അഭിനയം , ഫാഷൻ ഡിസൈനർ , കൊറിയോഗ്രാഫർ , മോഡൽ തുടങ്ങി നിരവധി മേഖലയിൽ തുടങ്ങി നിൽക്കുന്ന താരം ആണ് ശരണ്യ ആനന്ദ്. തമിഴകത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള താരത്തിന് മലയാള സിനിമയിൽ നിന്നും നേരിടേണ്ടി വന്ന ചതിയെ കുറിച്ച് താരം പറയുന്നത്.
തമിഴിൽ അരങ്ങേറിയ താരം മലയാളത്തിൽ ഒട്ടേറെ നല്ല ചിത്രങ്ങളുടെ ഭാഗം ആയിട്ടുണ്ട്. മോഹൻലാൽ നായകനായി എത്തിയ 1971 ബിയോണ്ട് ബോർഡർസ് എന്ന ചിത്രത്തിൽ കൂടി ആണ് താരം മലയാളത്തിൽ അരങ്ങേറിയത്.
അഭിനയത്തിൽ സിനിമക്ക് പുറമെ സീരിയലിലും സജീവമായ താരത്തിന് മലയാളത്തിൽ നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെ കുറിച്ച് ഇപ്പോൾ മനസ്സ് തുറന്നിരിക്കുകയാണ്.
അവസരങ്ങൾ തേടി വന്നപ്പോൾ ഒട്ടേറെ ചതി കുഴികൾ കാണേണ്ടി വന്നു എന്ന് താരം പറയുന്നു.
തന്നോട് കഥ പറയാൻ വരുന്നവർ വീട്ടിൽ എത്തുമ്പോൾ മികച്ച കഥകൾ ആയിരിക്കും പറയുന്നത് എന്ന് കഥാപാത്രം കാണുമ്പോൾ ഒകെ പറയും എങ്കിൽ കൂടിയും അഭിനയിക്കാൻ ചെല്ലുമ്പോൾ കഥ വേറെ ആണെന്ന് താരം പറയുന്നു.
സെറ്റിൽ ഇതുപോലെ ഉള്ള അനുഭവം ഉണ്ടാകുമ്പോൾ പൊട്ടിക്കരഞ്ഞു പോയിട്ടുണ്ട് എന്നാലും അഭിനയത്തോടും വാക്കിന് നൽകുന്ന വില കൊണ്ടും പല ചിത്രങ്ങളും ചെയ്യുന്നത് എന്നും എന്നാൽ ഇപ്പോൾ ഇത്തരത്തിൽ ഉള്ള രീതികളോട് നോ പറയാൻ പടിച്ചു എന്നും താരം പറയുന്നു.
സിനിമയിൽ നിന്നും ഇടവേള എടുത്ത താരം ഇപ്പോൾ സീരിയൽ ലോകത്തിൽ സജീവമാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മലയാളത്തിൽ ഏറ്റവും കൂടുതൽ റേറ്റിങ് ഉള്ള കുടുംബ വിളക്ക് എന്ന സീരിയലിൽ വില്ലത്തിയുടെ വേഷത്തിൽ ആണ് ശരണ്യ ആനന്ദ് എത്തുന്നത്.
വമ്പൻ സ്വീകാര്യത ലഭിച്ച സീരിയലിൽ കൂടി സിനിമയിൽ കിട്ടാത്ത അത്ര മൈലേജ് ആണ് ലഭിച്ചിരിക്കുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…