സിനിമ പിന്നണി ഗായിക എന്ന നിലയിൽ മലയാളികൾക്ക് സുപരിചിതമായ ഒരാൾ ആണ് സയനോര ഫിലിപ്പ്. മലയാളത്തിന് പുറമെ തമിഴിലും ഗാനങ്ങൾ പാടിയിട്ടുള്ള സയനോര തന്റെ വ്യത്യസ്തമായ ആലാപന ശൈലി കൊണ്ടും ഒപ്പം മികച്ച ഗാനങ്ങൾ കൊണ്ടും പ്രേക്ഷകർക്ക് ഇടയിൽ വേറിട്ട് നിൽക്കുന്നയാൾ ആണ്.
കണ്ണൂർ സ്വദേശിയായ സയനോരയുടെ കൂടുതൽ പാട്ടുകളും ഇംഗ്ലീഷ് ചുവയുള്ളത് ആയിരുന്നു. ആദ്യ കാലങ്ങളിൽ മലയാള സിനിമ ഗാനങ്ങളിലെ ഇംഗ്ലീഷ് വരികൾ പാടി ആയിരുന്നു സയനോരയുടെ കടന്നു വരവ്. എന്നാൽ പിന്നീട് ഒരു ഗായിക എന്നതിന് അപ്പുറമായി സംഗീത സംവിധാനത്തിലേക്കും താരം ചുവട് വെച്ചിരുന്നു.
സ്വ സിദ്ധമായ ഗാനാലാപന ശൈലി ഉള്ള സയനോര സംഗീത സംവിധാന മേഖലയിലും തന്റെ പ്രാവീണ്യം തെളിച്ചു എന്ന് വേണം പറയാൻ. കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിൽ കൂടി സ്വതന്ത്ര സംഗീത സംവിധായകയായി മാറിയ സയനോര പിന്നീട് ഇന്ദ്രജിത് സുകുമാരൻ നായകനായി എത്തിയ ആഹാ എന്ന ചിത്രത്തിലെ ഗാനങ്ങൾക്കും സംഗീതം നൽകിയിരുന്നു. വിദ്യാഭാസ കാലഘട്ടത്തിൽ തന്നെ ഗായിക എന്ന നിലയിലേക്ക് ഉയർന്ന സയനോര ആ ഘട്ടത്തിൽ തന്നെ നിരവധി പാട്ടുകൾ പാടുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
വിൻസ്റ്റൺ ആഷ്‌ലി ഡിക്രൂസിനെ വിവാഹം കഴിച്ച സയനോരക്ക് ഒരു മകൾ ഉണ്ട്. ഗായിക, സ്റ്റേജ് പെര്ഫോമെർ, സംഗീത സംവിധായക എന്നതിൽ അപ്പുറമായി അഭിനയത്രി എന്ന നിലയിൽ കൂടി ചുവടു ഉറപ്പിക്കുകയാണ് സയനോര. അഞ്ജലി മേനോൻ സംവിധാനം ചെയ്ത വണ്ടർ വുമൺ എന്ന ചിത്രത്തിൽ കൂടി പാർവതി തിരുവോത്തിനും നേടിയ മൊയ്‌ദുവിനും നിത്യ മേനോനും എല്ലാം ഒപ്പം മികച്ചൊരു വേഷം ചെയ്യാൻ താരത്തിന് കഴിഞ്ഞു.
എന്നാൽ നേരത്തും കാലുകൾ കാണിച്ചതിന്റെ പേരിൽ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന സയനോര വീണ്ടും ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ കൂടി വീണ്ടും വിമർശനങ്ങളും അതിനൊപ്പം പിന്തുണകളും നേടുകയാണ്. വസ്ത്രത്തിന്റെ പേരിൽ ആണ് താരം ഇപ്പോഴും പഴി കേൾക്കുന്നത്.
അഭിമുഖത്തിൽ ഷോർട് ധരിച്ചെത്തിയ സയനോരക്ക് എതിരെ സദാചാര ആങ്ങളമാർ രംഗത്ത് വന്നത്. ഇത്ര വലിയ അമ്മച്ചി ആയില്ലേ, ഇനിയെങ്കിലും മാന്യമായ വസ്ത്രം ധരിച്ചൂടെ, അമ്മച്ചി തുടയും കാണിച്ച് നടക്കുന്നു, എന്തിനാണ് ഇങ്ങനെ തുട കാണിക്കുന്നത്.
പാട്ടുകൾ പാടുന്ന സയനോരയെ ഞങ്ങൾക്ക് ഇഷ്ടമാണ് പക്ഷെ എങ്ങനെ വസ്ത്രം ധരിക്കുന്നയാളെ ഞങ്ങൾക്ക് ഇഷ്ടമല്ല, സ്ത്രീകൾക്ക് നാണക്കേട് ഉണ്ടാക്കുന്ന ഇത്തരം വസ്ത്രങ്ങൾ എന്തിനാണ് ധരിക്കുന്നത്, ചക്ക ഫുതം, സയനോരയെ കാണാൻ ഒരു ആഫ്രിക്കൻ ടച്ച്, നിരവധി മോശം കമന്റ് ആണ് താരത്തിനെതിരെ എത്തുന്നത് എങ്കിൽ കൂടിയും അതിനൊപ്പം നിരവധി ആളുകൾ മറു കമന്റ് ആയി എത്തുന്നുണ്ട്.
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…