ബ്രെയിൻ ട്യൂമർ ബാധിച്ച് നടിയായ ശരണ്യ ശശി അധീവ ഗുരുതരമായ അവസ്ഥയിൽ ആണെന്ന് കഴിഞ്ഞ ദിവസമാണ് വാർത്തകൾ എത്തിയത്. ആറു വർഷങ്ങൾക്ക് മുമ്പാണ് ശരണ്യക്ക് ആദ്യമായി ട്യൂമർ വരുകയും അസുഖം സ്ഥിരീകരിക്കുകയും ചെയ്തത്.
എന്നാൽ, പൂർണ്ണമായും ശസ്ത്രക്രിയയിൽ കൂടി മാറി എന്നു കരുതിയിരുന്ന ട്യൂമർ വർഷന്തോറും ശരണ്യയെ ആക്രമിച്ചുകൊണ്ടേ ഇരുന്നു. നടിയുടെ തിരിച്ചു വരവിന് വേണ്ടിയുള്ള പ്രാർത്ഥനയിൽ ആണ് സിനിമ സീരിയൽ ലോകവും അതിന് ഒപ്പം ആരാധകരും.
കഴിഞ്ഞ ദിവസം ഏഴാമത്തേയും സർജറി കഴിഞ്ഞ ശരണ്യയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ് എന്നാണ് പുറത്ത് വരുന്ന വാർത്തകളും.
കഴിഞ്ഞ ദിവസമാണ് നടി സീന ജി നായർ ഫേസ്ബുക്ക് ലൈവിൽ എത്തി നടി ശരണ്യയുടെ ആരോഗ്യസ്ഥിതി വീണ്ടും മോശമായ വിവരം സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെച്ചത്.
വർഷങ്ങളോളം സിനിമയിൽ നിന്നും സീരിയലിൽ നിന്നും സ്വരുക്കൂട്ടിയത് മുഴുവൻ ചികിൽസക്കായി ശരണ്യ ചിലവാക്കി കഴിഞ്ഞു. തുടർന്നാണ് സഹായങ്ങൾ ആവശ്യപ്പെട്ടു നടി സീമ രംഗത്ത് എത്തിയത്.
ഇതിന് പിന്നാലെയാണ് സാമ്പത്തികമായി മെച്ചപ്പെട്ട നിലയിൽ കഴിയുന്ന ശരണ്യയുടെ ഭർത്താവ്, നടിയെ സഹായിക്കില്ലേ എന്നുള്ള ചോദ്യങ്ങൾ എത്തിയത്.
എന്നാൽ, ശരണ്യ പ്രണയിച്ച് വിവാഹം ചെയ്ത ഭർത്താവ് ട്യൂമർ ബാധിച്ചതോടെ ശരണ്യയെ ഉപേക്ഷിക്കുക ആയിരുന്നു. ശരണ്യക്ക് സഹായം നൽകാൻ പലരും എത്തിയപ്പോൾ ഭർത്താവ് പോസ്റ്റ് ചെയ്ത പുതിയ പോസ്റ്റിൽ കൂടി സഹായങ്ങൾ അടയുകയും ചെയ്തു. ശരണ്യയെ ശസ്ത്രക്രിയക്ക് വിധേയമാക്കി എന്നായിരുന്നു ബിനു സേവിയർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. തുടർന്ന് സംഭവം വിവാദം ആയതോടെ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.
എന്നാൽ ശരണ്യക്ക് സഹായത്തിന് അമ്മയും സഹോദരങ്ങളും ചില സുഹൃത്തുക്കളും മാത്രമാണ് ഉള്ളത് എന്നാണ് സത്യാവസ്ഥ എന്നും ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…