ഐവി ശശിയുടെ ആള് എന്നൊരു ഇമേജ് ഉണ്ടായിരുന്നു; അതുകൊണ്ടു ആരുമെന്നെ സമീപിച്ചില്ല; സീമയുടെ വെളിപ്പെടുത്തൽ..!!

106

ഈ കാലത്ത് ഷൂട്ടിംഗ് ഇടങ്ങളിൽ പല തരത്തിൽ ഉള്ള മോശം വാർത്തകൾ എത്തുമ്പോഴും പഴയ കാല ലൊക്കേഷനുകളിൽ താൻ സുരക്ഷിതയായിരുന്നു എന്ന് സീമ പറയുന്നത്. ലൊക്കേഷനിൽ മാത്രമല്ല സമൂഹത്തിലും താൻ സുരക്ഷിതയായിരുന്നു എന്ന് സീമ പറയുന്നു.

എൺപതുകളിൽ സീമ ആരാധകർക്ക് ഹരം ആയിരുന്നു എന്നാൽ തന്നെ ആരാധകർക്ക് ഭയം ആയിരുന്നു എന്ന് സീമ പറയുന്നു. എനിക്ക് ഒട്ടേറെ ആരാധകർ ഉണ്ടായിരുന്നു. എന്നാൽ എന്നെ അവർക്ക് ഭയവും ആയിരുന്നു. അതിനു കാരണം എന്റെ നാക്ക് ആയിരുന്നു എന്ന് സീമ. എനിക്ക് ഇഷ്ടം ഇല്ലാത്തത് ഞാൻ മുഖത്ത് നോക്കി പറയും. അതുതന്നെയാണ് എന്നെ സുരക്ഷതയാക്കിയതും.

സിനിമയിൽ നായികയായി എത്തിയപ്പോൾ തന്നെ സംവിധായകൻ ഐ വി ശശിയുടെ ആള് എന്നൊരു ഇമേജ് ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ പ്രേമാഭ്യർത്ഥനയോ മറ്റെന്തെങ്കിലും രീതിയിലോ തന്നെ ആരും സമീപിച്ചട്ടില്ല എന്നും പരസ്പരം ബഹുമാനം ഉണ്ടായിരുന്നു എന്നും സീമ വനിതക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.