വാറ്റുകാരി എന്നുള്ള വിളി; എന്നാൽ ചാരായം ഞാൻ കണ്ടിട്ടുപോലുമില്ല; സീരിയൽ നടി സരിത ബാലകൃഷ്ണൻ..!!

അശകൊശലെ പെണ്ണുണ്ടോ എന്ന ഗാനത്തിൽ കൂടി ശ്രദ്ധ നേടിയ താരം ആണ് സരിത ബാലകൃഷ്ണൻ. സീരിയലിൽ നായികമാരെക്കാൾ കൂടുതൽ ആരാധകർ ഉള്ളത് നെഗറ്റീവ് ഷെഡ് ഉള്ള കഥാപാത്രം ചെയ്യുന്നവർക്ക് ആണ്. അത്തരത്തിൽ കോമഡി വേഷങ്ങളും നെഗറ്റീവ് വേഷങ്ങളും ചെയ്യുന്ന താരം ആണ് സരിത ബാലകൃഷ്ണൻ. അമ്പതിൽ അധികം സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള സരിത നൃത്തത്തിൽ കൂടി ആണ് അഭിനയ ലോകത്തേക്ക് എത്തുന്നത്.

സുജ എന്ന കഥാപാത്രം ചെയ്ത സ്ത്രീ ജന്മമെന്ന സീരിയൽ ആണ് ഏറ്റവും ശ്രദ്ധ നേടിയത്. എന്നാൽ വിവാഹം കഴിഞ്ഞതോടെ പല താരങ്ങളെ പോലെ സരിതയും എട്ടു വർഷത്തോളം അഭിനയ ലോകത്തിൽ നിന്നും താൽക്കാലികമായി വിട പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ തന്നെ എല്ലാവരും വാറ്റുകാരി എന്നാണ് വിളിക്കുന്നത്. വാറ്റിയിട്ട് അല്ല തന്നെ അങ്ങനെ വിളിക്കുന്നത്. സ്ത്രീ ജന്മം സീരിയലിലെ വാറ്റുകാരി സുജ എന്ന കഥാപാത്രം അവതരിപ്പിച്ചത് കൊണ്ടാണ് തനിക്ക് ആ പേര് വന്നത്. ആളുകൾക്ക് എന്നെ അങ്ങനെ പരിജയം ആയത് കൊണ്ടാണ് അങ്ങനെ വിളിക്കുന്നത് എന്ന് തോന്നുന്നു.

എന്നാൽ സത്യത്തിൽ ഞാൻ ചാരായം കണ്ടിട്ട് പോലും ഇല്ല. താൻ ഷോപ്പിങ്ങിനോ മറ്റോ പോകുമ്പോൾ ദേ വാറ്റുകാരി പോകുന്നു എന്നാണ് ആളുകൾ പറയുന്നത്. ആദ്യമൊക്കെ കേൾക്കുമ്പോൾ ചെറിയ വിഷമമുണ്ടായിരുന്നു പക്ഷേ ആ കഥാപാത്രം പ്രേക്ഷകരെ അത്രക്ക് പിടിച്ചു നിർത്തിയത് കൊണ്ടാണ് അങ്ങനെ വിളിക്കുന്നതെന്ന് അറിഞ്ഞപ്പോൾ സന്തോഷമുണ്ടെന്ന് സരിത പറയുന്നു.

കോമഡി മറ്റ് വേഷങ്ങളൊക്കെ ചെയ്യുന്നതിലും പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങിയത് നെഗറ്റീവ് വേഷം ചെയ്തപ്പോളാണ് അതുകൊണ്ടു നെഗറ്റീവ് വേഷങ്ങളാണ് കൂടുതൽ ഇഷ്ടമെന്നും ഒപ്പം പുതുമയുള്ള കഥാപാത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് എന്നാൽ അവസരം ലഭിച്ചിട്ടില്ലെന്നും സരിത കൂട്ടിച്ചേർത്തു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago