ടിക് ടോക്കിൽ കൂടി പ്രേക്ഷകർക്ക് ഏറെ ഇഷ്ടം തോന്നിയ താരജോഡികൾ ആയിരുന്നു സൗഭാഗ്യവും അർജുനെ സോമശേഖറും. അടുത്തിടെ ആണ് പ്രശസ്ത നർത്തകനും നടനുമായ അർജുനനുമായി വിവാഹം നടന്നത്. മലയാളികൾ ഏറെ ആഘോഷം ആക്കിയ വിവാഹം ആയിരുന്നു ഇരുവരുടെയും. 2020 ഫെബ്രുവരിയിൽ ആണ് സൗഭാഗ്യവും അർജുനും തമ്മിൽ ഉള്ള വിവാഹം നടന്നത്.
ഹിന്ദു തമിഴ് ബ്രാഹ്മണ ആചാരങ്ങൾ പ്രകാരം ആയിരുന്നു വിവാഹം. ഗുരുവായൂർ അമ്പലത്തിൽ വെച്ച് ആയിരുന്നു താലികെട്ട് നടന്നത്. തുടർന്ന് മാല മാറ്റൽ , ഊഞ്ഞാൽ തുടങ്ങിയ ചടങ്ങുകളും നടന്നു. സ്വാകാര്യ ജോലി ഉപേക്ഷിച്ചു ആണ് അർജുനെ ടാറ്റൂ ആർട്ടിസ്റ്റും നർത്തകനും ആയി മാറിയത്. ഇങ്ങനെ തിളങ്ങി നിൽക്കുമ്പോൾ ആണ് അർജുനെ ഫ്ലവർസ് ചാനലിലെ ചക്കപ്പഴം എന്ന സീരിയലിൽ അഭിനയിക്കാൻ എത്തിയത്.
എന്നാൽ അർജുനെ ഇപ്പോൾ ഡാൻസ് തിരക്കുകൾ മൂലം സീരിയലിൽ നിന്നും പിന്മാറിയിരിക്കുകയാണ്. രണ്ടു വർഷത്തെ പ്രണയത്തിന് ശേഷം ആയിരുന്നു സൗഭാഗ്യ അർജുനെ വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞു എങ്കിൽ കൂടിയും ഇരുവരും നർത്തകർ ആയതുകൊണ്ട് തന്നെ സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ് ഇരുവരും നിരവധി ഫോട്ടോഷൂട്ടുകമായി ഇരുവരും പലപ്പോഴും എത്താറുണ്ട്.
ആരാധകർക്ക് ഏറെ ഇഷ്ടമുള്ള താരം കൂടി സൗഭാഗ്യ. ടിക് ടോക്ക് നിർത്തി എങ്കിൽ കൂടിയും അതിലെ ആരാധകർ മുഴുവൻ ഇൻസ്റ്റാഗ്രാമിൽ എത്തിയതോടെ ഇൻസ്റ്റാഗ്രാമിൽ സജീവ സാന്നിധ്യമായി മാറിക്കഴിഞ്ഞു സൗഭാഗ്യ. ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ട് പോകുന്ന കാലം മാറിയതോടെ ആരാധകരുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടികളും നൽകാറുണ്ട് താരങ്ങൾ ഇപ്പോൾ.
അത്തരത്തിൽ സൗഭാഗ്യയോട് ആരാധകൻ ചോദിച്ച മറുപടിയും അതിന് താരം നൽകിയ മറുപടിയുമാണ് വൈറൽ ആകുന്നത്. സൗഭാഗ്യ ഇട്ട പോസ്റ്റിന് താഴെ മൊത്തത്തിൽ എത്ര തൂക്കം വരുമെന്ന് ആയിരുന്നു ആരാധകൻ ചോദിച്ചത്.
മൊത്തത്തിൽ എൺപതിനാല് കിലോ വരുമെന്ന് സൗഭാഗ്യ മറുപടി കൊടുക്കുകയും ചെയ്തു. സൗഭാഗ്യയുടെ ഭർത്താവ് അർജുൻ സോമശേഖർ സൗഭാഗ്യയുടെ അമ്മയും നടിയും നർത്തകിയുമായ താര കല്യാണിന്റെ ശിഷ്യൻ കൂടി ആണ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…