മലയാള സിനിമയിലെ പ്രമുഖ സഹ നടിയും വുമൺ ഇൻ സിനിമ കോളക്റ്റീവ് എന്ന സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനയുടെ പ്രമുഖരിൽ ഒരാളുമായ മാല പാർവതിയുടെ മകന്റെ ഞരമ്പൻ സന്ദേശവും വൈകൃതങ്ങളും തുറന്നു കാട്ടി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് രംഗത്ത്. താരം തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ആണ് വിവരങ്ങൾ പുറത്തു വിട്ടത്. 2017 ആണ് താരത്തിന്റെ മകൻ സീമ വിനീതിന് സന്ദേശങ്ങൾ അയച്ചിരിക്കുന്നത്.
അൺറീഡ് സന്ദേശം ഹല നോക്കിയാ കൂട്ടത്തിൽ കിട്ടിയത് ആണെന്ന് സീമ പറയുന്നു. ഇതിനെതിരെ നിയമപരമായി മുന്നോട്ട് പോകാൻ ആണ് താൻ ഉദ്ദേശിക്കുന്നത് എന്ന് പറയുന്ന സീമ. ആളുകളുടെ വലിപ്പ ചെറുപ്പം നോക്കി ഇത് ഒതുക്കി തീർക്കാൻ ഉദ്ദേശിക്കുന്നില്ല എന്നും ലൈവിൽ എത്തി പറയുന്നു. ആദ്യം നടിയുടെയോ മകനെയോ പേരുകൾ പരാമർശിക്കാതെ ആണ് സീമ പോസ്റ്റ് ഇട്ടത്. എന്നാൽ ഈ പോസ്റ്റ് വന്നതിനു ശേഷം നടി മകന് വേണ്ടി മാപ്പ് ചോദിച്ചു ഫോൺ വിളിച്ചു എന്നും രണ്ടര മിനിറ്റ് സംസാരിച്ച കാൾ താൻ റെക്കോർഡ് ചെയ്തിട്ടുണ്ട് എന്നും സീമ ലൈവിൽ പറയുന്നു. സീമയുടെ ആദ്യ പോസ്റ്റിൽ പറയുന്നത് ഇപ്രകാരം ആയിരുന്നു.
ഇന്ന് രാവിലെ വെറുതെ ഒന്നു മെസ്സേജ് റിക്വസ്റ്റ് ബോക്സ് തുറന്നു നോക്കി അയ്യോ ഞാൻ ഞെട്ടി പോയി പ്രശസ്ത ആക്ടിവിസ്റ്റ് ഫെമിനിസ്റ്റ് അഭിനേത്രി ആയ മലയാള സിലിമയിലെ ഒരു നടിയുടെ മകന്റെ മെസേജ് അമ്മ സ്ത്രീകളുടെ അഭിമാനത്തിന് വേണ്ടി പോരാടുമ്പോൾ മകൻ സ്ത്രീകളുടെ നഗ്നത കാണാനായി പോരാടുന്നു.
ചില വ്യക്തികളോട് നിർദേശം സ്വീകരിച്ചതിനു ശേഷം സ്‌ക്രീനിൽ സ്ക്രീൻ ഷോട്ട് പ്രദർശിപ്പിക്കുന്നതാണ് വെയിറ്റ് ആൻഡ് സീ..
ഈ പോസ്റ്റിന് ശേഷം സീമ വിനീത് ലൈവിൽ എത്തി വിശദീകരണം നൽകി എങ്കിൽ കൂടിയും തുടർന്ന് മാല പർവതിയുടെയും മകന്റെയും പേരും സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ട് അടങ്ങുന്ന വിവരങ്ങളും അടക്കം ഉള്ള പോസ്റ്റ് ആയി സീമ വീണ്ടും എത്തി. ആ പോസ്റ്റ് ഇങ്ങനെ..
