ശാലീന സൗന്ദര്യം കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടിയ സീരിയൽ നടിയാണ് അമൃത വർണ്ണൻ. ചക്രവാകം , പ്രണയം , പട്ടു സാരി , വേളാങ്കണ്ണി മാതാവ് തുടങ്ങി ഒട്ടനവധി സീരിയലിൽ അഭിനയിച്ചിട്ടുള്ള താരം ഈ അടുത്തിടെ ആണ് വിവാഹിതയായത്.
മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ പ്രശാന്ത് ആണ് വരൻ. അച്ഛൻ അപകടത്തിൽ അരക്കു കീഴോട്ട് തളർന്നു പോയപ്പോൾ പ്രാരാബ്ദം കൊണ്ട് അഭിനയ ലോകത്തിൽ എത്തിയ ആൾ ആണ് അമൃത. സീരിയൽ ആണ് തനിക്ക് ജീവിക്കാൻ ഉള്ള ചോറുതന്നതെന്ന് പലപ്പോഴും അമൃത തുറന്നു പറഞ്ഞിട്ടുണ്ട്.
ബഡായി ആര്യ അവതാരകയായി എത്തുന്ന പുത്തൻ ഷോ ആണ് വാൽക്കണ്ണാടി. സീരിയൽ താരങ്ങൾ പങ്കെടുക്കുകയും അതുപോലെ ചില ടാസ്കുകൾ നടത്തുകയും ഒക്കെ ചെയ്യുന്നത് ആണ് ഷോ. ബൊമ്മക്ക് സാരി ഉടുക്കുന്ന മത്സരത്തിൽ അമൃത പങ്കെടുക്കുകയും തുടർന്ന് നടത്തുന്ന പ്രസ്താവനയുമാണ് ഇപ്പോൾ വൈറൽ ആകുന്നത്.
ഈ മേഖലയിലേക്ക് വന്നതിന് ശേഷമാണ് ജീൻസും അതുപോലെ ടീഷർട്ടും ചുരിദാറുമൊക്കെ ഞാൻ ഇട്ട് തുടങ്ങുന്നത്. ഇന്നും സാരി എന്ന് പറയുന്നതാണ് ഏറ്റവും വലിയ കംഫർട്ട്. ചുരിദാർ ഇട്ടു കഴിഞ്ഞാൽ ഞാൻ ഒരിടത്തു അടങ്ങി ഇരിക്കും. പക്ഷെ സാരി കൂടുതലായും വല്ലാത്തൊരു കംഫർട്ടും ഫ്രീയുമാണ്.
ഇപ്പോഴത്തെ പെൺകുട്ടികൾ എന്ന് പറഞ്ഞാൽ സാരി ഉടുക്കുന്നത് തന്നെ ജീൻസ് എടുത്ത് ഇട്ടിട്ട് അതിന് മുകളിൽ സാരി എടുത്തു കുത്തുന്നവർ ആണ്. മാറ് മറയ്ക്കാൻ ആയിട്ട് സാരി ഉടുക്കുന്നത് ഇപ്പൊ ഒന്നും ഇല്ല. മാറ് പോലും കാണിച്ചിട്ടാണ് സാരി ഉടുക്കുക. പിന്നെ ഏറ്റവും വലിയ സെ.ക്‌സി കോസ്റ്റും കൂടിയാണ് സാരി എന്ന് പറയുന്നത്.
ചുരിദാറെന്ന് പറയുന്നത് എല്ലാം മറക്കും. പക്ഷെ സാരി എന്ന് പറയുന്നത് അവിടെയും ഇവിടെയും ഒക്കെ കാണും. എന്നാൽ അങ്ങനെ കണ്ടാൽ മാത്രമേ സാരി ഉടുക്കുന്നതിൽ ഒരു അഴക് ഉണ്ടാവൂ. ഞാൻ കല്യാണം കഴിഞ്ഞ് ചെന്നപ്പോൾ ചേട്ടൻ പറയുന്നതാണ്.
നീ വയറിന്റെ അവിടേക്ക് സാരി അങ്ങോട്ട് കയറ്റി വയ്ക്കൂ ഇവിടെ കാണുന്നുണ്ട് എന്നൊക്കെ പറയും. വയറിന്റെ അവിടെ കുറച്ചു ഭാഗങ്ങൾ കണ്ടാലേ സാരി സാരി ആവുകയൊള്ളു. മറ്റേത് പിൻ ഒക്കെ വച്ചാൽ സാരി പ്രതിമയെ ഉടുപ്പിച്ചത് പോലെ ഉണ്ടാവും. അതിനെക്കാളും നല്ലത് നൈറ്റി ഇട്ടുകൊണ്ട് നടന്നാൽ മതി. താരം പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…