനൂഷയുടെ കാമുകൻ അല്ല എന്നാണ്. നേരത്തെ ഹിമാലയൻ യാത്ര നടത്തിയപ്പോൾ സുനീർ ഒപ്പമുണ്ടായിരുന്നു. ഇത്തവണ ഇല്ലാത്ത കൊണ്ട് ആയിരിക്കാം സുനീറിനെ ടാഗ് ചെയ്തത് എന്നാണ് ആരാധകർ പറയുന്നത്. അതേ സമയം വാർത്ത പോസ്റ്റിൽ സഹോദരനെ പോലെ കാണുന്ന ഒരാളെ കാമുകൻ ആക്കിയല്ലോ, നമിച്ചു എന്നാണ് സനുഷ കമെന്റ് ചെയ്തത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…