നിങ്ങൾ വളർന്നു sree മാലാ പാർവതി പക്ഷേ നിങ്ങൾ നിങ്ങളുടെ മകനെ നന്നായി വളർത്താൻ മറന്നു പോയിരിക്കുന്നു…
ചുവടെ കൊടുത്തിരിക്കുന്ന msg ന്റെ screen shot ഒരു പ്രമുഖ നടിയുടെ മകൻ എനിക്ക് 2017 മുതൽ അയക്കുന്ന msg കൾ ആണ് അ-ശ്ലീല ഭാഗങ്ങൾ ഉൾപ്പടെ കാണിച്ചു കൊണ്ടുള്ള msg ഇന്നലെ unreaded msg നോക്കുന്നതിനിടയിൽ ശ്രദ്ധയിൽ പെട്ടു സിനിമ മേഘലയിൽ സ്ത്രീകളുടെ സ്വാതന്ത്യത്തിനും ആൺ മേൽക്കോയ്‌മക്കും സ്‌ത്രീകൾക്ക് നേരെ നടക്കുന്ന അതി-ക്രമങ്ങൾക്കും ശബ്ദമുയർത്തുന്ന സംഘടയുടെ ഭാഗമായി പ്രവർത്തിക്കുന്ന വ്യക്തി പലരും എന്നോട് ചോദിച്ച ചോദ്യം ഞാൻ എന്നോട് ചോദിച്ചു നിങ്ങളെ ഞാൻ ബഹുമാനിക്കുന്നു നിങ്ങൾ നല്ലൊരു വ്യക്തിത്വം ആണ്.
നിങ്ങളെ ബഹുമാനിക്കുന്നു നിങ്ങൾ എന്നോട് ഇന്നലെ മാപ്പ് ചോദിച്ചതും ആണ് പക്ഷേ നിങ്ങൾ എന്നോട് മാപ്പ് ചോദിക്കേണ്ട കാര്യം ഇല്ല നിങ്ങളുടെ മകൻ ആണ് തെറ്റ് ചെയ്തത് നിങ്ങളുടെ മകൻ എന്നോട് മാപ്പ് ചോദിക്കണമായിരുന്നു പക്ഷേ ഒരു മാപ്പിൽ ഒതുങ്ങുന്നതു അല്ല ഒരു വ്യക്തിയുടെ അഭിമാനം അതാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടത് എത്ര ധൈര്യത്തോടെ ആണ് ഈ പറയുന്ന അനന്തകൃഷ്ണൻ എനിക്ക് ഇത്തരത്തിൽ ഒരു അ-ശ്ലീല സന്ദേശം അയച്ചത് ഇവിടെ എന്നെയും എന്റെ ജെന്റർഉം വല്ലാതെ നോവിക്കപ്പെട്ടിരിക്കുന്നു ഞാൻ വല്ലാത്ത മാനസിക അവസ്ഥയിൽ ആണ് ഈ ഒരു പോസ്റ്റ് ചെയ്യുന്നത് കാരണം നിങ്ങളെ ഞാൻ ബഹുമാനിക്കുന്നു.
പക്ഷേ നിങ്ങളുടെ മകൻ ചെയ്ത തെറ്റ് ഞാൻ ഇന്ന് മറച്ചു വെച്ചാൽ ഞാൻ ഇന്ന് വരെ കാത്തു സൂക്ഷിച്ച ആത്മാഭിമാനം ആദർശം എല്ലാം ഞാൻ ഒരു പ്രശസ്തിയുടെ മുന്നിൽ അടിയറവു പറയുന്നത് പോലെ ആവും.
ഇനി ആരോടും ഇതു ആവർത്തിക്കരുത് ഞാൻ ഒരു ട്രാൻസ് വുമൺ ആണ് എനിക്കും ഉണ്ട് അഭിമാനം എന്റെ ലൈംഗികത ചോദ്യം ചെയ്യാൻ മാത്രം ആരെയും അനുവദിക്കില്ല.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…