Categories: GossipsPhoto Gallery

ആരെങ്കിലും ഒക്കെ അറിയണമെങ്കിൽ മതത്തിനെ അപമാനിക്കണം; കണിക്കൊന്ന കൊണ്ട് വസ്ത്രങ്ങൾ ഒരുക്കി ഫോട്ടോഷൂട്ട് നടത്തി സീതു ലക്ഷ്മി..!!

ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രെൻഡ് ആകുന്ന ഒന്നാണ് ഫോട്ടോഷൂട്ടുകൾ. നിരവധി താരങ്ങൾ ആണ് ഫോട്ടോഷൂട്ടുകളുമായി ദിനംപ്രതി എത്തുന്നത്. എന്നാൽ ഈ മേഖലയിൽ കൃത്യമായ പ്ലാനിങ്ങിൽ കൂടി മുന്നോട്ട് പോകുന്ന ആളുകൾ വിരളമാണ്.

ചിലർ തങ്ങളുടെ ഉദ്യമങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കും. ചിലർക്ക് നിനച്ചത് നേടാൻ കഴിയാതെ വരുമ്പോൾ പിന്മാറും. എന്നാൽ പ്രതിബന്ധങ്ങൾ മറികടന്ന് മുന്നേറുന്ന ആളുകൾക്ക് ആണ് മുന്നോട്ട് പോകാൻ കഴിയുകയുള്ളൂ വിജയങ്ങൾ തങ്ങളിലേക്ക് കൊണ്ടുവരാൻ കഴിയുകയുള്ളൂ.

അത്തരത്തിൽ മോഡലിംഗ് രംഗത്തിൽ തന്റേതായ വിജയം നേടിയ ആൾ ആണ് സീതു ലക്ഷ്മി. നിലപാടുകളിൽ ഉറച്ചു നിൽക്കുന്നവർക്ക് മാത്രമേ മോഡലിംഗ് രംഗത്തിൽ തന്റേതായ വിജയങ്ങൾ നേടാൻ കഴിയൂ എന്നുള്ളതാണ് മറ്റൊരു സത്യം.

അത്തരത്തിലുള്ള ആൾ ആണ് സീതുവും. കൊച്ചി സ്വദേശിയാണ് സീതു. നൃത്തത്തിൽ കൂടി ആണ് സീതു മോഡലിംഗ് രംഗത്തേക്ക് കടന്നു വരുന്നത്. മോഡലിംഗ് രംഗത്തേക്ക് ഒരാൾ കടന്നു വരുമ്പോൾ അത്തരത്തിൽ ഉള്ള ആളുകൾ ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് കടുത്തതും മോശമായ രീതിയിൽ ഉള്ള വിമർശനങ്ങൾ.

വിവാദങ്ങളിൽ കൂടി ആണ് ഇപ്പോൾ മോഡലുകൾ കൂടുതലും ജന ശ്രദ്ധ നേടിയെടുക്കുന്നത്. അത്തരത്തിൽ കേരളത്തിലെ ഏറ്റവും വലിയ ഫെസ്റ്റിവലിൽ ഒന്നായ വിഷുവിനെ അപമാനിച്ച് കൊണ്ടാണ് സീതു ലക്ഷ്മി ഇത്തവണയും എത്തിയിരിക്കുന്നത്.

രാവണന് മേൽ രാമൻ നേടിയ വിജയം ആഘോഷിക്കുന്നതാണ് വിഷു. അതുപോലെ ശ്രീകൃഷ്ണൻ നരഗാസുരനെ ഇല്ലാതെയാക്കുന്നതും ഐതിഹ്യം ഉണ്ട്. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ , മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ്‌ വിഷുക്കണി ഒരുക്കുക.

കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്‌. ഐശ്വര്യസമ്പൂർണ്ണമായ അതായത്‌ പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേർന്ന വിഷുക്കണി കണ്ടുണരുമ്പോൾ, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക. എന്നതാണ് വിഷു കണ്ണിയുടെ ഐതീഹ്യം.

അത്തരത്തിലുള്ള വിഷുക്കണിയിൽ ഏറ്റവും കൂടുതൽ പ്രാധാന്യമുള്ള കണിക്കൊന്നകൾ ആണ് സ്വന്തം ശരീരത്തിൽ വസ്ത്രമാക്കി, അതിന്റെ ഫോട്ടോഷൂട്ടുകൾ നടത്തി മോഡലുകൾ ശ്രദ്ധ നേടുന്നത്. ചെടിയിൽ നിന്നും കൊഴിഞ്ഞു വീഴുന്ന കൊന്ന പൂക്കൾ കാലുകൾ കൊണ്ട് ചവിട്ടുണ്ടെങ്കിൽ പിന്നെ എന്തുകൊണ്ട് അതുകൊണ്ട് വസ്ത്രം മറച്ചുക്കൂടാ എന്നാണ് സീതുവിന്റെ ഭാഷ്യം.

ഭഗവാൻ ശ്രീകൃഷ്ണന് മുന്നിൽ കണി വെക്കുന്ന പുഷ്പത്തിന്റെ തങ്ങളുടെ സ്വാർത്ഥമായ താല്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുക കൂടിയാണ് വിഷു ഫോട്ടോഷൂട്ടുകളിൽ കൂടി മോഡലുകൾ ചെയ്യുന്നത്.

സ്ത്രീ എന്നത് ബഹുമാനിക്കപ്പെടാൻ ഉള്ളതാകുമ്പോൾ അതുപോലെ വന്ദിച്ചില്ലെങ്കിൽ കൂടിയും തങ്ങളുടെ ആചാരങ്ങളെ നിന്ദിക്കരുതെന്ന് പ്രേക്ഷകരിൽ ചിലരെങ്കിലും പറയുമ്പോൾ പോലും വിവാദങ്ങളിൽ കൂടി ശ്രദ്ധ നേടാനുള്ള തിരക്കിലാണ് മോഡലുകൾ.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 week ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 week ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

2 weeks ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 month ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 month ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

2 months ago